Latest Updates
-
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്!
ചാണക്യനീതി: ജീവിതത്തിലെ തടസ്സങ്ങളും പ്രതിബന്ധങ്ങളും നീക്കാം; ഈ 7 കാര്യം ശീലിക്കൂ
നല്ലൊരു രാഷ്ട്രതന്ത്രജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹ്യ ശാസ്ത്രജ്ഞനുമായിരുന്നു ചാണക്യന്. ഇതുകൂടാതെ സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നയങ്ങള്‍ മനുഷ്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങളുടെ ജീവിതത്തില്‍ ചാണക്യന്റെ ഈ വാക്കുകള്‍ പിന്തുടരകുയാണെങ്കില് നിങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള പ്രശ്നങ്ങള്‍ പോലും എളുപ്പത്തില്‍ പരിഹരിക്കാനാകുമെന്ന് പറയുന്നു.
ചാണക്യനീതി ഒരു വ്യക്തിക്ക് അപാരമായ അറിവ് നല്കുന്നു. ചാണക്യനീതിയില്‍ അറിവ് നേടുന്ന ഒരാള്‍ തന്റെ ജീവിതകാലം മുഴുവന്‍ സന്തോഷവാനായിരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ചാണക്യനീതിയില്‍ നിരവധി വസ്തുതകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ചാണക്യനീതിയിലെ ചില കാര്യങ്ങള്‍ പിന്തുടര്ന്നാല് ജീവിതത്തില്‍ ഒരിക്കലും തെറ്റുകള്‍ സംഭവിക്കില്ലെന്നും സാഹചര്യങ്ങള്‍ തനിയേ നിങ്ങള്‍ക്ക് അനുയോജ്യമാകുമെന്നും വിശ്വസിക്കുന്നു. ജീവിതത്തിലെ തടസ്സങ്ങളും പ്രതിബന്ധങ്ങളും നീക്കാനായി ചാണക്യന് പറയുന്ന ഈ കാര്യങ്ങള്‍ നിങ്ങള്‍ ശീലിച്ചാല്‍ മതി.

തെറ്റ് ആവര്‍ത്തിക്കാന്‍ പാടില്ല
ഭൂതകാലത്തെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കുകയോ പശ്ചാത്തപിക്കുകയോ ചെയ്യുന്നത് വ്യര്‍ത്ഥമാണെന്ന് ചാണക്യന് പറയുന്നു. അതുപോലെ നിങ്ങള്‍ ഒരിക്കല്‍ ചെയ്ത തെറ്റ് വീണ്ടും ആവര്‍ത്തിക്കരുതെന്നും ചാണക്യന് പറയുന്നു. മനുഷ്യര്‍ മാത്രമാണ് ഇത്തരത്തില്‍ തെറ്റുകള്‍ വരുത്തുന്നത്. ഒരിക്കല്‍ ചെയ്ത തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ പാടില്ല. ഒരുവന് തെറ്റുകളില്‍ നിന്ന് പഠിക്കണം, അവ ആവര്‍ത്തിക്കരുത്. തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വര്‍ത്തമാനകാലത്തെ മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നും ഭാവി തന്ത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ചാണക്യന് പറയുന്നു.

ശത്രുവിനെ ദുര്‍ബലനായി കാണരുത്
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരിക്കലും ശത്രുവിനെ ദുര്‍ബലനായി കണക്കാക്കരുത്. ശത്രുക്കളെ പരാജയപ്പെടുത്താന്‍, അവരുടെ ശക്തിയെക്കുറിച്ച് ശരിയായ ധാരണ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ശത്രുക്കളെ ആക്രമിക്കാനും അവരെ ജയിക്കാനും കഴിയൂ. നിങ്ങളുടെ ശത്രുക്കളെ ആക്രമിക്കാന്‍ നിങ്ങള്‍ തിരക്കുകൂട്ടുകയാണെങ്കില്‍ അത് ദോഷം വരുത്തും. ശത്രുവിനെ പരാജയപ്പെടുത്താന്‍ ക്ഷമയോടെ പ്രവര്‍ത്തിക്കുക.

