Latest Updates
-
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ!
Chanakya Niti: പണത്തിന് ക്ഷാമമില്ലാതെ ജീവിക്കാം, സമ്പന്നതയിലേക്കുള്ള ചുവടുകള്‍ ചാണക്യന് പറയും
ഇന്ത്യന്‍ തത്വചിന്തകനാണ് ചാണക്യന്, ധാരാളം മാറ്റങ്ങള്‍ ഇദ്ദേഹത്തിന്റെ കാലത്ത് സാമ്പത്തിക, സാമൂഹിക, കുടുംബ ബന്ധങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ചാണക്യന്റെ എല്ലാ തരത്തിലുള്ള വിശകലനങ്ങളേയും ചിന്തകളേയും പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ചാണക്യനീതി. ചാണക്യനീതിയില്‍ ലോകത്തിന്റെ ഓരോ സ്പന്ദനങ്ങളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. പലപ്പോഴും സുസ്ഥിരമായ വളര്‍ച്ചയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും അതില്‍ വിശദീകരിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് പോലും സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം അന്നേ എഴുതിയ ചാണക്യ നീതിയില്‍ പറയുകയുണ്ടായി.
സുസ്ഥിരമായ വികസനത്തിനും സാമ്പത്തിക വളര്‍ച്ചക്കും വേണ്ടി അദ്ദേഹം എന്തൊക്കെ ചെയ്തെന്നും എന്തൊക്കെ ചെയ്യണമെന്നും കൃത്യമായി നമ്മളെ മനസ്സിലാക്കിപ്പിക്കുന്നു. സാമ്പത്തികം വിവേകത്തോടെ കൈകാര്യം ചെയ്യുന്നത് ദീര്‍ഘകാല വിജയത്തിന് നിര്‍ണായകമാണെന്ന് ചാണക്യന് വിശ്വസിച്ചു പോന്നു. പണം ലാഭിക്കാനും അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും വ്യക്തികളോടും ഭരണാധികാരികളോടും അദ്ദേഹം സദാ ഉപദേശിച്ചിരുന്നു.

ചാണക്യനില് നിന്നുള്ള സാമ്പത്തിക ജ്ഞാനം
ചാണക്യ തന്ത്രങ്ങളില്‍ നാം അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യം എന്നത് സാമ്പത്തിക ജ്ഞാനത്തെക്കുറിച്ചാണ്. നാം ചെലവാക്കുന്നതും സമ്പാദിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. വരുമാനത്തിന്റെ ഒരു ഭാഗം എപ്പോഴും ഭാവിയിലേക്കായി സൂക്ഷിച്ച് വെക്കണം എന്ന് അദ്ദേഹം സദാ വാദിച്ച് കൊണ്ടിരുന്നു. ഒരു കാരണവശാലും മുഴുവന്‍ ധനവും ഒരുമിച്ച് ചിലവാക്കേണ്ടി വരരുത്. ഇത്തരം സാഹചര്യങ്ങളില്‍ സ്ഥിരത ഉറപ്പാക്കേണ്ടതായി വരുന്നു.
വരുമാനം വര്‍ദ്ധിപ്പിക്കുക
നമ്മുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. അതിനായി നല്ല വിദ്യാഭ്യാസം നേടുകയും അറിയാത്ത മേഖലകള്‍ പോലും പഠിച്ച് നൈപുണ്യം നേടുകയും ചെയ്യണം. അറിഞ്ഞ് നിക്ഷേപം നടത്തുന്നതിലൂടെ അത് നിങ്ങളുടെ വരുമാനത്തിലും മാറ്റം വരുത്തുന്നു. ജീവിതത്തില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ കിട്ടിയത് ധൂര്‍ത്തടിക്കുന്നവര്‍ക്ക് പലപ്പോഴും ദാരിദ്ര്യമായിരിക്കും ഫലമായി വരുന്നത് എന്നും അദ്ദേഹം ചാണക്യനീതിയില്‍ വ്യക്തമാക്കുന്നു. നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിനും ചാണക്യനീതി ഉപകരിക്കും.
വിവേകത്തോടെയുള്ള നിക്ഷേപം
നിക്ഷേപം എന്തുകൊണ്ടും നല്ലതാണ്, എന്നാല്‍ അത് വിവേകത്തോടെ നിക്ഷേപിക്കുന്നതിന് ശ്രദ്ധിക്കണം. ആധുനിക സാമ്പത്തിക വിദഗ്ധര്‍ ബഡ്ജറ്റിംഗിലും വിവേകത്തോടെയുള്ള ചെലവുകളിലും ചാണക്യന്റെ ഉപദേശം സ്വീകരിക്കുന്നു എന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല. കൃത്യമായ ഒരു ബജറ്റ് ഉണ്ടാക്കുകയും നമ്മുടെ സമ്പാദ്യം ട്രാക്ക് ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നത് പലപ്പോഴും നിങ്ങള്‍ക്ക് സാമ്പത്തിക ഉയര്‍ച്ചയിലേക്കുള്ള ആദ്യത്തെ ചവിട്ട് പടിയാണ്. അവശ്യ ചെലവുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ, വ്യക്തികള്‍ക്ക് സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി മറ്റൊരു തുക മാറ്റി വെക്കുകയും ചെയ്യാം.
ദീര്‍ഘകാല ആനുകൂല്യങ്ങള്‍
ചാണക്യ നീതിയില്‍ പറയുന്ന സാമ്പത്തിക ഉപദേശങ്ങള്‍ പാലിക്കുന്നത് വഴി നിങ്ങള്‍ക്ക് വ്യക്തിപരമായും തൊഴില്‍പരമായും സുസ്ഥിരമായ വളര്‍ച്ചയുണ്ടാവുന്നു. മാത്രമല്ല സാമ്പത്തിക അച്ചടക്കം വ്യക്തികളെ കടബാധ്യതയില്ലാതെ അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു. അത് മാത്രമല്ല സാമ്പത്തിക ലാഭം നേടിയെടുക്കുക വഴി നിങ്ങളുടെ ബിസിനസുകള്‍ വിപുലീകരിക്കുന്നതിനും അത് വഴി നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. അച്ചടക്കമുള്ള ചെലവുകളിലും തന്ത്രപരമായ സമ്പാദ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിരതയില്‍ കാര്യമായ മാറ്റം വരുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications