Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഈ പെണ്ണ് വിചാരിച്ചാല്‍ കുടുംബം മുടിയും: ഇത്തരക്കാരെ ഒരിക്കലും കൂടെകൂട്ടരുത് - ചാണക്യന്
ചാണക്യനീതിക്കും ചാണക്യനും വളരെയധികം പ്രാധാന്യം നമ്മുടെ സംസ്കാരത്തില്‍ ഉണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്നത്തെ കാലത്തും പല കാര്യത്തിനും ചാണക്യ ശാസ്ത്രത്തെ പിന്തുണക്കുന്നത്. നല്ല ഒരു ഉപദേഷ്ടാവാണ് ചാണക്യന് എന്ന് നമുക്കറിയാം. ലോകത്തില്‍ സംഭവിക്കുന്നതും സംഭവിക്കാന്‍ ഇടയുള്ളതുമായ പല കാര്യങ്ങളെക്കുറിച്ചും ചാണക്യന് സംസാരിക്കുകയും അതിനെക്കുറിച്ച് കൃത്യമായി ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഭൂരിഭാഗം പേരും സൗന്ദര്യത്തിനെന്ന പോലെ തന്നെ പെണ്ണിന്റെ സ്വഭാവത്തിനും പ്രാധാന്യം നല്കുന്നു. എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും ചില സ്ത്രീകള്‍ കുടുംബത്തില്‍ ഉണ്ടെങ്കില്‍ അവര്‍ മതി കുടുംബം തകര്‍ക്കുന്നതിന്. പ്രത്യേകിച്ച് ചാണക്യനീതിയില്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ജീവിതത്തില്‍ നിങ്ങള്‍ക്കുള്ള കാഴ്ച്ചപ്പാടുകള്‍ തന്നെ മാറുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം.

സ്ത്രീകളുടെ സ്വഭാവം
ഒരു സ്ത്രീക്ക് കുടുംബത്തെ സ്വര്‍ഗ്ഗമാക്കാനും നരകമാക്കുന്നതിനും സാധിക്കുന്നു എന്നാണ് ചാണക്യന് ചാണക്യ നീതിയില്‍ പറയുന്നത്. ചില സ്ത്രീകളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് ചാണക്യന് ചാണക്യ നീതിയില്‍ പറയുന്നത്. എന്നാല്‍ ഏതൊക്കെ തരത്തിലുള്ള സ്ത്രീകളാണ് ഇത്തരത്തില്‍ വീടിന്റെ സമാധാനം തകര്‍ക്കുന്നത് എന്ന് നോക്കാം.
കഴുത്തിന്റെ വലിപ്പം
കഴുത്തിന്റെ വലിപ്പവും സ്ത്രീ സ്വഭാവവും തമ്മില്‍ ബന്ധമുണ്ട് എന്നാണ് ചാണക്യന് പറയുന്നത്. കഴുത്തിന്റെ വലിപ്പം നാല് വിരലുകളേക്കാള് കൂടുതലുള്ള സ്ത്രീകളാണ് എന്നുണ്ടെങ്കില്‍ ഇവര്‍ കുടുംബത്തിന്റെ സമാധാനത്തിനും സന്തോഷത്തിനും വിലക്ക് തീര്‍ക്കും എന്നാണ് ചാണക്യനീതിയില്‍ പ്രതിപാദിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ക്ക് ശാസ്ത്രീയ വിശദീകരണമില്ലെങ്കിലും ചാണക്യശാസ്ത്രത്തെക്കുറിച്ച് പറയുന്നു ഇതെല്ലാം.
കൈപ്പത്തിയുടെ വലിപ്പം
കൈപ്പത്തിയുടെ വലിപ്പവും സ്ത്രീകളുടെ സ്വഭാവവും തമ്മില്‍ ബന്ധമുണ്ട് എന്നാണ് പറയുന്നത്. പരന്ന കൈപ്പത്തിയുള്ള സ്ത്രീകളുടെ വീട്ടില്‍ സന്തോഷവും സമാധാനവും എല്ലാ കാലത്തും നിലനില്ക്കും എന്നാണ് പറയുന്നത്. കൂടാതെ സമ്പത്തിന്റെ കാര്യത്തിലും ഇവര്‍ കയറിച്ചെല്ലുന്നിടം വര്‍ദ്ധിക്കും എന്നും ചാണക്യ നീതിയില്‍ പറയുന്നു. യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇവര്‍ക്ക് ആ കുടുംബത്തില്‍ അനുഭവിക്കേണ്ടി വരുന്നില്ല.
കണ്ണുകളുടെ നിറം
കണ്ണുകളുടെനിറം പോലും വളരെ പ്രധാനപ്പെട്ടതാണ്. കാരണം മഞ്ഞ നിറത്തിലുള്ള കണ്ണുകളുള്ള സ്ത്രീകള്‍ക്ക് പലപ്പോഴും ഒരിക്കലും അവരുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ല. അവര്‍ക്ക് എപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ വിടാതെ പിന്തുടര്ന്ന് കൊണ്ടിരിക്കുന്നു. ജീവിതം അത്രത്തോളം തന്നെ പ്രതിസന്ധികളും ഇവര്‍ക്ക് നല്കുന്നു. ഇത് കുടുംബത്തിന്റെ സമാധാനക്കേടിന് കാരണമാകുന്നു എന്നാണ് ചാണക്യന് പറയുന്നത്.
പരുഷ സ്വഭാവം
സ്ത്രീകള്‍ക്ക് പരുഷ സ്വഭാവം നല്ലതല്ലെന്നും ഇവര്‍ ജീവിതത്തില്‍ വിജയിക്കില്ലെന്നും ചാണക്യന് പറയുന്നു. വീടിന്‍െ ശാപമാണ് ഇത്തരത്തിലുള്ള സ്ത്രീകള്‍ അവര്‍ ഒരു കാലത്തും മാറി ചിന്തിക്കുകയോ മറ്റുള്ളവര്‍ നല്ല രീതിയില്‍ മുന്നേറണമെന്ന് ചിന്തിക്കാതിരിക്കുകയും ചെയ്യും. മോശമായ പരുഷമായ സ്വഭാവമുള്ള സ്ത്രീകളെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും ഇവര്‍ കുടുംബത്തിന് തന്നെ ദോഷം ചെയ്യുന്നവരായിരിക്കും എന്നുമാണ് ചാണക്യന് പറയുന്നത്.
പല്ലുകളുടെ വലിപ്പം
പല്ലുകളുടെ വലിപ്പവും സ്ത്രീ സ്വഭാവത്തെ സ്വാധീനിക്കുന്നു എന്നാണ് ചാണക്യന് പറയുന്നത്. ചാണക്യ ശാസ്ത്രപ്രകാരം നീണ്ട് നില്ക്കുന്ന വലിയ പല്ലുകളുള്ള സ്ത്രീകളാണെങ്കില്‍ ഇവരെ ചുറ്റിപ്പറ്റി പലപ്പോഴും സങ്കടങ്ങള്‍ നില്ക്കുന്നു എന്നും ചാണക്യ ശാസ്ത്രത്തില്‍ പറയുന്നു. കൂടാതെ സ്വഭാവ സവിശേഷതയില്‍ ദുഷ്ടതയും അത്യാര്ത്തിയുമുള്ള സ്ത്രീകളെങ്കില്‍ ഇവര്‍ക്കും ജീവിതത്തില്‍ ഗുണങ്ങള്‍ സംഭവിക്കുകയില്ലെന്നും ചാണക്യ നീതിയില്‍ പറയുന്നു.



Click it and Unblock the Notifications