Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചാണക്യനീതി: പങ്കാളിയെ പ്രീതിപ്പെടുത്താന്‍ 8 ചാണക്യതന്ത്രം; കമിതാക്കള്‍ അറിയേണ്ടത്
മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യ ചാണക്യന്. അദ്ദേഹം തന്റെ നീതി ശാസ്ത്രത്തില്‍ മനുഷ്യ ക്ഷേമവുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ വിഷയങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. ഒരു വ്യക്തി ഏത് സാഹചര്യത്തില്‍ എങ്ങനെ പെരുമാറണമെന്ന് ചാണക്യന്റെ നയങ്ങളിലൂടെ നമുക്ക് കണ്ടെത്താനാകും. ആചാര്യ ചാണക്യന് നല്കിയ ഈ നയങ്ങള്‍ ഇന്നത്തെ കാലത്തും വളരെ പ്രസക്തമായി കണക്കാക്കപ്പെടുന്നു. ഈ നയപുസ്തകത്തില് എഴുതിയിരിക്കുന്ന കാര്യങ്ങള്‍ ജീവിതത്തിന്റെ സത്യത്തെ വിശദീകരിക്കാന്‍ ശ്രമിക്കുന്നു. ഒരു വ്യക്തി തന്റെ ജീവിതത്തില്‍ ആചാര്യ ചാണക്യന്റെ വാക്കുകള്‍ പിന്തുടരുകയാണെങ്കില്, അയാള്‍ ജീവിതത്തില്‍ ഒരിക്കലും തെറ്റുകള്‍ വരുത്തുകയില്ല. ജീവിതത്തില്‍ അവര്‍ക്ക് വിജയകരമായ ഒരു സ്ഥാനത്ത് എത്താന്‍ കഴിയും.
പ്രണയ ബന്ധങ്ങളെക്കുറിച്ചും ചാണക്യന് തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. കാമുകനും കാമുകിയും തമ്മിലുള്ള ബന്ധം ദുര്‍ബ്ബലമാണെങ്കില്‍ ആ ബന്ധത്തില്‍ വിള്ളലുണ്ടാകാന്‍ അധികനാള്‍ വേണ്ടിവരില്ല. പ്രണയബന്ധം ശക്തമാക്കാന്‍ നിങ്ങള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ഇവ ശ്രദ്ധിച്ചാല്‍ പ്രണയബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍ പെട്ടെന്ന് ഇല്ലാതാകും.

പങ്കാളിയെ ബഹുമാനിക്കുക
ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു വ്യക്തി തന്റെ പങ്കാളിയെ ബഹുമാനിക്കണം. ഒരു വ്യക്തി തന്റെ പങ്കാളിയെ എല്ലാവരുടെയും മുന്നില്‍ അപമാനിക്കുകയാണെങ്കില്‍, അയാള്‍ പങ്കാളിയുടെ ആത്മാഭിമാനത്തെ മാത്രമല്ല അവന്റെ ആത്മാഭിമാനവും നഷ്ടപ്പെടുത്തുന്നു. അങ്ങനെ സംഭവിച്ചാല്‍ പ്രണയബന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നത് സ്വാഭാവികമാണ്. അതിനാല്‍ പങ്കാളികള്‍ തമ്മില്‍ പരസ്പരം ബഹുമാനിക്കണം.
ഈഗോയില്‍ നിന്ന് അകന്നു നില്ക്കുക
നിങ്ങള്‍ ആരെയെങ്കിലും സ്നേഹിക്കുന്നുവെങ്കില്‍ ആ ബന്ധത്തിനിടയില്‍ ഈഗോ കൊണ്ടുവരരുത്. ചാണക്യന്റെ അഭിപ്രായത്തില്‍, പ്രണയബന്ധങ്ങള്‍ക്കിടയില്‍ അഹംഭാവം കടന്നുവന്നാല്‍ അത് നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുടെ അസ്തിത്വം കുറയ്ക്കും. അവരുടെ പ്രാധാന്യം പോലും മനസ്സിലാക്കാന്‍ കഴിയില്ല. ഇത് ബന്ധങ്ങളില്‍ പിരിമുറുക്കം സൃഷ്ടിക്കും. നിങ്ങളുടെ പങ്കാളിക്ക് പ്രാധാന്യം നല്‍കുകയും എല്ലാ ജോലികളിലും അവരുടേതായ സ്ഥാനം നല്‍കുകയും ചെയ്യുക.
