Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
Chanakya Niti: കുടുംബം തകര്‍ക്കും ഈ ആണുങ്ങള്: ഗൃഹനാഥന് ശരിയല്ലെങ്കില്‍ കുടുംബം കുട്ടിച്ചോറാവും
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില് ഒരാളായിരുന്നു ചാണക്യന് എന്ന് നമുക്കറിയാം. കുടുംബത്തെക്കുറിച്ചും ധനത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും സ്ത്രീ സ്വഭാവ സവിശേഷതകളെക്കുറിച്ചും എല്ലാം ചാണക്യന് പ്രതിപാദിച്ചിരുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. മനുഷ്യരുമായി ബന്ധപ്പെട്ട പല കാര്യങ്ങളും മനസ്സിലാക്കുന്നതിലും അതിലുണ്ടാവുന്ന മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിനും ചാണക്യന്റെ ചാണക്യനീതി വളരെയധികം സഹായിക്കുന്നു.
മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പരാമര്‍ശിക്കുന്നതിന് ചാണക്യന് ചാണക്യ നീതി എന്ന നീതി ശാസ്ത്രം രചിച്ചിരുന്നു. ഒരു കുടുംബം എങ്ങനെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവണം എന്നുള്ളതിനെക്കുറിച്ചെല്ലാം ചാണക്യനീതിയില്‍ കൃത്യമായി പറയുന്നു. ഒരു കുടുംബത്തിലെ കുടുംബ നാഥന് എപ്രകാരമായിരിക്കരുത്, എന്തൊക്കെ ചെയ്യരുത്, കുടുംബത്തിന്റെ വളര്‍ച്ചക്ക് എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.

പണം ചിലവാക്കുന്നത്
ഒന്നും നോക്കാതെ പണം ചിലവാക്കുന്ന വ്യക്തിയാണ് കുടുംബ നാഥനെങ്കില്‍ ആ കുടുംബത്തിന്റെ ഗതി അധോഗതിയാവും. ചാണക്യന്റെ അഭിപ്രായത്തില്‍ പണം ചിലവാക്കുമ്പോള്‍ പ്രത്യേകിച്ച് കുടുംബനാഥന് ആണെങ്കില്‍ ഇവര്‍ പണം ലാഭിക്കാന്‍ കഴിവുള്ള വ്യക്തിയായിരിക്കണം എന്നതാണ്. എന്നാല്‍ മാത്രമേ ഒരു കുടുംബം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുകയുള്ളൂ. ഇതല്ലാതെയുള്ള പുരുഷന്മാരെങ്കില് അവര്‍ കുടുംബത്തെ മുച്ചൂടും നശിപ്പിക്കും എന്നും ചാണക്യന് പറയുന്നു.
ഉത്തരവാദിത്വമില്ലായ്മ
കുടുംബ നാഥന് ആദ്യം ശ്രദ്ധിക്കേണ്ടതും ഗൗരവത്തോടെ കണക്കാക്കേണ്ടതുമായ കാര്യം ഉത്തരവാദിത്വവുമാണ്. എന്നാല്‍ ഇതില്ലാത്ത പുരുഷന്മാരെങ്കില് ഇവര്‍ കുടുംബത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും മറ്റുള്ളവരുടെ ജീവിതം പോലും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ഉത്തരവാദിത്വത്തോടെ എല്ലാ കടമയും നിര്‍വ്വഹിക്കുന്നതിന് നിങ്ങള്‍ തയ്യാറാവുകയാണെങ്കില്‍ മാത്രമേ നല്ലൊരു കുടുംബ നാഥനാണ് എന്ന് പറയാന്‍ സാധിക്കുകയുള്ളൂ.
തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാത്തത്
തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാത്ത പുരുഷന്മാരാണ് എന്നുണ്ടെങ്കില്‍ ഇവരുടെ ജീവിതം അല്പം പ്രയാസകരമായിരിക്കും. പലപ്പോഴും ഗൃഹനാഥനാണെങ്കില് ഇവര്‍ ഒരിക്കലും തീരുമാനത്തില്‍ നിന്ന് പുറകോട്ട് പോവുകയില്ല, ഉറച്ച് നില്ക്കുന്ന സ്വഭാവക്കാരായിരിക്കും. ചാണക്യന്റെ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നതിനുള്ള കഴിവ് ഒരു ഗൃഹനാഥന് അനിവാര്യമാണ്. എന്നാല്‍ മാത്രമേ ഒരു കുടുംബത്തിന് പുരോഗതി പ്രാപിക്കാന്‍ സാധിക്കുകയുള്ളൂ.
