Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചാണക്യനീതി; ശത്രുവിന്റെ ദോഷം ചെയ്യും, തിരിഞ്ഞുകൊത്തും, ഇത്തരക്കാരെ ഒരിക്കലും സുഹൃത്താക്കരുത്
Chanakya Niti: ജീവിതത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ചാണക്യന് തന്റെ ചാണക്യ നീതിയില് എഴുതിയിട്ടുണ്ട്. ചാണക്യനീതിയില് എഴുതിയിരിക്കുന്ന കാര്യങ്ങള് പിന്തുടരുന്ന ഒരു വ്യക്തി തന്റെ ജീവിതത്തില് എപ്പോഴും വിജയം നേടുന്നു. എല്ലാവരുടെയും ജീവിതത്തില് സുഹൃത്തുക്കള് വളരെ പ്രധാനമായ ഒരു സ്ഥാനം വഹിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും പിന്തുണയ്ക്കുന്ന ഒരു സുഹൃത്തിനെ എല്ലാവരും ആഗ്രഹിക്കുന്നു.
എന്നിരുന്നാലും, പലരും മുന്നോ പിന്നോ ചിന്തിക്കാതെ ധാരാളം സുഹൃത്തുക്കളെ ഉണ്ടാക്കുന്നു. അത്തരക്കാര്ക്ക് പിന്നീട് പശ്ചാത്തപിക്കേണ്ടിവരുമെന്ന് ചാണക്യന് പറയുന്നു. ചാണക്യന്റെ അഭിപ്രായത്തില്, ഒരു വ്യക്തി എപ്പോഴും തന്റെ സുഹൃത്തുക്കളെ വിവേകപൂര്വ്വം തിരഞ്ഞെടുക്കണം. ജ്ഞാനിയായ മനുഷ്യന് എപ്പോഴും ശരിയായ പാത കാണിക്കുന്നു. സൗഹൃദം സ്ഥാപിക്കുമ്പോള് ചില കാര്യങ്ങള് പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറയുന്നു. ഇത്തരക്കാരെ ഒരിക്കലും സുഹൃത്തുക്കളാക്കി വയ്ക്കരുതെന്ന് ചാണക്യന് പറയുന്നു.

സ്വാര്ത്ഥരായ സുഹൃത്ത്
ചാണക്യന്റെ അഭിപ്രായത്തില്, ശത്രുവിനെയും മിത്രത്തെയും വേര്തിരിക്കാന് കഴിയാത്തവന് പിന്നീട് കഠിനമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതില് വളരെയധികം ശ്രദ്ധിക്കണമെന്ന് ചാണക്യന് പറയുന്നു. മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുമ്പോള് ഒരാള് വളരെയേറെ ജാഗ്രത പാലിക്കണം. സ്വാര്ത്ഥ സുഹൃത്തുക്കളില് നിന്ന് അകലം പാലിക്കുക. സ്വാര്ത്ഥരായ സുഹൃത്തുക്കള് നിങ്ങളെ അവരുടെ ആവശ്യത്തിനായി ഉപയോഗിക്കുകയും ആവശ്യം കഴിയുമ്പോള് തള്ളിപ്പറയുകയും ചെയ്യും.

സമ്പത്ത് കണ്ട് വരുന്ന സുഹൃത്ത്
ചാണക്യന്റെ അഭിപ്രായത്തില് നിങ്ങളുടെ സ്ഥാനം, ഗുണങ്ങള്, സമ്പത്ത് എന്നിവ കണ്ട് വരുന്നവരെ ഒരിക്കലും സുഹൃത്ത് ആക്കാന് പാടില്ല. അത്തരക്കാരുമായി ഒരിക്കലും ചങ്ങാത്തം കൂടരുത്. കാരണം നിങ്ങളുടെ പണവും പ്രതാപവും ഇല്ലാതാകുമ്പോള് ഇക്കൂട്ടര് നിങ്ങളെ വിട്ടുപോകും.

