Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ചാണക്യനീതി: ദാമ്പത്യത്തില്‍ പുരുഷന്മാര് ഭാര്യയോട് ഒരിക്കലും ഈ തെറ്റുകള്‍ ചെയ്യരുത്, ബന്ധം ശിഥിലമാകും
ചാണക്യന്റെ തത്വങ്ങള്‍ ഇന്നത്തെക്കാലത്തും പ്രസക്തമാണ്. ചാണക്യന്റെ നീതി ശാസ്ത്രത്തില്‍ തൊഴില്‍, സൗഹൃദം, ദാമ്പത്യ ജീവിതം, സമ്പത്ത്, സ്ത്രീകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നത് കാണാം. പണം, പുരോഗതി, വിവാഹം, സൗഹൃദം, ശത്രുത, ബിസിനസ്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴിയും ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. വിവാഹശേഷം സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവിതത്തില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചും ചാണക്യന് പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും ജീവിതത്തില്‍ എങ്ങനെ സന്തോഷം വരുമെന്നും ഇതിനായി എന്തൊക്കെ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണമെന്നും അദ്ദേഹം പറയുന്നു.
ചാണക്യന്റെ നയങ്ങള്‍ എല്ലാ മനുഷ്യരുമായും ബന്ധപ്പെട്ടിരിക്കുന്നു. ഒരു മനുഷ്യന് തന്റെ ജീവിതത്തില്‍ നിന്ന് എടുത്തുകളയേണ്ട പല കാര്യങ്ങളും അദ്ദേഹത്തിന്റെ നയങ്ങളില്‍ പറയുന്നുണ്ട്. ചാണക്യന്റെ നയങ്ങള്‍ പിന്തുടരുന്ന ആളുകള്‍ അവരുടെ ജോലിയിലും വ്യക്തിജീവിതത്തിലും മികച്ചു നില്ക്കുന്നു. ചാണക്യന്റെ നയങ്ങളില്‍, ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട പാഠങ്ങളും പുരുഷന്മാര്ക്ക് നല്‍കിയിട്ടുണ്ട്. വിവാഹിതനായ ഒരു പുരുഷന് തന്റെ ഭാവനയില്‍ നിന്ന് മാറി യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കണമെന്നും ചിന്തിക്കണമെന്നും ചാണക്യന് പറഞ്ഞിട്ടുണ്ട്. ദാമ്പത്യം സംബന്ധിച്ച് ചാണക്യ നീതിയില്‍ പുരുഷന്മാര്ക്ക് എന്ത് പാഠങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ബഹുമാനക്കുറവ് കാണിക്കരുത്
ചാണക്യ നീതിയില്‍ പറയുന്നത് എന്തെന്നാല്‍ പുരുഷന്മാര്ക്ക് സ്ത്രീകളെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ് എന്നതു പോലെതന്നെ സ്ത്രീകള്‍ക്ക് പുരുഷന്മാരെ മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്. പുരുഷന്മാര് സ്ത്രീകളെ ബഹുമാനിക്കുകയും അവരുടെ വാക്കുകള്‍ ഗൗരവമായി കാണുകയും വേണം. ഭാര്യയെ ബഹുമാനിക്കുന്ന ഭര്‍ത്താവിന്റെ വീട്ടില്‍ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാകും.

മറ്റുള്ളവരുടെ സൗന്ദര്യത്തില്‍ മയങ്ങരുത്
പുരുഷന്മാര് എപ്പോഴും ബാഹ്യമായ കാര്യങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. സൗന്ദര്യം അവരെ വശീകരിക്കുകയും അവരുടെ മനസ് വ്യതിചലിക്കുകയും ചെയ്യുന്നു. പുരുഷന് സ്ത്രീയെ ഒരു വസ്തുവായി കാണുന്നതിന്റെ കാരണം ഇതാണ്. എന്നാല്‍ ഇതാണ് ഒരു ദാമ്പത്യത്തിലെ തെറ്റിനും നാശത്തിനും കാരണമാകുന്നത്. പുരുഷന്മാര് ബാഹ്യസൗന്ദര്യത്തിനല്ല ആന്തരികസൗന്ദര്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. അത്തരം പുരുഷന്മാര്ക്ക് ജീവിതത്തില്‍ എപ്പോഴും മനസമാധാനവും ലഭിക്കുന്നു.

