ചാണക്യനീതി: സ്വന്തം ജീവിതം എവിടെയും തോല്‍ക്കില്ല, മറ്റുള്ളവരുടെ ഈ തെറ്റുകളില്‍ നിന്ന് പഠിക്കൂ

Chanakya Niti: മഹാപണ്ഡിതനായാണ് ചാണക്യന്‍ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ നയങ്ങള്‍ രാജ്യത്ത് മാത്രമല്ല ലോകമെമ്പാടും പ്രചാരത്തിലുണ്ട്. അദ്ദേഹത്തിന്റെ നയങ്ങളിലൂടെ ഒരു മനുഷ്യന് ജീവിതത്തില്‍ വിജയവും സന്തോഷവും ആസ്വദിക്കാനാകും. ചാണക്യന്റെ നയങ്ങള്‍ മനുഷ്യനെ എല്ലാ മേഖലയിലും വിജയം നേടാന്‍ സഹായിക്കുന്നു. ദാമ്പത്യ ജീവിതമോ, ജോലിയോ, രാഷ്ട്രീയമോ, സാമൂഹിക ജീവിതമോ ആകട്ടെ, ചാണക്യന്‍ തന്റെ ചാണക്യനീതിയില്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

ചാണക്യന്റെ നയങ്ങള്‍ മെച്ചപ്പെട്ട ജീവിതത്തിന് വളരെ ഉപയോഗപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. അവ പിന്തുടരുന്ന ഒരാള്‍ ജീവിതത്തില്‍ ഒരിക്കലും അസ്വസ്ഥനാകില്ല. പ്രയാസകരമായ സമയങ്ങളില്‍ അവര്‍ തളരില്ല. മറ്റുള്ളവരെ വിജയിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് യഥാര്‍ത്ഥ വിജയമെന്ന് ചാണക്യ നീതിയില്‍ പറയുന്നു, സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ഇത്തരക്കാരില്‍ എപ്പോഴും സന്തുഷ്ടയായിരിക്കും. മറ്റുള്ളവരുടെ വിജയത്തില്‍ അസൂയപ്പെടുന്ന ഒരാള്‍ക്ക് ഒരിക്കലും സന്തോഷിക്കാന്‍ കഴിയില്ല, ഒരിക്കലും തന്റെ ലക്ഷ്യം നേടാന്‍ കഴിയില്ല.

Chanakya Niti: Learn From These Mistakes Of Others, You Will Never Gets Defeated

മറ്റുള്ളവരുടെ തെറ്റ്
ചാണക്യന്റെ അഭിപ്രായത്തില്‍ ഒരാള്‍ക്ക് വിജയിക്കണമെങ്കില്‍ ജീവിതത്തില്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ പഠിക്കണം. മറ്റുള്ളവരുടെ ചില തെറ്റുകളില്‍ നിന്ന് പഠിക്കുന്നതിലൂടെ മാത്രമേ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയം ലഭിക്കൂയെന്ന് ചാണക്യന്‍ പറയുന്നു. അത്തരം തെറ്റ് നിങ്ങളുടെ ജീവിതത്തില്‍ വരുത്താതിരുന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. ചാണക്യനീതിയില്‍ പറഞ്ഞിരിക്കുന്ന അത്തരം ചില കാര്യങ്ങള്‍ ഇതാ.

Chanakya Niti: Learn From These Mistakes Of Others, You Will Never Gets Defeated

മറ്റുള്ളവരുടെ അനുഭവങ്ങള്‍ പഠിക്കുക
ചാണക്യ നീതി പ്രകാരം ഒരു വ്യക്തി മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുമ്പോള്‍, അവന്‍ ഒരിക്കലും സ്വന്തം ജീവിതത്തില്‍ പരാജയപ്പെടുന്നില്ല. അതേസമയം, സ്വയം പരീക്ഷണം നടത്തി പഠിച്ചാല്‍ സമയവും പ്രായവും കൂടുകയേ ഉള്ളൂ. അതിനാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ പെട്ടെന്ന് വിജയം നേടണമെങ്കില്‍, മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്ന് പഠിക്കുക. മറ്റുള്ളവരുടെ തെറ്റുകള്‍ മനസിലാക്കി ആ തെറ്റ് നിങ്ങളുടെ ജീവിതത്തില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക.