നല്ല സൗഹൃദം
ചാണക്യനീതി അനുസരിച്ച് നിങ്ങളുടെ മുന്പില് നിങ്ങളെക്കുറിച്ച് നന്നായി സംസാരിക്കുകയും നിങ്ങളുടെ പുറകില്‍ നിങ്ങളെക്കുറിച്ച് മോശമായി ചിന്തിക്കുകയും ചെയ്യുന്ന ഒരാളുമായി ഒരിക്കലും ചങ്ങാത്തം കൂടാതിരിക്കുന്നതാണ് നല്ലത്. കാരണം യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ഒരു കാരണവശാലും നിങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ മോശമാക്കി സംസാരിക്കുകയില്ല. നിങ്ങളുടെ പ്രശസ്തിക്ക് കോട്ടം വരുത്തുന്ന ഒന്നും ചെയ്യാന്‍ അവര്‍ ഒരിക്കലും തയ്യാറാകില്ല. നിങ്ങളുടെ തെറ്റ് മനസ്സിലാക്കി അത് തിരുത്തി എപ്പോഴും നിങ്ങളോടൊപ്പം നില്‍ക്കുന്നവനെ യഥാര്‍ത്ഥ സുഹൃത്ത് എന്ന് വിളിക്കുന്നു. അവരെ ഒരിക്കലും അവഗണിക്കരുതെന്നും ചാണക്യന് പറയുന്നു.

നല്ല കാര്യങ്ങള്‍ ചെയ്യുക
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി തന്റെ ജീവിതത്തില്‍ നല്ല പ്രവൃത്തികള്‍ ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അത് സമൂഹത്തില്‍ അവരുടെ ബഹുമാനം വര്‍ദ്ധിപ്പിക്കും. ഒരു വ്യക്തിയെ സമൂഹം തിരിച്ചറിയുന്നത് അവന്റെ പ്രവൃത്തികളാലാണ്. അതിനാല്‍ എപ്പോഴും നല്ല പ്രവൃത്തികള്‍ ചെയ്യണം. നിങ്ങള്‍ക്ക് അതിന്റെ ഫലം ഉടനടി ലഭിച്ചില്ലെങ്കിലും, കുറച്ച് സമയത്തിന് ശേഷം നിങ്ങള്‍ക്ക് തീര്‍ച്ചയായും ഫലം ലഭിക്കും.

അധികാരം ദുരുപയോഗം ചെയ്യരുത്
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, അധികാരം ദുരുപയോഗം ചെയ്യുന്നവര്‍ വിജയത്തിനായി പോരാടിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം, അത്തരം ആളുകള്‍ എല്ലായ്പ്പോഴും വിജയത്തില്‍ നിന്നും ബഹുമാനത്തില്‍ നിന്നും വളരെ അകലെയുമായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, അധികാരത്തിന്റെ പേരില്‍ ആരും തെറ്റായ കാര്യങ്ങള്‍ ചെയ്യരുതെന്ന് ചാണക്യന് പറയുന്നു.

മടി
ചാണക്യനീതിയുടെ അഭിപ്രായത്തില്‍, അലസതയാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശത്രു. കഠിനാധ്വാനം ചെയ്യുകയും ലക്ഷ്യത്തില്‍ സ്ഥിരത പുലര്‍ത്തുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് എപ്പോഴും വിജയം ലഭിക്കുന്നു. ലക്ഷ്യം നേടുന്നതിനുള്ള അഭിനിവേശവും അര്‍പ്പണബോധവും ഒരു വ്യക്തിയില്‍ ഉണ്ടാവുന്നതുവരെ വരെ അവര്‍ക്ക് ഏത് കാര്യത്തിലും വിജയം കൈവരിക്കാന്‍ പ്രയാസമായിരിക്കും. അതുകൊണ്ടാണ് കഠിനാധ്വാനം ചെയ്യുക, ലക്ഷ്യം കൈവരിക്കുന്നത് വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുക.

രഹസ്യങ്ങള്‍ സൂക്ഷിക്കുക
ചാണക്യ നീതി പ്രകാരം, നിങ്ങള്‍ എന്തെങ്കിലും വലിയ ജോലി ചെയ്യാന്‍ പോകുകയാണെങ്കില്‍, നിങ്ങളുടെ പദ്ധതികള്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കുക. പദ്ധതികള്‍ വിജയിക്കുന്നതിന് മുമ്പ് മറ്റുള്ളവരോട് പറയരുത്. നിങ്ങളുടെ പ്രവൃത്തി വിജയിക്കുമ്പോള്‍, ആളുകള്‍ അതിനെക്കുറിച്ച് സ്വയമേവ അറിയും. അതുപോലെ നിങ്ങള്‍ മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുക, നിങ്ങളുടെ ജീവിതത്തില്‍ അവ ആവര്‍ത്തിക്കാതിരിക്കുക.



Click it and Unblock the Notifications
