Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചാണക്യനീതി; എപ്പോഴും ഭാര്യാഭര്‍തൃ കലഹം, ദാമ്പത്യം തരിപ്പണമാകും; ഈ 8 കാര്യം അകറ്റിനിര്‍ത്തണം
ചാണക്യന് തന്റെ നയങ്ങളാല്‍ ലോകമെമ്പാടും പ്രശസ്തനാണ്. മഹാ തന്ത്രജ്ഞനായി കണക്കാക്കപ്പെടുന്ന ചാണക്യന്റെ നയങ്ങള്‍ മൂലമാണ് ഒരു സാധാരണ ബാലനായ ചന്ദ്രഗുപ്ത മൗര്യന് മഗധയുടെ ചക്രവര്‍ത്തിയായത്. വലിയൊരു സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനും നയതന്ത്രജ്ഞനുമായിരുന്നു ചാണക്യന്. ചാണക്യന്റെ നയങ്ങള്‍ ഭരണത്തിന് മാത്രമല്ല, ഇന്നത്തെ സാഹചര്യത്തില്‍ മനുഷ്യജീവിതത്തിനും വളരെ ഉപയോഗപ്രദമാണെന്ന് തെളിയുന്നു. മനുഷ്യജീവിതം എളുപ്പവും വിജയകരവുമാക്കുന്നതിന്റെ പല വശങ്ങളും അദ്ദേഹത്തിന്റെ ചാണക്യ നീതിയില്‍ പറയുന്നുണ്ട്.
Also read: ചാണക്യനീതി: ധൈര്യം കാണിക്കുന്നത് മണ്ടത്തരം; ഈ സാഹചര്യങ്ങളില്‍ നിങ്ങള്‍ ഒരിക്കലും നില്‍ക്കരുത്
കരിയര്‍, സൗഹൃദം, ദാമ്പത്യ ജീവിതം, സമ്പത്ത്, സ്ത്രീകള്‍ എന്നിവയെക്കുറിച്ചുള്ള നിരവധി കാര്യങ്ങള്‍ ചാണക്യനീതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ദാമ്പത്യ ജീവിതത്തെ സംബന്ധിച്ച് നിരവധി കാര്യങ്ങള്‍ ചാണക്യനീതിയില്‍ പറയുന്നുണ്ട്. ഈ കാര്യങ്ങള്‍ ഇന്നത്തെ കാലത്തും പ്രസക്തമാണ്. വിവാഹം എന്നത് എല്ലാവര്ക്കും വളരെ സവിശേഷമാണ്.
ഒരു വ്യക്തി തന്റെ ജീവിതത്തിലേക്ക് വരാനും സ്നേഹവും പരിചരണവും ലഭിക്കാനും എല്ലാവരും ആഗ്രഹിക്കുന്നു. ഒരു നല്ല ജീവിത പങ്കാളി ഒരാളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ ചില കാര്യങ്ങള്‍ക്ക് ഒരിക്കലും സ്ഥാനം കൊടുക്കരുതെന്ന് ചാണക്യന് പറയുന്നുണ്ട്. അങ്ങനെ ചെയ്താല്‍ അത് നിങ്ങളുടെ ബന്ധം തകര്‍ത്ത് തരിപ്പണമാക്കും. ദാമ്പത്യത്തില്‍ ഇടം നല്കാന് പാടില്ലാത്ത അത്തരം കാര്യങ്ങള്‍ ഇതാ.

വഞ്ചന
വഞ്ചന എന്നത് വിഷം പോലെയാണെന്ന് ചാണക്യന് തന്റെ ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്. ഭാര്യാഭര്ത്താക്കന്മാര് മാത്രമല്ല, ഒരു ബന്ധത്തിലും ആരും വഞ്ചന കാണിക്കാന്‍ പാടില്ല. ഭാര്യാഭര്ത്താക്കന്മാര് തങ്ങളുടെ ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ടെങ്കില്‍, ജീവിതത്തില്‍ ഒരിക്കലും വഞ്ചന കാണിക്കരുത്. വഞ്ചനയ്ക്ക് സ്ഥാനം നല്കിയാല് നിങ്ങളുടെ ദാമ്പത്യം തകരുമെന്ന് ചാണക്യന് പറയുന്നു.

