Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചാണക്യനീതി: ഈ സ്ത്രീകളെ ഒരിക്കലും അപമാനിക്കരുത്, ലക്ഷ്മീകോപം നിശ്ചയം
പൗരാണിക ഭാരതത്തില് ജീവിച്ചിരുന്ന ഒരു നയതന്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു ചാണക്യന്. തന്റെ നയങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം ഒരു സാധാരണ ബാലനെ ചക്രവര്ത്തിയാക്കി വാഴിച്ചു. ഈ നയങ്ങളുടെ സമാഹാരമാണ് ചാണക്യനീതി. ചാണക്യന്റെ തത്വങ്ങള് പാലിച്ചുകൊണ്ട് ഇന്നും പലരും വിജയത്തിന്റെ പടവുകള് കയറുന്നു. ഓരോ ഘട്ടത്തിലും ഒരു വ്യക്തിയുടെ പുരോഗതിയെ സൂചിപ്പിക്കുന്ന ചില കാര്യങ്ങള് ചാണക്യന്റെ നീതിയില് പറയുന്നുണ്ട്.
മനുഷ്യനന്മക്കായി ഉതകുന്ന അത്തരം നിരവധി കാര്യങ്ങള് ചാണക്യനീതിയില് പരാമര്ശിക്കപ്പെടുന്നുണ്ട്. തൊഴില് മേഖലയിലായാലും വ്യക്തിജീവിതത്തിലായാലും ചാണക്യനീതിയില് മാര്ഗനിര്ദേശങ്ങളുണ്ട്. ചാണക്യന്റെ അഭിപ്രായത്തില്, സമ്പത്ത് നേടുന്നതിന് കഠിനാധ്വാനത്തോടൊപ്പം ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുന്നതും പ്രധാനമാണ് എന്ന് പറയുന്നു. നിങ്ങള്ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കണമെങ്കില് തീര്ച്ചയായും ഈ 5 സ്ത്രീകളെ നിങ്ങളുടെ ജീവിതകാലം മുഴുവന് ബഹുമാനിക്കുക.

അമ്മ
അമ്മയെ ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവര്ക്ക് ലക്ഷ്മി ദേവി എപ്പോഴും തന്റെ അനുഗ്രഹം നല്കുമെന്ന് ചാണക്യന് പറയുന്നു. അത്തരമൊരു വ്യക്തിയുടെ ജീവിതത്തില്, സന്തോഷവും ഐശ്വര്യവും സന്തോഷവും എക്കാലവും നിലനില്ക്കും. അതുകൊണ്ട് ഒരു വ്യക്തി തന്റെ അമ്മയെ സ്നേഹിക്കുകയും നിസ്വാര്ത്ഥമായി അവരെ സേവിക്കുകയും ചെയ്യണമെന്ന് പറയപ്പെടുന്നു.
ഗുരുവിന്റെ ഭാര്യ
ജ്ഞാനദാതാവ് എന്നാണ് ഗുരു അറിയപ്പെടുന്നത്. അവരെ ബഹുമാനിക്കുക എന്നത് ഓരോ വ്യക്തിയുടെയും കടമയാണ്. ഗുരുവിനെ മാത്രമല്ല, അറിവ് നല്കിയ ഗുരുവിന്റെ ഭാര്യയെയും അമ്മയെന്ന നിലയില് ഒരു വ്യക്തി ബഹുമാനിക്കണം. നിങ്ങള് ഗുരുവിന്റെ പത്നിയെ ബഹുമാനിക്കുമ്പോള്, നിങ്ങള്ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുമെന്ന് ചാണക്യന് പറയുന്നു.
അമ്മായിയമ്മ
മകളെ നല്കിയ അമ്മായിയമ്മ കണ്ണു നല്കിയ ദൈവമാണെന്നൊരു ചൊല്ലുണ്ട്. അവരെ ബഹുമാനിക്കുക മാത്രമല്ല, അവരുടെ പ്രയാസകരമായ സാഹചര്യത്തില് തോളോട് തോള് ചേര്ന്ന് നില്ക്കുകയും വേണം. അവര്ക്ക് സഹായം ചെയ്യണം. പങ്കാളിയുടെ അമ്മയ്ക്കും അമ്മയുടെ അതേ പദവിയുണ്ട്. അതുകൊണ്ട് അമ്മായിയമ്മയെയും ബഹുമാനിക്കണം. ഇത് നിങ്ങളുടെ കുടുംബത്തില് സ്നേഹം നിലനിര്ത്തും. ഒപ്പം ലക്ഷ്മീദേവിയുടെ അനുഗ്രഹവും ഉണ്ടാകും.
സുഹൃത്തിന്റെ ഭാര്യ
നിങ്ങള് എപ്പോഴും നിങ്ങളുടെ സുഹൃത്തിന്റെ ഭാര്യയോട് ബഹുമാനത്തോടെ പെരുമാറുകയും അവരോട് നന്ദി പ്രകടിപ്പിക്കുകയും വേണം. ഇത് നിങ്ങളുടെ ബന്ധത്തില് വിശ്വാസവും സ്നേഹവും വര്ദ്ധിപ്പിക്കുന്നു. ഒരു സുഹൃത്തിന്റെ ഭാര്യയുമായി ബന്ധം നിലനിര്ത്തുന്നതോ അവളെ മോശമായി കാണുന്നതോ നിങ്ങളുടെ ജീവിതത്തില് പ്രശ്നങ്ങള് സൃഷ്ടിക്കും. നിങ്ങളുടെ സുഹൃത്തിന്റെ ഭാര്യയെ നിങ്ങള് ബഹുമാനിക്കുന്നുവെങ്കില് ലക്ഷ്മീദേവിയുടെ പ്രീതി നിങ്ങള്ക്ക് ലഭിക്കുമെന്ന് ചാണക്യന് പറയുന്നു.
രാജാവിന്റെ പത്നി
ഒരു രാജാവിന്റെ ഭാര്യ പോലും അമ്മയെപ്പോലെയാണെന്ന് ചാണക്യന് പറയുന്നു, കാരണം ഒരാള് തന്റെ പ്രജകളെ മക്കളെപ്പോലെ നോക്കുന്നു. അതുകൊണ്ട് രാജാവിന്റെ ഭാര്യയെയും ബഹുമാനിക്കുക എന്നത് പ്രധാനമാണ്. രാജാവിന്റെ ഭാര്യയോട് ആദരവോടെ പെരുമാറുന്നവര്ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്ന് ചാണക്യ നീതിയില് പറയുന്നു.



Click it and Unblock the Notifications