അച്ചടക്കം അനിവാര്യം
അച്ചടക്കമില്ലാത്തവരും കുടുംബത്തിന്റെ കാര്യം നോക്കാത്തവരുമാണെങ്കില് ഇവരെക്കുറിച്ചും അത്ര നല്ല കാര്യങ്ങളല്ല ചാണക്യന് ചാണക്യ നീതിയില്‍ പറഞ്ഞിരിക്കുന്നത്. വീട്ടില്‍ സന്തോഷകരമായ സാഹചര്യവും അന്തരീക്ഷവും നിലനിര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുകയില്ല എന്ന് മാത്രമല്ല ഒരു തരത്തിലും ഇവര്‍ പുരോഗതിയിലേക്ക് എത്തുകയും ഇല്ല. ജീവിതം തന്നെ പ്രതിസന്ധിയിലാവുന്ന അവസ്ഥകളിലേക്ക് നിങ്ങളേയും കുടുംബത്തേയും എത്തിക്കുന്നതിന് ഇത്തരം പുരുഷന്മാര്ക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് വേണം ഇവരോട് ഇടപഴകുന്നതിനും.
വിശ്വസ്തതയില്ലായ്മ
പലപ്പോഴും ഒരു കാര്യത്തോടും ഒരു വ്യക്തിയോടും വിശ്വസ്തതയില്ലാത്തതും വിശ്വസിക്കാത്തതുമായ കാര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. തെളിവില്ലാതെ ഒരാളേയും ഒന്നിനേയും വിശ്വസിക്കാത്ത വ്യക്തിയായിരിക്കണം ഒരു നല്ല കുടുംബ നാഥന്. എന്നാല്‍ അത്തരത്തില്‍ അല്ലാത്ത കേട്ടപാടെ എന്തും വിശ്വസിക്കുന്ന ഒരു വ്യക്തിയാണെങ്കില്‍ അത് ആ കുടുംബത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യവും ചാണക്യ നീതിയില്‍ പറയുന്നു.
ദോഷകരമായ തീരുമാനങ്ങള്‍
കുടുംബ നാഥന് എന്ന നിലക്ക് ഒരു കുടുംബത്തില്‍ പലപ്പോഴും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് കുടുംബ നാഥന് തന്നെയായിരിക്കും. എന്നാല്‍ നിങ്ങള്‍ എടുക്കുന്ന തീരുമാനം മറ്റൊരു വ്യക്തിക്ക് ദോഷം വരുത്തുന്നതാണെങ്കിലോ അത്തരത്തില്‍ പക്ഷപാതപരമായി തീരുമാനം എടുക്കുന്ന വ്യക്തികളെ ഒരിക്കലും വിശ്വസിക്കരുത്. കാരണം അത് നിങ്ങളുടെ ജീവിതത്തിലും കുടുംബത്തിലും അസന്തുഷ്ടിക്ക് കാരണമാകുന്നു.
സമയം കണ്ടെത്താത്തവര്‍
തന്റെ കുടുംബത്തിനോടും ബന്ധുക്കളോടും ഒപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്താത്ത വ്യക്തിയാണ് നിങ്ങളെങ്കില്‍ അതും അല്പം ശ്രദ്ധിക്കണം. കാരണം ഇവരെ ഒരു തരത്തിലും വിശ്വസിക്കരുത് എന്നാണ് ചാണക്യ നീതിയില്‍ പറയുന്നത്. ഒരു കുടുംബ നാഥനായി ഇരിക്കുന്നതിന് ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള ഗുണവും ഇല്ല എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളും ഒരു കുടുംബസ്ഥന് അത്യാവശ്യമായി വേണ്ടതാണ്.



Click it and Unblock the Notifications