Chanakya Niti: Learn From These Mistakes Of Others, You Will Never Gets Defeated

സൗഹൃദം തുല്യരുമായി മാത്രം
ചാണക്യന്‍ പറയുന്നത്, സൗഹൃദം എപ്പോഴും നിങ്ങളുടേതിന് തുല്യമായ ഒരു വ്യക്തിയുമായിട്ടായിരിക്കണമെന്ന്. നിങ്ങളേക്കാള്‍ പ്രശസ്തിയുള്ള ആളുകളുമായോ അല്ലെങ്കില്‍ നിങ്ങളേക്കാള്‍ താഴ്ന്നവരുമായോ നിങ്ങള്‍ ചങ്ങാത്തത്തിനു നിന്നാല്‍ ആ സൗഹൃദം അധികകാലം നിലനില്‍ക്കില്ലെന്ന് ചാണക്യനീതിയില്‍ പറയുന്നു. പാമ്പ്, ആട്, കടുവ എന്നിവയ്ക്ക് ഒരിക്കലും പരസ്പരം ചങ്ങാത്തം കൂടാന്‍ കഴിയില്ല. അതുപോലെ വിപരീത സ്വഭാവമുള്ളവരുമായി ഒരിക്കലും ചങ്ങാത്തം കൂടരുത്.

Chanakya Niti: Learn From These Mistakes Of Others, You Will Never Gets Defeated

അറിവ് സമ്പാദിക്കുക
അറിവ് എന്നത് മനുഷ്യന് എല്ലാ ഋതുക്കളിലും അമൃത് നല്‍കുന്ന കാമധേനു പശുവിനെപ്പോലെയാണെന്ന് ചാണക്യന്‍ പറയുന്നു, അതിനാല്‍ അറിവ് എപ്പോള്‍ എവിടെ കണ്ടാലും അത് നേടാന്‍ നിങ്ങള്‍ ശ്രമിക്കണം. അറിവ് ഒരിക്കലും പാഴാകില്ല. 'സ്വദേശേ പൂജ്യതേ രാജാ വിധാന്‍സര്‍വത്ര പൂജ്യതേ' എന്ന് ചാണക്യനീതിയില്‍ പറയുന്നു.

അതായത്, രാജാവിന്റെ പ്രശസ്തി അവന്റെ രാജ്യത്ത് മാത്രമേ നിലനില്‍ക്കുകയുള്ളൂ. എന്നാല്‍ പണ്ഡിതന്മാരും അറിവുള്ളവരും എല്ലാ മേഖലകളിലും ആരാധിക്കപ്പെടുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഒരു വ്യക്തിയുടെ ഏറ്റവും വലിയ കരുത്തായി മാറുന്ന ഒരു ശക്തിയാണ് അറിവ്.

Chanakya Niti: Learn From These Mistakes Of Others, You Will Never Gets Defeated

മരുന്നിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല
മരുന്ന് കഴിക്കുന്നതില്‍ നിങ്ങള്‍ ഒരിക്കലും അശ്രദ്ധ കാണിക്കരുതെന്ന് ചാണക്യന്‍ പറയുന്നു. ഏതെങ്കിലും രോഗം വരാതിരിക്കാന്‍ കഴിക്കുന്ന മരുന്നുകളുടെ ഉപയോഗത്തില്‍ പിഴവ് സംഭവിച്ചാല്‍ അത് മാരകമായി മാറുമെന്ന് ചാണക്യന്‍ പറയുന്നു. മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് രോഗവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആളുകള്‍ അറിഞ്ഞിരിക്കണമെന്ന് ചാണക്യന്‍ പറയുന്നു.

