Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
ചാണക്യനീതി: കുടുക്കിലാകുന്നത് നിങ്ങള്‍തന്നെ, ഇത്തരക്കാര്‍ക്ക് ഒരിക്കലും നല്‍കരുത് ബഹുമാനം
Chanakya Niti: ചാണക്യനീതിയില്‍ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തിയുടെ ആത്മാഭിമാനമാണ് അവന്റെ ഏറ്റവും വലിയ സമ്പത്ത്. എന്നിരുന്നാലും, ഒരു വ്യക്തിക്ക് ലഭിക്കുന്ന ബഹുമാനം അവന്റെ ശീലങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും ചാണക്യനീതിയില്‍ പരാമര്‍ശിക്കപ്പെടുന്നു. ഒരു വ്യക്തിക്ക് മോശം ശീലങ്ങള്‍ ഉണ്ടെങ്കില്‍, അവന് ജീവിതത്തില്‍ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു.
ഇത്തരക്കാര്‍ക്ക് ഭാവിയില്‍ സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടിവരും. നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കണമെങ്കില്‍ ആദ്യം മറ്റുള്ളവരെ ബഹുമാനിക്കുക. ആളുകളെ ബഹുമാനിക്കുന്നതുമായി ബന്ധപ്പെട്ട ഒരു സത്യവും ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്. ചാണക്യ നീതി പ്രകാരം നിങ്ങള്‍ ചില ആളുകള്‍ക്ക് നല്കുന്ന ബഹുമാനം നിങ്ങളുടെ തന്നെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. അതിനാല്‍ ഇത്തരം ആളുകള്‍ക്ക് ഒരിക്കലും ബഹുമാനം നല്‍കരുതെന്ന് ചാണക്യന് പറയുന്നു.

മധുരഭാഷണം നടത്തുന്നവര്‍
മറ്റ് ജോലിയൊന്നും ചെയ്യാതെ മധുരഭാഷണം നടത്തി മറ്റുള്ളവരില്‍ നിന്ന് പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്ന ചിലരുണ്ട്. സത്യത്തില്‍, അവര്‍ മറ്റുള്ളവരെ പുകഴ്ത്തുന്നതിന് പിന്നിലെ കാരണം, അവരുടെ കഴിവുകേടുകള്‍ തുറന്നുകാട്ടപ്പെടുമെന്ന് അവര്‍ ഭയപ്പെടുന്നതുകൊണ്ടാണ്. ഇത്തരക്കാര്‍ക്ക് ബഹുമാനം നല്‍കരുതെന്ന് ചാണക്യനീതിയില്‍ പറയുന്നു. കാരണം അത്തരം ആളുകള്‍ക്ക് ബഹുമാനം നല്കിയാല് അവര്‍ സ്വയം കഴിവില്ലാത്തവരായി കണക്കാക്കും.
സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നവര്‍
ഒറ്റയ്ക്ക് നില്ക്കാന് ധൈര്യമില്ലാത്തവരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അവര്‍ ഒരു സംഘമായി ആയിരിക്കും നടക്കാറ്. അവര്‍ സമാനമായ സ്വഭാവമുള്ള ആളുകളുമായി യോജിച്ച് ഒരു സംഘം ഉണ്ടാക്കുകയും മറ്റ് ആളുകള്‍ക്കെതിരെ ഗൂഢാലോചന നടത്തുകയും ചെയ്യുന്നു. ഒരു ചെറിയ പ്രശ്നം ഉണ്ടാകുമ്പോഴെല്ലാം, അത്തരം ആളുകള്‍ അവരുടെ സുഹൃത്തുക്കളുമായി ചേര്‍ന്ന് ആ പ്രശ്നം വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങുകയും മറ്റുള്ളവരുടെ ജീവിതം ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. ഇത്തരക്കാര്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് ചാണക്യനീതിയില്‍ പറയുന്നു. കാരണം ഇത്തരക്കാരെ ബഹുമാനിച്ചാല്‍ അവര്‍ സമൂഹത്തില്‍ തിന്മ പടര്‍ത്തുന്നു.
എല്ലാവരുടെയും സുഹൃത്തായി മാറുന്നവര്‍
എല്ലാവരുടെയും സുഹൃത്തായ ഒരാള്‍ യഥാര്‍ത്ഥത്തില്‍ ആരുടേയും സുഹൃത്തല്ല എന്നൊരു പഴഞ്ചൊല്ലുണ്ട്. ഇത്തരക്കാര്‍ നിങ്ങളുടെ മുന്നില്‍ വെച്ച് മറ്റുള്ളവരെ മോശമായി സംസാരിക്കുകയും നിങ്ങള്‍ പുറംതിരിഞ്ഞുനില്‍ക്കുമ്പോള്‍ നിങ്ങളെ മോശമാക്കി സംസാരിക്കുകയും ചെയ്യും. അത്തരക്കാരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. അത്തരം ആളുകള്‍ക്ക് നിങ്ങള്‍ ബഹുമാനം നല്കുകയാണെങ്കില്, അത്തരം ആളുകള്‍ക്ക് അവരുടെ ഈ ശീലത്തിന് പ്രോത്സാഹനം ലഭിക്കുമെന്ന് ചാണക്യന് പറയുന്നു.
ദോഷപ്രവൃത്തി ചെയ്യുന്ന ആളുകള്‍
പീഡനം പാപമായി കണക്കാക്കുന്നു. മൃഗങ്ങള്‍, പക്ഷികള്‍, കുട്ടികള്‍, തൊഴിലാളികള്‍, പ്രായമായവര്‍ എന്നിവരോട് ചെയ്യുന്ന അതിക്രമങ്ങള്‍ ഒരിക്കലും ക്ഷമ അര്‍ഹിക്കുന്നില്ലെന്ന് ചാണക്യനീതിയില്‍ പറയുന്നു. അത്തരം ആളുകള്‍ക്ക് ബഹുമാനം നല്‍കേണ്ടതില്ല, മറിച്ച് ശിക്ഷിക്കപ്പെടണം, കാരണം അത്തരം ആളുകളെ ബഹുമാനിക്കുന്നത് സമൂഹത്തിനും മനുഷ്യത്വത്തിനും ദോഷം ചെയ്യും.
മറ്റുള്ളവരെ അപമാനിക്കുന്ന ആളുകള്‍
മറ്റുള്ളവരെ അപമാനിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ചിലരുണ്ട്. ഇത് ചെയ്യുന്നതിലൂടെ തങ്ങള്‍ എല്ലാവരുടെയും കണ്ണില്‍ വലുതാകുന്നുവെന്ന് അവര്‍ക്ക് തോന്നിയേക്കാം. എന്നാല്‍ അത്തരക്കാര്‍ ചില നിരാശകള്‍ അനുഭവിക്കുന്നു എന്നതാണ് സത്യം, തങ്ങളെത്തന്നെ പ്രാധാന്യമുള്ളവരാക്കാന് അവര്‍ മറ്റുള്ളവരെ അപമാനിക്കുന്നു, അങ്ങനെ മറ്റുള്ളവര്‍ ചെറുതായി കാണപ്പെടും. പ്രത്യേകിച്ച് സ്ത്രീകളെ താഴ്ന്നവരായി കണക്കാക്കി അപമാനിക്കുന്നവര്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് ചാണക്യനീതിയില്‍ പറയുന്നു.



Click it and Unblock the Notifications