Latest Updates
-
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം
ചാണക്യനീതി: എത്ര സ്നേഹമുണ്ടെങ്കിലും ഈ 6 സ്വഭാവം ഭാര്യയെ വെറുക്കപ്പെട്ടവളാക്കും
വിവാഹം എന്നത് ഹിന്ദുവിശ്വസപ്രകാരം ഒരു മഹത്തരമായ ബന്ധമാണ്. വിവാഹശേഷം, ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെയും അവന്റെ മുഴുവന്‍ തലമുറയുടെയും സന്തോഷത്തിന് ഉത്തരവാദിയാകകുന്നു. ഒരു മരുമകളായി മാത്രമല്ല ഒരു ഭാര്യ ഭര്‍ത്താവിന്റെ വീട്ടില്‍ വന്നുകയറുന്നത്. അതുകൊണ്ടുതന്നെ വിവാഹിതയായ സ്ത്രീ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ഭാര്യ സദ്ഗുണമുള്ളവളാണെങ്കില്‍, എത്ര മോശം സ്വഭാവമുള്ള പുരുഷനെപ്പോലും അവള്‍ക്ക് മാറ്റിയെടുക്കാന്‍ സാധിക്കും.
ഭര്‍ത്താവിന്റെ പരാജയങ്ങളെ വിജയമാക്കി മാറ്റാനുള്ള ശക്തി ഒരു ഭാര്യക്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍, ഭാര്യയുടെ സ്വഭാവം വിപരീതമാണെങ്കില്‍, കുടുംബത്തിലെ ഓരോ അംഗത്തിനും അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം. ഭര്‍ത്താവിന് പോലും ജീവിതത്തില്‍ ഒരിക്കലും സന്തോഷം അനുഭവിക്കാന്‍ കഴിയില്ല. ഭാര്യക്ക് ചില മോശം സ്വഭാവങ്ങള്‍ ഉണ്ടെങ്കില്‍ അവളെ ഉപേക്ഷിക്കുന്നതാണ് ഉചിതമെന്ന് ചാണക്യനീതിയില്‍ പരാമര്‍ശിക്കുന്നു.

ആലോചിച്ച് സംസാരിക്കാത്തവര്‍
ചാണക്യ നയമനുസരിച്ച്, സംസാരത്തില്‍ നിയന്ത്രണമില്ലാത്ത, വളരെ പരുഷമായ വാക്കുകള്‍ ഉപയോഗിക്കുന്ന ഒരു ഭാര്യ ഭര്‍ത്താവിന് ദോഷം ചെയ്യും. അത്തരം ഭാര്യയെ അധികകാലം കൂടെ നിര്‍ത്തുന്നത് ശരിയല്ലെന്ന് കണക്കാക്കപ്പെടുന്നു. കാരണം അത്തരമൊരു ഭാര്യ നിങ്ങളുടെ കുടുംബത്തിന് വലിയ ദോഷം ചെയ്യും. അത്തരം സ്ത്രീകള്‍ മറ്റുള്ളവരുടെ വികാരങ്ങളെ ശ്രദ്ധിക്കില്ല.
മനസ്സിലാവാതെ ദേഷ്യപ്പെടുന്നവര്‍
കോപം മനുഷ്യസഹജമാണ്. എന്നാല്‍ ഒരാള്‍ അതില്‍ നിന്ന് കഷ്ടപ്പെടുമ്പോള്‍, അത് ചുറ്റുമുള്ള ആളുകളുടെ ജീവിതം ദുസ്സഹമാക്കുന്നു. അതുകൊണ്ടാണ് ചാണക്യന് പറയുന്നത്, തന്റെയും കുടുംബത്തിന്റെയും സന്തോഷത്തിനായി, ദേഷ്യസ്വഭാവമുള്ള ഭാര്യയെ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നാണ്.
വീടിന്റെ അന്തരീക്ഷം നശിപ്പിക്കുന്നവര്‍
വീട്ടില്‍ കലഹം സൃഷ്ടിക്കുന്ന ഭാര്യയുമായി ജീവിക്കുന്നത് ഒരിക്കലും സുഖകരമാകില്ല. ഭാര്യയുടെ ഈ സ്വഭാവത്തിന്റെ അനന്തരഫലങ്ങള്‍ മുഴുവന്‍ തലമുറയും അനുഭവിക്കേണ്ടി വന്നേക്കാം. കാരണം അത്തരം സ്ത്രീകള്‍ക്ക് അവരുടെ കുട്ടികളെ നല്ല ഗുണങ്ങള്‍ പഠിപ്പിക്കാന്‍ കഴിയില്ല.

കള്ളത്തരം
ചാണക്യന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ അവരുടെ സ്വാര്‍ത്ഥ ലാഭത്തിനായി കള്ളങ്ങള്‍ പറയുന്നവരാണ്. ചാണക്യ നയമനുസരിച്ച്, കുട്ടിക്കാലം മുതല്ക്കേ ഈ ശീലം അവരില്‍ നിലനില്ക്കുന്നു. ചില അവസ്ഥകളില്‍ നിന്നും രക്ഷപ്പെടാന്‍ സ്ത്രീകള്‍ ഒരു മടിയുമില്ലാതെ കള്ളം പറയുന്നു. അത്തരം സ്ത്രീകള്‍ വിശ്വാസവഞ്ചനയും കാണിക്കുന്നു.
വഞ്ചിക്കുന്നവര്‍
വഞ്ചനയില്‍ സ്ത്രീകള്‍ വിദഗ്ധരാണെന്നാണ് ചാണക്യനീതി പറയുന്നത്. ചാണക്യന്റെ അഭിപ്രായത്തില്‍, സ്ത്രീകള്‍ പലപ്പോഴും അവരുടെ സ്വാര്‍ത്ഥത ലാഭത്തിനായി മധുരമായ സംസാരത്തിലൂടെ മറ്റുള്ളവരെ കുടുക്കുന്നു. ആവശ്യം കഴിയുമ്പോള്‍ അവരെ പുറംതള്ളുന്നു.
അത്യാഗ്രഹമുള്ള ഭാര്യ
ജന്മനാ തന്നെ കാര്യങ്ങള്‍ ചിട്ടയോടെ ചെയ്യുന്ന ഗുണം സ്ത്രീകള്‍ക്കുണ്ട്. ഈ ഗുണം ഒട്ടുമിക്ക സ്ത്രീകളിലും കാണാമെങ്കിലും കൂടുതല്‍ കൂടുതല്‍ പണം നേടാനുള്ള ആഗ്രഹം സ്ത്രീകളില്‍ ശക്തമാണ്. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് അത്യാഗ്രഹമുണ്ട്. പണം, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ അവരുടെ മനസ്സ് ഒരിക്കലും തൃപ്തിപ്പെടില്ല. സ്ത്രീകള്‍ക്ക് ശരിയും തെറ്റും സംബന്ധിച്ച് യാതൊരു ധാരണയുമില്ല. അവര്‍ പണത്തോടുള്ള അഭിനിവേശത്തിലായിരിക്കും. ഈ പോരായ്മ സ്ത്രീകളെ തെറ്റായ പാതയിലേക്ക് നയിക്കുന്നു.



Click it and Unblock the Notifications