നുണ
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ കള്ളത്തരങ്ങള്‍ക്ക് സാധ്യതയില്ലെന്നും ചാണക്യ നിതിയില്‍ പറഞ്ഞിട്ടുണ്ട്. നുണകള്‍ക്കു പിന്നിലെ സത്യം പുറത്തുവന്നാല്‍ ആ ബന്ധം ദുര്‍ബലമാകാന്‍ തുടങ്ങുന്നു. അതിനാല്‍ ഭാര്യാഭര്ത്താക്കന്മാര് നുണയില്‍ നിന്ന് അകലം പാലിക്കുന്നതാണ് നല്ലത്. ഭാര്യാഭര്ത്താക്കന്മാര് പരസ്പരം അര്പ്പണബോധമുള്ളവരായിരിക്കണം.

ദേഷ്യം
ചാണക്യന്റെ അഭിപ്രായത്തില്‍, കോപം ഏതൊരു ബന്ധത്തെയും വളരെ ദുര്‍ബലമാക്കും. ദാമ്പത്യ ജീവിതത്തില്‍ ഭര്‍ത്താവും ഭാര്യയും എപ്പോഴും കോപം നിയന്ത്രിക്കണം. ദേഷ്യപ്പെടുന്നതിന് പകരം, ഏത് സാഹചര്യത്തിലും ചിന്തിച്ച് മനസ്സിലാക്കി പെരുമാറാന്‍ പഠിക്കുക

അഹന്ത
ചാണക്യന്റെ അഭിപ്രായത്തില്‍, ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം ദുര്‍ബലമാകാനുള്ള ഏറ്റവും വലിയ കാരണം അഹന്തയാണ്. ചാണക്യന്റെ നയമനുസരിച്ച്, ദാമ്പത്യ ബന്ധത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യ അവകാശമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, അവിടെ ഈഗോയ്ക്ക് സ്ഥാനമില്ല. ഭാര്യാഭര്‍തൃ ബന്ധത്തില്‍ ഈഗോ കടന്നുവന്നാല്‍ ആ ബന്ധം തകരുമെന്ന് ഉറപ്പാണ്.

സംശയം
ഭര്‍ത്താവും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തില്‍ ഒരിക്കലും സംശയത്തിന് ഇടം നല്‍കരുതെന്ന് ചാണക്യന് പറയുന്നു. കാരണം സംശയം പലപ്പോഴും ദാമ്പത്യ ബന്ധത്തെ നശിപ്പിക്കുന്നു. ഭാര്യാഭര്‍തൃ ബന്ധത്തില്‍ സംശയവും തെറ്റിദ്ധാരണയും ഉണ്ടായാല്‍, ആ ബന്ധം പൂര്‍ണ്ണമായും തകരും.

ബഹുമാനക്കുറവ്
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ ബഹുമാനം ഇല്ലാത്തതിനാല്‍, ബന്ധം തകരുന്നതിന്റെ വക്കിലെത്തുന്നുവെന്ന് ചാണക്യ നിതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഭാര്യാഭര്‍തൃ ബന്ധത്തില്‍ ബഹുമാനം എന്ന വാക്കിന് പ്രത്യേക സ്ഥാനമുള്ളത്. ബന്ധത്തില്‍ ബഹുമാനവം ഇല്ലാതാകുമ്പോള്‍, ആ ബന്ധത്തില്‍ പിരിമുറുക്കവും കളങ്കവും ഉണ്ടാകുന്നു.

ആശയവിനിമയക്കുറവ്
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ ആശയവിനിമയ വിടവ് ഉണ്ടാകരുത്. ഇത് ബന്ധത്തെ ദുര്‍ബലമാക്കുന്നു. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍, സംഭാഷണത്തിന്റെ ക്രമം സുഖകരമായ അന്തരീക്ഷത്തില്‍ തുടരണം. ആശയവിനിമയത്തിന്റെ അഭാവം ഒരു ബന്ധത്തിനും നല്ലതായി കണക്കാക്കില്ല.

വിവേചനം
ചാണക്യ നീതി പ്രകാരം ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ വിവേചനവും വ്യത്യാസവും പാടില്ല. ബന്ധത്തെ ദുര്‍ബലപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഈ ശീലമാണ്. ഭര്‍ത്താവിന്റെ ദൃഷ്ടിയില് ഭാര്യ ദുര്‍ബലയായി കാണരുതെന്ന് ചാണക്യ നീതിയില്‍ പറയുന്നുണ്ട്. ഇരുവരും പരസ്പരം ബഹുമാനം നല്‍കണം. ഭര്‍ത്താവ് ഭാര്യയുടെ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും അവരെ ശക്തരാക്കുകയും വേണം.



Click it and Unblock the Notifications

