Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
സ്വന്തം കാര്യം മാത്രം നോക്കുന്ന ഭാര്യ, വഞ്ചിക്കുന്നവള്‍; ഭാര്യയെക്കുറിച്ച് ഭര്‍ത്താവ് അറിയേണ്ട രഹസ്യം
ജീവിതത്തില്‍ വിജയിച്ച ഏതൊരാളുടെ പുറകിലും എപ്പോഴും ഒരു സ്ത്രീയുണ്ടാകുമെന്ന് പറയപ്പെടുന്നു. എന്നാല്‍ ഒരു സ്ത്രീക്ക് വേണമെങ്കില്‍ ഏത് വ്യക്തിയെയും വീഴ്ത്താനും കഴിയും എന്നതും സത്യമാണ്. മഹാനായ നയതന്ത്രജ്ഞനും തത്ത്വചിന്തകനുമായ ആചാര്യ ചാണക്യന്റെ വാക്കുകളും ഇതുതന്നെയാണ്.
ഒരു വ്യക്തി തന്റെ ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നുവെങ്കില്‍ അതിന് പിന്നില്‍ വ്യക്തിയുടെ ഭാര്യയുണ്ടാകുമെന്ന് ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്. നേരെമറിച്ച് ഭാര്യക്ക് ചില മോശം സ്വഭാവങ്ങളുണ്ടെങ്കില്‍ വീട് നരകമാകാന്‍ അധികം താമസമില്ലെന്നും ചാണക്യന് പറയുന്നു. ചാണക്യനീതി പ്രകാരം ഒരു മോശം ഭാര്യയെ എങ്ങനെ തിരിച്ചറിയാം എന്ന് നമുക്ക് നോക്കാം.

ഭൗതിക സുഖങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സ്ത്രീ
സ്വന്തം ഭൗതിക സുഖങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനോ കുടുംബത്തിനോ ഒരു പ്രാധാന്യവും നല്‍കില്ലെന്ന് ചാണക്യന് പറയുന്നു. ഇത്തരം സ്ത്രീകളെ വിവാഹം കഴിക്കുന്നത് ഒട്ടും ഉചിതമല്ല. കാരണം അവര്‍ ഒരു മായാലോകത്തില്‍ മുഴുകി ജീവിക്കുന്നവരായിരിക്കും. അത്തരം സ്ത്രീകള്‍ മറ്റുള്ളവരെ കണക്കിലെടുക്കാതെ സ്വന്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായിരിക്കും.
എപ്പോഴും മറ്റുള്ളവരെ അപമാനിക്കുന്ന സ്ത്രീ
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു സ്ത്രീ പരുഷമായി പെരുമാറുകയും മറ്റുള്ളവരെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെങ്കില്‍, അത്തരമൊരു സ്ത്രീക്ക് ഒരിക്കലും കുടുംബം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ല. അത്തരം സ്ത്രീകള്‍ ഒരിക്കലും അവരുടെ ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും ബഹുമാനിക്കില്ലെന്ന് ചാണക്യന് പറയുന്നു. അതിഥികളെ സ്വാഗതം ചെയ്യാത്ത, മുതിര്‍ന്നവരെ ബഹുമാനിക്കാത്ത ഒരു സ്ത്രീയുമായി സഹവസിക്കുന്നത് നിങ്ങളെ കുടുംബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അകറ്റും. അത്തരമൊരു സ്ത്രീ കുടുംബത്തിന് അപമാനവും ആപത്തും വരുത്തുന്നു.
അസത്യത്തിന്റെ പാത പിന്തുടരുന്ന സ്ത്രീ
എപ്പോഴും നുണ പറയുന്ന സ്ത്രീകള്‍ ഭര്‍ത്താവിന് ദുരിതം സമ്മാനിക്കുന്നു. അവള് എപ്പോഴും ഭര്‍ത്താവിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയും കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുമെന്ന് ചാണക്യന് പറയുന്നു.
മറ്റുള്ളവരെ വഞ്ചിക്കുന്ന സ്ത്രീ
ചാണക്യന്റെ അഭിപ്രായത്തില്‍, ആളുകളെ വഞ്ചിക്കുന്ന അല്ലെങ്കില്‍ സ്വന്തം നേട്ടത്തിനായി ആരെയെങ്കിലും ഉപയോഗിക്കുന്ന സ്ത്രീകള്‍ ഒരിക്കലും കുടുംബത്തില്‍ ഐക്യം ഉണ്ടാക്കില്ല. അവര്‍ കുടുംബത്തില്‍ പ്രശ്നങ്ങള്‍ വരുത്തിക്കൊണ്ടേയിരിക്കുമെന്ന് ചാണക്യന് പറയുന്നു. അത്തരം സ്ത്രീകളില്‍ നിന്ന് അകലം പാലിക്കുന്നതാണ് നല്ലത്.
അത്യാഗ്രഹിയായ സ്ത്രീ
ദുഷ്ടയും അത്യാഗ്രഹിയുമായ ഒരു സ്ത്രീയുടെ നിഴലില്‍ നിന്ന് പോലും അകന്നുനില്ക്കുന്നതാണ് നല്ലതെന്ന് ചാണക്യനീതിയില്‍ പറയുന്നുണ്ട്. അത്തരമൊരു സ്ത്രീയുടെ സഹവാസം നിങ്ങളെ എപ്പോള്‍ വേണമെങ്കിലും വലിയ കുഴപ്പത്തിലാക്കാം. അവര്‍ കുടുംബത്തിനും ആപത്താണ്. ഇതുകൂടാതെ, സ്ത്രീകള്‍ തങ്ങളുടെ കുടുംബകാര്യങ്ങള്‍ ഏതെങ്കിലും പുറത്തുനിന്നുള്ളവരുമായി പങ്കുവെക്കാന്‍ തുടങ്ങിയാല്‍, നിങ്ങളുടെ കുടുംബം തകര്‍ച്ചയുടെ വക്കിലാണെന്ന് മനസ്സിലാക്കുക.
വിദ്യാഭ്യാസമില്ലാത്ത സ്ത്രീ
വിദ്യാഭ്യാസമില്ലാത്ത, അനാവശ്യമായി പണം ചെലവഴിക്കുന്ന, കുട്ടികള്‍ക്ക് നല്ല മൂല്യങ്ങള്‍ നല്‍കാത്ത ഒരു സ്ത്രീ കുടുംബത്തിന് ഒട്ടും നല്ലതല്ല. ഇവര്‍ വീടിനെ സാമ്പത്തികമായി അസ്ഥിരമാക്കുന്നു. മാത്രമല്ല, ഇത്തരം സ്ത്രീകള്‍ പുതിയ തലമുറയെ നല്ല രീതിയില്‍ വളര്‍ത്തിയെടുക്കാതെ അവര്‍ക്ക് വലിയ ദോഷവും ചെയ്യുന്നു. കുടുംബത്തിന്റെ അവസ്ഥ കണക്കിലെടുക്കാതെ സ്ത്രീകള്‍ അനാവശ്യമായി പണം ചെലവഴിക്കുന്നതും കുട്ടികളെ ശ്രദ്ധിക്കാത്തതും കാരണം കുടുംബം തകരാന്‍ വരെ സാധ്യതയുണ്ടാകുന്നു.



Click it and Unblock the Notifications
