Latest Updates
-
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം
Chanakya Niti: പൊരുത്തം പത്തെങ്കിലും ദാമ്പത്യത്തില്‍ ഇവ രഹസ്യമാക്കിയാല്‍ രണ്ടാളും രണ്ട് വഴിക്ക്
പലപ്പോഴും ചാണക്യന്റെ നീതിശാസ്ത്രത്തെക്കുറിച്ച് പല മേഖലയിലും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അത് ദാമ്പത്യമെങ്കിലും വിവാഹമെങ്കിലും കരിയറെങ്കിലും സമ്പത്തെങ്കിലും എല്ലാം ചാണക്യന് ചില കാര്യങ്ങള്‍ മുന്‍കൂട്ടി പറഞ്ഞിട്ടുണ്ട്. എങ്കിലും ചില കാര്യങ്ങളെക്കുറിച്ച് ചാണക്യന് തന്റെ ചാണക്യ നീതിയില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. ദാമ്പത്യ ജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും നിര്‍ബന്ധമായും തുറന്ന് പറയേണ്ട ചില രഹസ്യങ്ങളുണ്ട്.
പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് കാര്യങ്ങള്‍ തുറന്ന് സംസാരിക്കാത്തത് മൂലം ഉണ്ടാവുന്ന പ്രതിസന്ധികളാണ്. നല്ലതാണെങ്കിലും മോശമാണെങ്കിലും കാര്യങ്ങള്‍ കൃത്യമായി തുറന്ന് സംസാരിക്കുക എന്നതാണ് പ്രധാന കാര്യം. ബന്ധം വഷളാവാതിരിക്കുന്നതിനും നല്ല രീതിയില്‍ ദാമ്പത്യം മുന്നോട്ട് പോവുന്നതിനും വേണ്ടി ദമ്പതികള്‍ തുറന്ന് സംസാരിക്കേണ്ട ചില കാര്യങ്ങളെപ്പറ്റി ചാണക്യന് പറയുന്നു.

അവകാശങ്ങളെ കുറിച്ച് സംസാരിക്കുക
ഭാര്യക്കും ഭര്‍ത്താവിനും ദാമ്പത്യ ജീവിതത്തില്‍ ഉണ്ടായേക്കാവുന്ന അവകാശങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്നതിന് ശ്രദ്ധിക്കണം. അത് ലജ്ജയോ അല്ലെങ്കില്‍ ബഹുമാനമോ കാരണം മാറ്റി വെക്കേണ്ട ഒന്നല്ല. പലപ്പോഴും ആശയവിനിമയത്തിലെ സുതാര്യത തന്നെയാണ് ഒരു ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നത്. അത് മാത്രമല്ല ചാണക്യന്റെ അഭിപ്രായത്തില്‍ ഭാര്യാഭര്ത്താക്കന്മാര് ഇത്തരം കാര്യങ്ങള്‍ക്ക് മടിക്കേണ്ടതില്ല. വ്യക്തമായി ഇതിനെക്കുറിച്ച് സംസാരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ഉത്തരവാദിത്വത്തെക്കുറിച്ച് സംസാരിക്കുക
ഉത്തരവാദിത്വം എന്നത് ഭര്‍ത്താവിന്റെ മാത്രം കടമയാണ് എന്ന് കരുതുന്ന ഭാര്യയാണെങ്കില്‍ അത് ബന്ധത്തെ വളരെ എളുപ്പത്തില്‍ തന്നെ പ്രതിസന്ധിയിലേക്കും തള്ളിവിടുന്നു. എന്നാല്‍ അവകാശങ്ങള്‍ പ്രകടിപ്പിക്കുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്ത് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. തങ്ങളുടെ അവകാശങ്ങള്‍ മടികൂടാതെ പ്രകടിപ്പിക്കുമ്പോള്‍ മാത്രമേ അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ചും ബോധമുണ്ടാവുകയുള്ളൂ.
സ്നേഹം തുറന്ന് പറയണം
സ്നേഹം ഒരിക്കലും മനസ്സില്‍ വെച്ച് ഇരിക്കേണ്ട ഒന്നല്ല, സ്നേഹത്തെക്കുറിച്ച് തുറന്ന് പറയേണ്ടത് അനിവാര്യം തന്നെയാണ്. പലപ്പോഴും പ്രണയം പ്രകടിപ്പിക്കാതെ വിടുമ്പോള്‍ അത് ദാമ്പത്യത്തില്‍ മടുപ്പുണ്ടാക്കുന്നു. അതുകൊണ്ട ് തന്നെ ഇത്തരം കാര്യങ്ങള്‍ പിന്നീട് ജീവിതത്തെ തകിടം മറിക്കുകയാണ് ചെയ്യുന്നത്. സ്നേഹത്തോടെ മുന്നോട്ട് പോവുമ്പോള്‍ മാത്രമേ അത് ജീവിതത്തെ കൂടുതല്‍ ആഴത്തിലാക്കുകയുള്ളൂ..
അര്‍പ്പണ ബോധം
ദമ്പതികള്‍ പരസ്പരം അര്‍പ്പണ ബോധമുള്ളവരായിരിക്കണം. ഒരു കാര്യത്തിനും ഒരു തരത്തിലുള്ള മടിയും പാടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് ബന്ധത്തിന് ആഴവും സ്ഥിരതയും നല്കുന്നു. മാത്രമല്ല അവരുടെ ബന്ധം കൂടുതല്‍ ദൃഢമാവുന്നതിനും ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഒരു ബന്ധത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിനെ ആഴത്തില്‍ മനസ്സിലാക്കി അര്‍പ്പണ ബോധത്തോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.
ദേഷ്യവും ഇഷ്ടക്കേടും മറച്ച് വെക്കേണ്ട
ഒരു കാരണവശാലും ദേഷ്യവും ഇഷ്ടക്കേടും മറച്ച് വെക്കേണ്ടതില്ല. കാരണം അത് നിങ്ങള്‍ക്ക് ജീവിതത്തില്‍ മുന്നോട്ട് പ്രതിസന്ധികളുണ്ടാക്കുന്നു. അഭിപ്രായ വ്യത്യാസമോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ ഉടനെ തന്നെ അതിനെക്കുറിച്ച് സംസാരിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അതിലും സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികളും ഉയര്‍ത്തുന്നു.
സത്യസന്ധത അനിവാര്യം
പലപ്പോഴും ദാമ്പത്യത്തില്‍ ഒരാളില്‍ നിന്ന് ഒരു കാര്യം മറച്ച് വെക്കുക എന്നത് ആ ബന്ധത്തിന് നിങ്ങള്‍ വില നല്‍കുന്നില്ല എന്നതിന്റെ സൂചനയാണ്. അത് പലപ്പോഴും ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. നിങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയും നല്ല രീതിയില്‍ സംസാരിച്ച് തീര്‍ക്കുന്നതിന് ശ്രദ്ധിക്കുകയും വേണം. അല്ലാത്ത പക്ഷം അത് ആ ബന്ധം എന്നന്നേക്കുമായി ഇല്ലാതാവുന്നതിലേക്ക് വരെ എത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











