Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
ചാണക്യനീതി: ജീവിത കഷ്ടതകളില്‍ നിന്ന് കരകയറാന്‍ ഫലപ്രദം ചാണക്യന്റെ ഈ തന്ത്രം
ചന്ദ്രഗുപ്ത മൗര്യന്റെ ഗുരു ആയിരുന്ന ആചാര്യ ചാണക്യനെ ഏറ്റവും വലിയ പണ്ഡിതനായി കണക്കാക്കുന്നു. ചാണക്യന് ചാണക്യനീതി എന്നറിയപ്പെടുന്ന ഒരു നയ ഗ്രന്ഥം രചിച്ചിട്ടുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ എന്തും നേടാന്‍ ചാണക്യ നീതി നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ ചാണക്യ നീതി പൂര്‍ണ്ണമായും വായിക്കുകയും പിന്തുടരുകയും ചെയ്താല്‍, ജീവിതത്തില്‍ വിജയം സുനിശ്ചിതമായിരിക്കും. കൂടാതെ, നിങ്ങള്‍ ഒരിക്കലും ഒരു വഞ്ചനയുടെയും ഇരയുമാകില്ല.
ജീവിതത്തില്‍ എപ്പോഴും വിജയം നേടുകയും ചെയ്യും. ആചാര്യ ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അത് ഒരു വ്യക്തിയെ ശരിയായ വഴിക്ക് നയിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരാള്‍ എപ്പോഴും ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണമെന്ന് ചാണക്യ നീതിയില്‍ പറയുന്നുണ്ട്. ആ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ജാഗ്രത
ചാണക്യ നിതിയുടെ അഭിപ്രായത്തില്‍, ഒരു വ്യക്തി പ്രശ്നസമയത്ത് ജാഗ്രത പാലിക്കണം, കാരണം പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു വ്യക്തിക്ക് വെല്ലുവിളികള്‍ കൂടുതലായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, ഒരു ചെറിയ തെറ്റ് വലിയ നാശത്തിന് കാരണമാകും. അതിനാല്‍ ഈ സമയം ജാഗ്രത വളരെ പ്രധാനമാണ്.
തന്ത്രം
പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഒരു വ്യക്തിക്ക് നല്ല തന്ത്രം ആവശ്യമാണെന്ന് ആചാര്യ ചാണക്യന് പറയുന്നു. ഒരു വ്യക്തി പ്രതിസന്ധിയെ നേരിടാന്‍ തന്ത്രം മെനയുമ്പോള്‍, ആ തന്ത്രമനുസരിച്ച് അവന് പടിപടിയായി പ്രവര്‍ത്തിച്ച് ആത്യന്തികമായി വിജയം കൈവരിക്കുന്നു. ആപത് ഘട്ടങ്ങളില്‍ ഒരു തന്ത്രവുമില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നഷ്ടം സഹിക്കേണ്ടിവരും. അതിനാല്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ജാഗ്രത പാലിക്കുക.
ആരോഗ്യം
ചാണക്യ നീതി അനുസരിച്ച് ഒരു വ്യക്തി ആദ്യം തന്റെ ആരോഗ്യം ശ്രദ്ധിക്കണം. കാരണം ആരോഗ്യമാണ് നിങ്ങളുടെ ഏറ്റവും വലിയ സ്വത്ത്. നിങ്ങളുടെ ആരോഗ്യം നല്ല നിലയിലാണെങ്കില്‍, പ്രതിസന്ധിയില്‍ നിന്ന് നിങ്ങളെ കരകയറ്റാനായി എല്ലാ ശ്രമങ്ങളും നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും. നിങ്ങളുടെ മാനസികവും ശാരീരികവുമായ കരുത്ത് കൊണ്ട് വെല്ലുവിളികളെ തരണം ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് വിജയിക്കാനാകും.
തെറ്റ് ആവര്‍ത്തിക്കരുത്
ഭൂതകാലത്തെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കുകയോ പശ്ചാത്തപിക്കുകയോ ചെയ്യുന്നത് വ്യര്‍ത്ഥമാണെന്ന് ചാണക്യന് പറയുന്നു. അതുപോലെ നിങ്ങള്‍ ഒരിക്കല്‍ ചെയ്ത തെറ്റ് വീണ്ടും ആവര്‍ത്തിക്കരുതെന്നും ചാണക്യന് പറയുന്നു. മനുഷ്യര്‍ മാത്രമാണ് ഇത്തരത്തില്‍ തെറ്റുകള്‍ വരുത്തുന്നത്. ഒരിക്കല്‍ ചെയ്ത തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ പാടില്ല. ഒരുവന് തെറ്റുകളില്‍ നിന്ന് പഠിക്കണം, അവ ആവര്‍ത്തിക്കരുത്. തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വര്‍ത്തമാനകാലത്തെ മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നും ഭാവി തന്ത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ചാണക്യന് പറയുന്നു.
ശത്രുവിനെ ദുര്‍ബലനായി കാണരുത്
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരിക്കലും ശത്രുവിനെ ദുര്‍ബലനായി കണക്കാക്കരുത്. ശത്രുക്കളെ പരാജയപ്പെടുത്താന്‍, അവരുടെ ശക്തിയെക്കുറിച്ച് ശരിയായ ധാരണ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ശത്രുക്കളെ ആക്രമിക്കാനും അവരെ ജയിക്കാനും കഴിയൂ. നിങ്ങളുടെ ശത്രുക്കളെ ആക്രമിക്കാന്‍ നിങ്ങള്‍ തിരക്കുകൂട്ടുകയാണെങ്കില്‍ അത് ദോഷം വരുത്തും. ശത്രുവിനെ പരാജയപ്പെടുത്താന്‍ ക്ഷമയോടെ പ്രവര്‍ത്തിക്കുക.
