Latest Updates
-
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് വികിരണങ്ങളെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
അരദിവസം കൊണ്ട് തടി കുറയുമോ? ജാൻവി കപൂറിന്റെ വൈറൽ കമന്റിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
ജൂൺ 2-ലെ വ്യാഴമാറ്റം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു, നിങ്ങൾ തയ്യാറാണോ? -
മിഥുനം രാശിയിലേക്ക് ബുധൻ: ഓഹരി വിപണിയിലും കരിയറിലും വമ്പൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
ചാണക്യനീതി: ദാമ്പത്യം എരിഞ്ഞൊടുങ്ങും, ഈ സ്വഭാവമുള്ള സ്ത്രീകളെ വിവാഹം കഴിക്കരുത്
ഒരു പുരുഷന്റെയും സ്ത്രീയുടെയും ജീവിതത്തിലെ സുപ്രധാന ഘട്ടമാണ് വിവാഹം. പങ്കാളികളുടെ സ്വതന്ത്ര സമ്മതപ്രകാരമാണ് ഒരോ വിവാഹബന്ധവും രൂപപ്പെടുന്നത്. ദാമ്പത്യജീവിതത്തിന്റെ അടിത്തറയ്ക്ക് അത്യന്താപേക്ഷിതമായ ചില കാര്യങ്ങളാണ് സ്ഥിരത, വിശ്വസ്തത, സ്നേഹം തുടങ്ങിയ കാര്യങ്ങള്‍. കാരണം ഇത്തരം ചില കാര്യങ്ങല്‍ ദാമ്പത്യത്തിന്റെ ഉദ്ദേശ്യങ്ങളെ പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
വിവാഹം ജീവിതത്തിലെ ഒരു സുപ്രധാന ഘട്ടമാണ്. പല പുരുഷന്മാരും സുന്ദരികളായ സ്ത്രീകളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇത് ദാമ്പത്യത്തെ സംബന്ധിച്ചിടത്തോളം നല്ല കാര്യമല്ലെന്ന് ചാണക്യന് പറയുന്നു. ജ്ഞാനിയായ മനുഷ്യനായി ചാണക്യനെ കണക്കാക്കുന്നു.
സാമ്പത്തികമായാലും വ്യക്തിപരമായ പ്രശ്നങ്ങളായാലും ഏത് പ്രശ്നവും എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുന്നവനെന്നും അദ്ദേഹം അറിയപ്പെടുന്നു. അതുകൊണ്ടാണ് ചാണക്യന്റെ വാക്കുകള്‍ നൂറ്റാണ്ടുകളായി നിരവധി ആളുകള്‍ പിന്തുടരുന്നത്. അദ്ദേഹത്തിന്റെ ചാണക്യനീതിയില്‍ മനുഷ്യജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്ത്രീകളെ അവരുടെ സൗന്ദര്യം മാത്രം നോക്കി വിവാഹം കഴിക്കരുതെന്ന് ചാണക്യന് പറഞ്ഞിട്ടുണ്ട്.
സൗന്ദര്യമുള്ള ഒരു സ്ത്രീ സ്വഭാവത്തില്‍ മോശമാണെങ്കില്‍ അത് നിങ്ങളുടെ ദാമ്പത്യജീവിതം തകിടംമറിക്കും. അത്തരം ചില മോശം ഗുണങ്ങളെക്കുറിച്ച് ചാണക്യന് മുന്നറിയിപ്പ് നല്കുന്നു. മെച്ചപ്പെട്ട ദാമ്പത്യജീവിതത്തിനായി അത്തരം സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കണമെന്ന് ചാണക്യന് പറയുന്നു. ചാണക്യനീതി പ്രകാരം ഈ സ്വഭാവമുള്ള സ്ത്രീകളെ ഒരിക്കലും വിവാഹം കഴിക്കരുത്.

ബുദ്ധിയില്ലാത്ത സ്ത്രീകള്‍
സാധാരണയായി, പുരുഷന്മാര് അവരുടെ ജീവിത പങ്കാളികളെ തിരഞ്ഞെടുക്കുന്നത് സ്ത്രീയുടെ ബൗദ്ധിക നിലവാരത്തേക്കാളേറെയായി അവളുടെ സൗന്ദര്യം അടിസ്ഥാനമാക്കിയാണ്. എന്നാല്‍, സുന്ദരിയായതും, എന്നാല്‍ ബുദ്ധിശൂന്യയുമായ സ്ത്രീകളെ ഒരിക്കലും വിവാഹം കഴിക്കരുതെന്ന് ചാണക്യന് പറയുന്നു. അത്തരം സ്ത്രീകള്‍ നിങ്ങളുടെ ദാമ്പത്യജീവിതം താറുമാറാക്കും.
കുടുംബ പാരമ്പര്യമില്ലാത്ത സ്ത്രീ
പെണ്‍കുട്ടിയുടെ കുടുംബ ചരിത്രം നല്ലതായിരിക്കണം. നല്ല കുടുംബമില്ലാത്ത സ്ത്രീയെ, അവള് എത്ര സുന്ദരിയാണെങ്കിലും വിവാഹം കഴിക്കരുതെന്നാണ് ചാണക്യന്റെ നയം പറയുന്നത്. അത്തരമൊരു സ്ത്രീ കാരണം ഭാവിയില്‍ നിങ്ങളുടെ കുടുംബം കഷ്ടപ്പെട്ടേക്കാം. വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീയുടെ കുടുംബ പശ്ചാത്തലം മോശമാണെങ്കില്‍, ആ സ്ത്രീ നിങ്ങളുടെ വീട്ടിലെ സമാധാനം കൂടി കെടുത്താന്‍ സാധ്യതയുണ്ട്.

