Latest Updates
-
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം
ചാണക്യനീതി: അബദ്ധത്തില്‍ പോലും ഈ കാര്യങ്ങള്‍ ഭാര്യയോട് പറയരുത്, ജീവിതം കുരുക്കിലാകും
പൗരാണിക ഭാരതത്തില്‍ നയതന്ത്രജ്ഞന്, രാഷ്ട്രതന്ത്രജ്ഞന്, സാമ്പത്തിക ശാസ്ത്രജ്ഞന്, സാമൂഹ്യശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് ചാണക്യന്. ഒരു വിഷയത്തില്‍ മാത്രമല്ല, പല വിഷയങ്ങളിലും അദ്ദേഹത്തിന് അഗാധമായ അറിവുണ്ടായിരുന്നു. ജീവിതത്തില്‍ വിജയം കൈവരിക്കാമായി ചാണക്യന് ചില നയങ്ങള്‍ ഉണ്ടാക്കിയിരുന്നു. അത് ഇന്നത്തെക്കാലത്തും ആളുകള്‍ അവരുടെ ജീവിതത്തില്‍ കൈക്കൊള്ളുന്നു. ഈ നയങ്ങളുടെ സമാഹാരമാണ് ചാണക്യനീതി.
നിരവധി കാര്യങ്ങള്‍ ചാണക്യ നീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അത് പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ കരിയറില്‍ വിജയം നേടാനും സന്തോഷകരമായ ജീവിതം നയിക്കാനും കഴിയും. ദാമ്പത്യത്തെപ്പറ്റി ധാരാളം കാര്യങ്ങള്‍ ചാണക്യ നീതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷം വേണമെങ്കില്‍, ചില കാര്യങ്ങള്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ചാണക്യന് പറയുന്നു. പ്രത്യേകിച്ച് പുരുഷന്മാര് ചില കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. ഭാര്യമാരോട് പോലും ഈ കാര്യങ്ങള്‍ പങ്കുവെക്കരുത്. ചാണക്യന് പറയുന്ന അത്തരം കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ബലഹീനത
ഒരു ഭര്‍ത്താവ് തന്റെ ബലഹീനതകള്‍ എപ്പോഴും ഭാര്യയില്‍ നിന്ന് മറച്ചുവെക്കണമെന്ന് ആചാര്യ ചാണക്യന് തന്റെ ചാണക്യ നീതിയില്‍ പറഞ്ഞിട്ടുണ്ട്. ഒരാളുടെ ബലഹീനത ഒരിക്കലും മറ്റുള്ളവരോട് പറയരുത്. കാരണം ഭര്‍ത്താവിന്റെ ദൗര്‍ബല്യം മുതലെടുത്ത് ഭാര്യ തന്റെ ആഗ്രഹങ്ങള്‍ നിറവേറ്റും. അതുമൂലം നിങ്ങള്‍ക്ക് വീട്ടിലും സമൂഹത്തിലും അപമാനം നേരിടേണ്ടി വന്നേക്കാം.
സമ്പാദ്യം
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, നിങ്ങള്‍ക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം വേണമെങ്കില്‍ നിങ്ങളുടെ സമ്പാദ്യത്തെക്കുറിച്ച് എല്ലാം കാര്യങ്ങളും ഭാര്യയോട് വെളിപ്പെടുത്താതിരിക്കുക. യഥാര്‍ത്ഥത്തില്‍, ഭാര്യമാരാണ് കൂടുതലും പണം സംരക്ഷിക്കുന്നത്. എന്നാല്‍ പലപ്പോഴും ഭര്‍ത്താവിന് കൂടുതല്‍ വരുമാനം ഉള്ളപ്പോള്‍, അവരുടെ ചിലവ് തടയാന്‍ അവര്‍ക്ക് കഴിഞ്ഞെന്നുവരില്ല. ഇത്തരം ഘട്ടത്തില്‍ അനാവശ്യമായ ചെലവുകള്‍ വര്‍ദ്ധിക്കുകയും പണത്തിന്റെ ക്ഷാമം നേരിടേണ്ടിവരുകയും ചെയ്യുന്നു.