Chanakya Niti: Learn From These Mistakes Of Others, You Will Never Gets Defeated

പണം അശ്രദ്ധമായി ഉപയോഗിക്കരുത്
ഒരിക്കലും നിങ്ങള്‍ അശ്രദ്ധമായി പണം ഉപയോഗിക്കരുത്. ചാണക്യന്റെ അഭിപ്രായത്തില്‍ പണം ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ ഒരു വ്യക്തി നാശത്തിന്റെ വക്കിലെത്തും. അത്തരമൊരു സാഹചര്യത്തില്‍ ഓരോ വ്യക്തിയും പണം വിവേകത്തോടെ ചെലവഴിക്കണം. കൂടാതെ, നിങ്ങളുടെ വരുമാനം എവിടെ, എന്ത് ആവശ്യത്തിനായി ചെലവഴിക്കുന്നുവെന്നും അറിഞ്ഞിരിക്കണം.

Chanakya Niti: Learn From These Mistakes Of Others, You Will Never Gets Defeated

ആത്മീയ പ്രവൃത്തി
ചാണക്യന്റെ അഭിപ്രായത്തില്‍, ആത്മീയ പ്രവൃത്തികളില്‍ ഒരാള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍, ആ പ്രവൃത്തിയുടെ ഫലം അയാള്‍ക്ക് ലഭിക്കില്ല. ഇതുമൂലം ആളുകള്‍ക്ക് പല വലിയ നഷ്ടവും നേരിടേണ്ടി വന്നേക്കാം. ഇതുമാത്രമല്ല, ഇതുമൂലം ആളുകള്‍ക്ക് സമൂഹത്തിലെ പല വിഭാഗങ്ങളുടെയും രോഷവും അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

Chanakya Niti: Learn From These Mistakes Of Others, You Will Never Gets Defeated

ഗുരുവിന്റെ കല്‍പന ധിക്കരിക്കരുത്
ഒരിക്കലും നിങ്ങള്‍ ഗുരുവിന്റെ കല്‍പ്പനകള്‍ ധിക്കരിക്കുതെന്ന് ചാണക്യനീതിയില്‍ പറയുന്നു. ആചാര്യന്മാരുടെയും ഗുരുക്കന്മാരുടെയും വാക്കുകള്‍ കേള്‍ക്കാതിരുന്നാല്‍ നിങ്ങളുടെ ജീവിതം കഷ്ടത്തിലാകും. അവരെ അനാദരിക്കുന്ന ആളുകള്‍ ജീവിതത്തില്‍ സന്തോഷം അനുഭവിക്കില്ല. ഇതുകൂടാതെ ഭക്ഷണത്തിന്റെ അമിതമായ ഉപയോഗം ദാരിദ്ര്യത്തിന് കാരണമാകും. ഇക്കാര്യവും ശ്രദ്ധിക്കുക.

Chanakya Niti: Learn From These Mistakes Of Others, You Will Never Gets Defeated

അമിതമായി ചിന്തിക്കരുത്
ചാണക്യന്റെ അഭിപ്രായത്തില്‍ സൗന്ദര്യം, ഭക്ഷണം, പണം എന്നിവയെക്കുറിച്ച് ചിന്തിച്ച് ജീവിതത്തില്‍ ഒരിക്കലും അസംതൃപ്തരാകരുത്. ഏതൊരു ജോലിയും ചെയ്യുന്നതിനുമുമ്പ്, നല്ലതും ചീത്തയും എന്താണെന്ന് പരിശോധിക്കണം. ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ ഒരു പ്രശ്നവും നേരിടേണ്ടി വരില്ല.

Story first published: Wednesday, May 17, 2023, 16:45 [IST]
X
Desktop Bottom Promotion