Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
Chanakya Niti: ദാമ്പത്യത്തില്‍ പരസ്പര സ്നേഹം വളരും ഈ 5 കാര്യങ്ങള്‍ ചെയ്താല്‍:കണ്ണടച്ച് വിശ്വസിക്കാം
ചാണക്യന് പ്രാചീന തത്വചിന്തകനും നയതന്ത്രഞ്ജനുമായാണ് അറിയപ്പെടുന്നത്. ജീവിതത്തിലെ ഓരോ ഘട്ടത്തിലും സംഭവിക്കുന്ന മാറ്റങ്ങളേയും അതില്‍ ഉണ്ടാവുന്ന നേട്ടങ്ങളേയും ജീവിത വിജയത്തേയും ദാമ്പത്യത്തേയും എല്ലാം ചാണക്യന് തന്റെ നീതി ശആസ്ത്രത്തില് വിവരിക്കുന്നുണ്ട്. ഈ ലേഖനത്തില്‍ ദാമ്പത്യ ജീവിതത്തില്‍ വിജയിക്കുന്നതിന് വേണ്ടി ദമ്പതികള്‍ പരസ്പരം അറിഞ്ഞിരിക്കേണ്ടതും നടപ്പിലാക്കേണ്ടതുമായ ചില കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്.
ഇത് വഴി സന്തോഷകരവും സംതൃപ്തവുമായ ഒരു കുടുംബ ജീവിതം കെട്ടിപ്പടുക്കാന്‍ സാധിക്കുന്നു. ഭാര്യാഭര്‍തൃ ബന്ധത്തിന്റെ സന്തോഷം നിലനില്‍ക്കുന്നതിന് വേണ്ടിയും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് വേണ്ടി ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന ചില കാര്യങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കാവുന്നതാണ്. ഇത് വഴി ജീവിതം മെച്ചപ്പെടും.

പരസ്പര ബഹുമാനവും വിശ്വാസവും
പരസ്പര ബഹുമാനവും വിശ്വാസവും തന്നെയാണ് ഒരു ബന്ധത്തില്‍ ആദ്യം വേണ്ടത്. ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ പരസ്പര ബഹുമാനവും പരസ്പരമുള്ള വിശ്വാസവും തന്നെയാണ്. അഭിപ്രായങ്ങള്‍ പങ്കു വെക്കുന്നതിനും വ്യക്തിഗതമായ ഇടത്തിന് വേണ്ടിയും ആര്‍ക്കും വാദിക്കേണ്ടി വരരുത്. അത് കൃത്യമായി അറിഞ്ഞ് ദമ്പതികള്‍ മുന്നോട്ട് പോവണം എന്നാണ് ചാണക്യന് പറയുന്നത്. അതുകൊണ്ട് തന്നെ ദമ്പതികള്‍ എപ്പോഴും തുറന്ന ആശയവിനിമയത്തിന് മുന്‍ഗണന നല്‍കണം.
പരസ്പരം പിന്തുണ നല്‍കുക
ഏറ്റവുംശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഒന്നാണ് ഇത്. പങ്കാളിക്ക് നിങ്ങളുടെ പിന്തുണ ആവശ്യമുള്ള സമയത്ത് കൃത്യമായ രീതിയില്‍ മാനസികമായും ശാരീരികമായും പിന്തുണ നല്‍കുക എന്നതാണ് പ്രധാന കാര്യം. അത് മാത്രമല്ല ഇതാണ് വിജയകരമായ ദാമ്പത്യത്തിന്റെ അടിസ്ഥാനം എന്നുമാണ് ചാണക്യന് പറയുന്നത്. കുട്ടികളുടെ കാര്യത്തിലും കുടുംബത്തിലെ മറ്റ് കാര്യങ്ങള്‍ ചെയ്യുന്ന കാര്യത്തിലായാലും അത് ഒരാളുടെ മാത്രം ഉത്തരവാദിത്വമല്ല എന്ന് മനസ്സിലാക്കി പെരുമാറുന്നതിന് ശ്രദ്ധിക്കണം. ഇത് തന്നെയാണ് കുടുംബത്തില്‍ പരസ്പര സ്നേഹം വര്‍ദ്ധിപ്പിക്കുന്നതും.
മനസ്സിലാക്കലും ക്ഷമയും
പങ്കാളിയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയും ക്ഷമയോടെ പെരുമാറുകയും ചെയ്യുന്ന സമയം പലപ്പോഴും ദാമ്പത്യം കൂടുതല്‍ സുഖകരവും സന്തോഷമുള്ളതുമായിരിക്കും. ദമ്പതികള്‍ക്ക് ആരോഗ്യപരമായ വിമര്‍ശനം വളരെയധികം ഗുണം ചെയ്യും. എന്നാല്‍ അത് തിരിച്ചാണെങ്കില്‍ പലപ്പോഴും കൂടുതല്‍ അപകടകരമായി മാറുന്ന അവസ്ഥയിലേക്ക് ദാമ്പത്യം എത്തുന്നു. ക്ഷമയോടെ ഏത് കാര്യവും കൈകാര്യം ചെയ്യുന്ന ദാമ്പത്യം വിജയത്തിലേക്ക് എത്തുന്നു.
സാമ്പത്തിക സ്ഥിതി
സാമ്പത്തിക സ്ഥിരത എന്തുകൊണ്ടും ദാമ്പത്യത്തിലെ അനിവാര്യമായ കാര്യമാണ്. പലപ്പോഴും അതില്ലാത്ത അവസ്ഥയില്‍ നിങ്ങളുടെ ദാമ്പത്യം വളരെയധികം വെല്ലുവിളിയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളില്‍ സ്ഥിരത നില നിര്‍ത്തുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. അല്ലാത്ത അവസ്ഥയില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ചിലപ്പോള്‍ സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കുന്നതിന് എന്തുകൊണ്ടും സാമ്പത്തികം അനിവാര്യം തന്നെയാണ്.
വിട്ടുവീഴ്ച
വിട്ടുവീഴ്ചകള്‍ ഏത് ബന്ധത്തിലും അനിവാര്യമാണ്. അല്ലാത്ത ബന്ധങ്ങള്‍ അധികകാലം മുന്നോട്ട് പോവുകയില്ല എന്നതാണ് സത്യം. വിട്ടുവീഴ്ചയാണ് ഒരു ബന്ധത്തിലെ ഏറ്റവും മികച്ച കാര്യം. കാരണം അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മാത്രമല്ല പരസ്പരം സംസാരിച്ച് അനുകൂലമായ തീരുമാനം എടുക്കുന്നതിനും അതില്‍ വിട്ടുവീഴ്ച നടത്തണമെങ്കില്‍ അതനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും നിങ്ങള്‍ തയ്യാറാവണം.അത് മാത്രമല്ല എത്രയൊക്കെ ശ്രദ്ധിച്ചാലും ബന്ധത്തെ തകരാതെ നിലനിര്‍ത്തുന്നതും പ്രതിബന്ധങ്ങളെ അതിജീവിക്കാനുള്ള ശക്തി നല്‍കുന്നതും ശുദ്ധമായ പരസ്പരമുള്ള സ്നേഹം തന്നെയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