അചഞ്ചലമായ വിശ്വാസം
ചാണക്യന്റെ അഭിപ്രായത്തില്‍ പ്രണയിതാക്കള്‍ തമ്മില്‍ അചഞ്ചലമായ വിശ്വാസം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. വിശ്വാസവും ആത്മവിശ്വാസവും ഉള്ള ബന്ധത്തിന് ഏത് പ്രയാസകരമായ വെല്ലുവിളിയും എളുപ്പത്തില്‍ നേരിടാനാകും. എന്നാല്‍ അവിശ്വാസവും സംശയവും ഉള്ള ഒരു ബന്ധം പെട്ടെന്ന് തന്നെ തകര്‍ന്നുതരിപ്പണമാകും.
സ്വാതന്ത്ര്യം
ബന്ധങ്ങളില്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ആചാര്യ ചാണക്യന് പറയുന്നു. സ്വാതന്ത്ര്യമുള്ള ബന്ധങ്ങള്‍ നിയന്ത്രണങ്ങളുള്ളതിനേക്കാള് ശക്തമായിരിക്കും. സ്വാതന്ത്ര്യമില്ലാത്ത ബന്ധങ്ങള്‍ കുറച്ച് കാലത്തിന് ശേഷം വിരസമാകാന്‍ തുടങ്ങും. പങ്കാളി ഒതുങ്ങിനില്ക്കുന്നതായി തോന്നുമ്പോള്‍, ആ ബന്ധം അവസാനിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കും. അതിനാല്‍ ബന്ധങ്ങളില്‍ പരസ്പരം പങ്കാളിക്ക് സ്വാതന്ത്ര്യം നല്‍കേണ്ടത് വളരെ പ്രധാനമാണ്.
വിശ്വാസം
വിശ്വാസമാണ് സ്നേഹത്തിന്റെ അടിസ്ഥാനം. ഒരു ബന്ധത്തില്‍ വിശ്വാസമില്ലെങ്കില്‍ അത് അധികകാലം നിലനില്‍ക്കില്ല. ഇണയ്ക്ക് അവരുടെ ഇഷ്ടപ്രകാരം ജീവിക്കാന്‍ സ്വാതന്ത്ര്യം നല്കുന്ന ആളുകളുടെ ബന്ധം എല്ലായ്പ്പോഴും വിജയകരമാകും.
സുരക്ഷിതത്വബോധം
പങ്കാളിക്ക് സുരക്ഷിതത്വം നല്‍കുക. അവിടെ സ്നേഹം ഒരിക്കലും കുറയില്ല. ഓരോ സ്ത്രീയും അവളുടെ ഭര്‍ത്താവില്‍ തന്റെ പിതാവിന്റെ നിഴല്‍ കാണുമെന്ന് വിശ്വസിക്കപ്പെടുന്നു, നിങ്ങള്‍ അവളെ എല്ലാ ഘട്ടത്തിലും സംരക്ഷിക്കുമെന്ന് തോന്നിയാല്‍ അവര്‍ ഒരു ആശങ്കയും കൂടാതെ നിങ്ങളോടൊപ്പം എന്നെന്നും നില്ക്കും.
തൃപ്തി
ഒരു വ്യക്തി ബന്ധം പുലര്‍ത്തുമ്പോള്‍ തന്റെ കാമുകിയെ പൂര്‍ണ്ണമായും സ്നേഹിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യണം. അത്തരമൊരു കാമുകി എപ്പോഴും സന്തോഷവതിയായിരിക്കും. കാമുകിയെ പുഷ്പം പോലെ കരുതി ആര്‍ദ്രമായി സ്നേഹിക്കുന്ന പുരുഷന്, കാമുകിയുടെ ഹൃദയത്തില്‍ സ്നേഹത്തിന്റെ വിത്ത് പാകുന്നു.



Click it and Unblock the Notifications