സൗന്ദര്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കരുത്
ഒരു പുരുഷന് എപ്പോഴും സുന്ദരിയും മര്യാദയുള്ളതുമായ ഭാര്യയെ ആഗ്രഹിക്കുന്നു. എന്നാല്‍ അവന് ഒരിക്കലും സ്വയം വിലയിരുത്തുന്നില്ല. സുന്ദരിയായ ഒരു ഭാര്യയെ കിട്ടിയ ശേഷം പുരുഷന്മാര് അവളെ സമൂഹത്തിനുമുന്നില്‍ കാണിക്കുകയും സ്വയം ഉയരത്തിലെത്തിയതായി കണക്കാക്കുകയും ചെയ്യുന്നു. എന്നാല്‍ ദാമ്പത്യത്തെ സംബന്ധിച്ചിടത്തോളം അങ്ങനെ ചെയ്യുന്നത് തെറ്റാണ്. ഭാര്യ എന്നത് പൊങ്ങച്ചം കാണിക്കേണ്ട ഒരു വസ്തുവല്ല. ഭാര്യയുടെ സൗന്ദര്യത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത് അവളുടെ മനസിന്റെ സൗന്ദര്യത്തിനാണ്. ഇത് ചെയ്യുന്ന പുരുഷനെ ഭാര്യയും സമൂഹവും എപ്പോഴും ബഹുമാനിക്കുന്നു. അത്തരക്കാര്‍ക്ക് ജീവിതത്തില്‍ സമാധാനവും ലഭിക്കുന്നു.

അപമാനം പാടില്ല
നിങ്ങളുടെ ഭാര്യ സുന്ദരിയല്ലെന്ന് പറഞ്ഞ് നിങ്ങള്‍ അവരെ അപമാനിക്കുകയാണെങ്കില്‍ നിങ്ങള്‍ പിന്നീട് സഹതപിക്കേണ്ടിവരും. നിങ്ങളുടെ ചെറിയ ചിന്തകള്‍ കാരണം, നിങ്ങളുടെ കുടുംബത്തിന്റെ തന്നെ സന്തോഷമാണ് നശിപ്പിക്കപ്പെടുന്നത്. ഇത്തരം ചിന്തയുള്ള പുരുഷന്മാര്ക്ക് വീട്ടിലും പുറത്തും അവരുടെ ജീവിതത്തില്‍ സന്തോഷമുണ്ടാകില്ല. അതുകൊണ്ട് തന്നെ ഒരിക്കലും ഭാര്യയെ അപമാനിക്കുകയോ മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തുകയോ ചെയ്യരുത്.

സ്വഭാവത്തില്‍ ആകൃഷ്ടരാകുക
ഒരു വ്യക്തിയെ പുകഴ്ത്തേണ്ടത് അവരുടെ സൗന്ദര്യത്തിന്റെ പേരിലല്ല, മറിച്ച് അവരുടെ സ്വഭാവത്തിനും കര്‍ത്തവ്യത്തോടുള്ള അര്പ്പണത്തിനുമായിരിക്കണം. ഏതൊരു ഭാര്യയും ഭര്‍ത്താവില്‍ നിന്ന് ബഹുമാനവും അഭിനന്ദനവും ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യാതെ ഭര്‍ത്താവ് ഭാര്യയോട് തിന്മ ചെയ്താല്‍, അത്തരമൊരു ഭര്‍ത്താവിന് ഒരിക്കലും ദാമ്പത്യജീവിതത്തില്‍ സന്തോഷം ലഭിക്കില്ല.

തെറ്റുകള്‍ക്കായി തിരയരുത്
ചാണക്യന് പറയുന്നത് പുരുഷന്മാര് തങ്ങളുടെ ഭാര്യമാരില്‍ തെറ്റുകള്‍ കണ്ടെത്തുന്നത് ഒഴിവാക്കണം എന്നാണ്. കാരണം അങ്ങനെ ചെയ്യുന്നത് അവരുടെ ബലഹീനതയെയാണ് കാണിക്കുന്നത്. ഇത്തരം ശീലം നിങ്ങളുടെ ദാമ്പത്യത്തെ പെട്ടെന്നുതന്നെ നശിപ്പിക്കാന്‍ തുടങ്ങും.



Click it and Unblock the Notifications