നല്ല സൗഹൃദം
ചാണക്യനീതി അനുസരിച്ച് നിങ്ങളുടെ മുന്പില് നിങ്ങളെക്കുറിച്ച് നന്നായി സംസാരിക്കുകയും നിങ്ങളുടെ പുറകില്‍ നിങ്ങളെക്കുറിച്ച് മോശമായി ചിന്തിക്കുകയും ചെയ്യുന്ന ഒരാളുമായി ഒരിക്കലും ചങ്ങാത്തം കൂടാതിരിക്കുന്നതാണ് നല്ലത്. കാരണം യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ഒരു കാരണവശാലും നിങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ മോശമാക്കി സംസാരിക്കുകയില്ല. നിങ്ങളുടെ പ്രശസ്തിക്ക് കോട്ടം വരുത്തുന്ന ഒന്നും ചെയ്യാന്‍ അവര്‍ ഒരിക്കലും തയ്യാറാകില്ല. നിങ്ങളുടെ തെറ്റ് മനസ്സിലാക്കി അത് തിരുത്തി എപ്പോഴും നിങ്ങളോടൊപ്പം നില്‍ക്കുന്നവനെ യഥാര്‍ത്ഥ സുഹൃത്ത് എന്ന് വിളിക്കുന്നു. അവരെ ഒരിക്കലും അവഗണിക്കരുതെന്നും ചാണക്യന് പറയുന്നു.
നല്ല കാര്യങ്ങള്‍ ചെയ്യുക
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി തന്റെ ജീവിതത്തില്‍ നല്ല പ്രവൃത്തികള്‍ ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അത് സമൂഹത്തില്‍ അവരുടെ ബഹുമാനം വര്‍ദ്ധിപ്പിക്കും. ഒരു വ്യക്തിയെ സമൂഹം തിരിച്ചറിയുന്നത് അവന്റെ പ്രവൃത്തികളാലാണ്. അതിനാല്‍ എപ്പോഴും നല്ല പ്രവൃത്തികള്‍ ചെയ്യണം. നിങ്ങള്‍ക്ക് അതിന്റെ ഫലം ഉടനടി ലഭിച്ചില്ലെങ്കിലും, കുറച്ച് സമയത്തിന് ശേഷം നിങ്ങള്‍ക്ക് തീര്‍ച്ചയായും ഫലം ലഭിക്കും.
അധികാരം ദുരുപയോഗം ചെയ്യരുത്
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, അധികാരം ദുരുപയോഗം ചെയ്യുന്നവര്‍ വിജയത്തിനായി പോരാടിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം, അത്തരം ആളുകള്‍ എല്ലായ്പ്പോഴും വിജയത്തില്‍ നിന്നും ബഹുമാനത്തില്‍ നിന്നും വളരെ അകലെയുമായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, അധികാരത്തിന്റെ പേരില്‍ ആരും തെറ്റായ കാര്യങ്ങള്‍ ചെയ്യരുതെന്ന് ചാണക്യന് പറയുന്നു.
അലസത പാടില്ല
ചാണക്യനീതിയുടെ അഭിപ്രായത്തില്‍, അലസതയാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശത്രു. കഠിനാധ്വാനം ചെയ്യുകയും ലക്ഷ്യത്തില്‍ സ്ഥിരത പുലര്‍ത്തുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് എപ്പോഴും വിജയം ലഭിക്കുന്നു. ലക്ഷ്യം നേടുന്നതിനുള്ള അഭിനിവേശവും അര്‍പ്പണബോധവും ഒരു വ്യക്തിയില്‍ ഉണ്ടാവുന്നതുവരെ വരെ അവര്‍ക്ക് ഏത് കാര്യത്തിലും വിജയം കൈവരിക്കാന്‍ പ്രയാസമായിരിക്കും. അതുകൊണ്ടാണ് കഠിനാധ്വാനം ചെയ്യുക, ലക്ഷ്യം കൈവരിക്കുന്നത് വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുക.
രഹസ്യങ്ങള്‍ സൂക്ഷിക്കുക
ചാണക്യ നീതി പ്രകാരം, നിങ്ങള്‍ എന്തെങ്കിലും വലിയ ജോലി ചെയ്യാന്‍ പോകുകയാണെങ്കില്‍, നിങ്ങളുടെ പദ്ധതികള്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കുക. പദ്ധതികള്‍ വിജയിക്കുന്നതിന് മുമ്പ് മറ്റുള്ളവരോട് പറയരുത്. നിങ്ങളുടെ പ്രവൃത്തി വിജയിക്കുമ്പോള്‍, ആളുകള്‍ അതിനെക്കുറിച്ച് സ്വയമേവ അറിയും. അതുപോലെ നിങ്ങള്‍ മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുക, നിങ്ങളുടെ ജീവിതത്തില്‍ അവ ആവര്‍ത്തിക്കാതിരിക്കുക.
പണം ലാഭിക്കുക
പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു വ്യക്തി പണം ലാഭിക്കണം. നിങ്ങള്‍ക്ക് നല്ല സാമ്പത്തിക മാനേജുമെന്റ് ഉണ്ടെങ്കില്‍, ഏറ്റവും വലിയ പ്രതിസന്ധിയില്‍ നിന്ന് പോലും നിങ്ങള്‍ക്ക് കരകയറാന്‍ സാധിക്കും. കാരണം പ്രതിസന്ധി ഘട്ടങ്ങളില്‍ പണം നിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്താണ്. പ്രതിസന്ധി ഘട്ടത്തില്‍ പണമില്ലാത്ത വ്യക്തിക്ക് ആ പ്രതിസന്ധി മറികടക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും.



Click it and Unblock the Notifications