ദാനങ്ങള്‍
ജീവിതത്തിലെ ഓരോ വ്യക്തിയും അവന്റെ കഴിവിനനുസരിച്ച് ദാനം ചെയ്യണമെന്ന് വേദ ഗ്രന്ഥങ്ങള്‍ പറയുന്നു. ദാനം ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് പുണ്യം ലഭിക്കും. ദാനത്തെക്കുറിച്ച് ആചാര്യ ചാണക്യന് തന്റെ ചാണക്യ നീതിയില്‍ പറഞ്ഞിട്ടുണ്ട്. പുരുഷന്മാര് എപ്പോഴും ദാനങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് അദ്ദേഹം പറയുന്നു. ദാനത്തെക്കുറിച്ച് ഭാര്യയോട് പോലും പറയരുത്. നിങ്ങള്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞാല്‍ അതിന്റെ പ്രാധാന്യം നഷ്ടപ്പെടുന്നു.
അപമാനം
ഒരു പുരുഷന് അബദ്ധവശാല്‍ പോലും തന്റെ അപമാനത്തെക്കുറിച്ച് ഭാര്യയോട് പറയരുത്. കാരണം ഒരു ഭാര്യയ്ക്കും ഭര്‍ത്താവിന്റെ അപമാനം സഹിക്കാന്‍ കഴിയില്ല. അതിന് പ്രതികാരം ചെയ്യാതെ അവള്‍ക്ക് സമാധാനം ലഭിക്കില്ല. ഇതുമൂലം പലപ്പോഴും നിങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളും നടന്നേക്കാം. അതിനാല്‍, അപമാനങ്ങളെക്കുറിച്ചോ വഴക്കുകളെക്കുറിച്ചോ നിങ്ങളുടെ ഭാര്യയോട് പറയാതിരിക്കാന്‍ ശ്രമിക്കുക.
ദുഃഖവും സ്വകാര്യ രഹസ്യങ്ങളും
ചാണക്യന് പറയുന്നതനുസരിച്ച്, നിങ്ങള്‍ക്ക് എന്തെങ്കിലും സങ്കടം ഉണ്ടാകുമ്പോള്‍ അത് മനസ്സില്‍ തന്നെ സൂക്ഷിക്കണം. നമ്മുടെ ദുഃഖത്തിന്റെ രഹസ്യങ്ങള്‍ മറ്റൊരാളോട് പറഞ്ഞാല്‍ നമ്മള് പരിഹാസത്തിന് പാത്രമാകും. ആരോടാണോ നാം നമ്മുടെ സങ്കടങ്ങള്‍ പങ്കുവെക്കുന്നത്, ഭാവിയില്‍ അവരുമായി പിണക്കമുണ്ടായാല്‍, അവര്‍ നമ്മുടെ സങ്കടങ്ങളും രഹസ്യങ്ങളും മറ്റുള്ളവരോട് പരസ്യമാക്കാന്‍ സാധ്യതയുണ്ട്.
ചിന്തകളും പദ്ധതികളും
ഒരു വ്യക്തി തന്റെ ചിന്തകളും പദ്ധതികളും അബദ്ധവശാല്‍ പോലും ആരുമായും പങ്കിടരുതെന്ന് ചാണക്യ നീതിയില്‍ പറഞ്ഞിട്ടുണ്ട്. തന്റെ പദ്ധതികള്‍ മറച്ചുവെച്ച് സംരക്ഷിക്കണമെന്ന് ചാണക്യന് പറയുന്നു. കാരണം, നിങ്ങളുടെ പദ്ധതികള്‍ അറിഞ്ഞ് അത് നിങ്ങള്‍ക്കെതിരേ പ്രയോഗിക്കാന്‍ മറ്റുള്ളവര്‍ ശ്രമിച്ചേക്കാം. ഇത് നിങ്ങള്‍ക്ക് ഭാവിയില്‍ ദോഷം ചെയ്യും.
ഇത്തരക്കാരെ വിശ്വസിക്കരുത്
ഒരിക്കലും ശത്രുവിനെ വിശ്വസിക്കരുതെന്ന് ചാണക്യന് പറയുന്നു. നിങ്ങളുടെ സുഹൃത്തിനെപ്പോലും അന്ധമായി വിശ്വസിക്കരുതെന്ന് ചാണക്യന് മുന്നറിയിപ്പ് നല്കുന്നു. കാരണം, എന്നെങ്കിലും നിങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ അവര്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പരസ്യമാക്കിയേക്കാം. അതുമൂലം നിങ്ങള്‍ക്ക് മാനഹാനി നേരിടേണ്ടിവരും. അതുകൊണ്ട് നിങ്ങളുടെ വലിയ രഹസ്യങ്ങള്‍ നിങ്ങള്‍ക്കുള്ളില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