പരുഷതയുള്ള സ്ത്രീ
ഒരു സ്ത്രീ സുന്ദരിയാണെങ്കിലും അവള് പരുഷമായി പെരുമാറുന്നവളാണെങ്കില് അത്തരം സ്ത്രീകളെ വിവാഹം കഴിക്കരുതെന്ന് ചാണക്യന് പറയുന്നു. ചാണക്യനീതി പ്രകാരം അത്തരമൊരു സ്ത്രീ തന്റെ ഭര്‍ത്താവിനെ അവള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു. അത്തരം സ്ത്രീകള്‍ ഭര്‍ത്താവിനെ പൊതുസ്ഥലത്ത് അപമാനിക്കാന്‍ വരെ മടിക്കില്ല. പരുഷവും മോശവുമായി പെരുമാറുന്ന സ്ത്രീകളെ ഒരിക്കലും വിവാഹം കഴിക്കരുത്. മോശമായി പെരുമാറുന്ന ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനെ ജീവിതകാലം മുഴുവന്‍ കഷ്ടപ്പെടുത്തുമെന്നും ചാണക്യന് പറയുന്നു.
മോശം സ്വഭാവം
ഒരു സ്ത്രീ സുന്ദരിയാണെങ്കിലും അവളുടെ സ്വഭാവം മോശമാണെങ്കില്‍ അത്തരമൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് ചാണക്യന് പറയുന്നു. അവളുടെ ദുഷ്ട സ്വഭാവം നിങ്ങളുടെ കുടുംബത്തെ നശിപ്പിക്കുന്നു. അവളുടെ മോശം സ്വഭാവം കാരണം നിങ്ങള്‍ തമ്മിലുള്ള ബന്ധം വേഗത്തില്‍ നശിക്കുമെന്ന് ചാണക്യന് പറയുന്നു.
കള്ളം പറയുന്നവര്‍
കള്ളം പറയുന്ന സ്ത്രീകളെയും കള്ളത്തരം കാണിക്കുന്ന സ്ത്രീകളെയും വിവാഹം കഴിക്കരുതെന്ന് ചാണക്യനീതിയില്‍ പറയുന്നു. പതിവായി കള്ളം പറയുന്ന ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനെതിരെയും ഇത് ഉപയോഗിക്കും. അത്തരം സ്ത്രീകള്‍ കുടുംബത്തെ തകര്‍ക്കാന്‍ പോലും തുനിയുമെന്നും ചാണക്യന് പറയുന്നു. അതിനാല്‍ ഒരു പുരുഷന് അത്തരമൊരു സ്ത്രീയെ ഒരിക്കലും വിവാഹം കഴിക്കരുത്.

വിശ്വാസവഞ്ചന കാണിക്കുന്ന സ്ത്രീ
കുടുംബത്തോട് വിശ്വാസ വഞ്ചന കാണിക്കുന്ന ഒരു സ്ത്രീയെ ഒരിക്കലും വിശ്വസിക്കാന്‍ പാടില്ല. അവള് ഭര്‍ത്താവിനോടും അവിശ്വസ്തത കാണിച്ചേക്കാം. വിശ്വസ്തയല്ലാത്ത ഒരു സ്ത്രീയെ ഒരിക്കലും വിവാഹം കഴിക്കരുതെന്ന് ചാണക്യന് ഉപദേശിക്കുന്നു. ഇത്തരം സ്ത്രീകളെ വിവാഹം കഴിച്ചാല്‍ ഭാവിജീവിതത്തില്‍ അവള് ഭര്‍ത്താവിനെ ചതിക്കുകയും നിങ്ങളുടെ ദാമ്പത്യത്തെ നശിപ്പിക്കുകയും ചെയ്യും.
വീട്ടുജോലി അറിയാത്ത സ്ത്രീ
ചാണക്യന്റെ അഭിപ്രായത്തില്‍ വീട്ടുജോലിയെക്കുറിച്ച് അറിയാത്ത ഒരു സ്ത്രീയെ ഒരിക്കലും വിവാഹം കഴിക്കരുത്. വീട്ടുജോലി അറിയാത്ത ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് ചാണക്യന് പറയുന്നു. ഇന്നത്തെ ലോകത്ത് ഇത് ചര്‍ച്ചാവിഷയമായ കാര്യമാണെങ്കിലും, ഇതില്‍ ഇപ്പോഴും വിശ്വസിക്കുന്ന കുറച്ച് ആളുകള്‍ ഉണ്ട്.



Click it and Unblock the Notifications