ആപത്തില് ഉപേക്ഷിക്കുന്ന സുഹൃത്ത്
ചാണക്യന്റെ അഭിപ്രായത്തില് ഒരു ശരിയായ സുഹൃത്ത് നിങ്ങളെ ഒരിക്കലും മോശമായ സമയങ്ങളില് ഉപേക്ഷിക്കില്ല. നിങ്ങളുടെ മോശം സമയങ്ങളില് അവര് നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളുടെ ധൈര്യം വര്ദ്ധിപ്പിക്കുന്നതിനൊപ്പം, അവര് ശരിയായ ഉപദേശവും നിങ്ങള്ക്ക് നല്കും. എന്നാല്, മോശം സമയം വരുമ്പോള് ഒരു തെറ്റായ സുഹൃത്ത് നിങ്ങളെ ഉപേക്ഷിക്കും. അതുകൊണ്ട് മോശം സമയങ്ങളില് മാത്രമാണ് ശരിയായ സുഹൃത്ത് ആരാണെന്ന് നിങ്ങള്ക്ക് തിരിച്ചറിയാന് സാധിക്കുകയുള്ളൂ.

മോശം സ്വഭാവമുള്ള സുഹൃത്ത്
ചാണക്യന്റെ അഭിപ്രായത്തില് ഒരു കാരണവുമില്ലാതെ മറ്റുള്ളവരെ ഉപദ്രവിക്കുന്നവരുമായി ഒരിക്കലും ചങ്ങാത്തം കൂടരുത്. അത്തരം വ്യക്തിയുടെ സഹവാസം നിങ്ങളുടെ സ്വഭാവത്തെയും ബാധിക്കുമെന്ന് പറയപ്പെടുന്നു. അതുകൊണ്ട് മോശം സ്വഭാവമുള്ള ഒരാളുമായി ഒരിക്കലും നിങ്ങള് സുഹൃത്തുക്കളാകാന് പാടില്ല.

പിന്നില് നിന്ന് കുത്തുന്നവര്
മുന്നില് നില്ക്കുമ്പോള് മധുരമായി സംസാരിക്കുകയും, പിന്നില് നിന്ന് നിങ്ങള്ക്കെതിരേ പ്രവര്ത്തിക്കുകയും ചെയ്യുന്നവരെ ഒരിക്കലും സുഹൃത്തുക്കളാക്കരുത്. അങ്ങനെയുള്ള കൂട്ടുകാരന് വിഷം കലര്ന്ന കുടം പോലെയാണ്. പുറത്ത് മധുരവും ഉള്ളില് തിന്മയും ഉള്ള ഒരു വ്യക്തിയെ സുഹൃത്ത് എന്ന് വിളിക്കാനാവില്ല. അത്തരമൊരു സുഹൃത്ത് നിങ്ങളുടെ വ്യക്തിപരവും സാമൂഹികവുമായ പ്രശസ്തി കളങ്കപ്പെടുത്തും. അത്തരക്കാരെ നിങ്ങളുടെ ജീവിതത്തില് നിന്ന് അകറ്റി നിര്ത്തണം.

അത്യാഗ്രഹിയായ സുഹൃത്ത്
ചാണക്യന്റെ നയമനുസരിച്ച്, സ്വാര്ത്ഥരും അത്യാഗ്രഹികളുമായ ആളുകളില് നിന്ന് എപ്പോഴും അകലം പാലിക്കണം. അവര് സ്വന്തം നന്മയെക്കുറിച്ചാണ് എപ്പോഴും ചിന്തിക്കുന്നത്. സ്വാര്ത്ഥനായ ഒരാള് സ്വന്തം താല്പ്പര്യങ്ങള്ക്കായി എന്തും ചെയ്യാന് തയ്യാറാകും. അത്തരം ആളുകള് കൂടുതല് അപകടകാരികളാണ്. അവരുടെ നേട്ടത്തിനായി ആരെയും വഞ്ചിക്കാന് അവര് മുതിരും. അതുകൊണ്ട് അത്യാഗ്രഹിയും സ്വാര്ത്ഥരുമായ സുഹൃത്തുക്കളില് നിന്ന് നിങ്ങള് അകലം പാലിക്കണമെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications

