Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
ചാണക്യനീതി: ജീവിതത്തിലുടനീളം കഷ്ടപ്പാട്, മനുഷ്യന്റെ ഈ പോരായ്മകള്‍ പരാജയത്തിന്റെ കാരണം
Chanakya Niti: ചാണക്യനെക്കുറിച്ചോ അദ്ദേഹത്തിന്റെ നയങ്ങളെക്കുറിച്ചോ അറിയാത്തവരായി ആരുമുണ്ടാകില്ല. നീതി ശാസ്ത്രത്തില്‍, ആചാര്യ ചാണക്യന് മനുഷ്യരുടെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു വ്യക്തി തന്റെ ഗുണങ്ങള്‍ കൊണ്ട് ജീവിതത്തില്‍ വിജയം നേടുമ്പോള്‍, ദുഷ്പ്രവൃത്തികള്‍ കാരണം വിജയിച്ച പ്രവൃത്തി പോലും പരാജയപ്പെടുന്നുവെന്ന് ചാണക്യന് പറയുന്നു. ഒരു വ്യക്തിക്ക് ചില പോരായ്മകളുണ്ടെങ്കില്‍, അവന് എത്ര ശ്രമിച്ചാലും വിജയിക്കാനാവില്ല. അത്തരം ചില കാര്യങ്ങളില്‍ നിന്ന് എപ്പോഴും അകന്നു നില്‍ക്കാനാണ് ആചാര്യ ചാണക്യന് ആളുകളെ ഉപദേശിക്കുന്നത്.
ഒരു വ്യക്തിയുടെ ജീവിതരീതിയും അവനിലുള്ള ഗുണങ്ങളും ദോഷങ്ങളും അവന്റെ ജീവിതത്തിന് വിധിയെഴുതുമെന്ന് ചാണക്യന് പറയുന്നു. എല്ലാവരിലും ചില പോരായ്മകളുണ്ടാകും. എന്നാല്‍ ഈ പോരായ്മകളില്‍ ചിലത് യഥാസമയം നിങ്ങളുടെ ഉള്ളില്‍ നിന്ന് നീക്കിയില്ലെങ്കില്‍ ജീവിതത്തിലുടനീളം കഷ്ടപ്പാടായിരിക്കും ഫലമെന്ന് ചാണക്യന് പറയുന്നു. ചാണക്യനീതി പ്രകാരം, പരാജയത്തിന് കാരണമാകുന്ന നിങ്ങളുടെ ചില സ്വഭാവങ്ങള്‍ ഇവയാണ്.

ചഞ്ചലമായ മനസ്സ്
ജീവിതത്തില്‍ സന്തോഷവാനായിരിക്കാന്‍ ശാന്തമായ മനസ്സ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ആചാര്യ ചാണക്യന് പറയുന്നു. മനസ്സ് ശാന്തമാകാത്ത ഏതൊരു വ്യക്തിക്കും ഒരിക്കലും സന്തോഷിക്കാനാവില്ല. ചഞ്ചലമായ മനസ്സുള്ള ആളുകള്‍ക്ക്, എല്ലാം ഉണ്ടായാലും അവര്‍ക്ക് ജീവിതത്തില്‍ സന്തോഷമായി തുടരാനോ ഒരു ജോലിയും മികച്ച രീതിയില്‍ ചെയ്യാനോ കഴിയില്ല. ഇത്തരക്കാരെ ജീവിതത്തിലുടനീളം പല തരത്തിലുള്ള പ്രശ്നങ്ങള്‍ വലയം ചെയ്യുന്നു. ഇത്തരക്കാരുടെ ഈ പോരായ്മ കാരണം അവര്ക്കി ജീവിതത്തില്‍ പരാജയങ്ങളും നേരിടേണ്ടിവരുന്നു.
മറ്റൊരാളുടെ സന്തോഷത്തില്‍ സങ്കടപ്പെടുന്നത്
മറ്റുള്ളവരുടെ സന്തോഷത്തില്‍ സങ്കടപ്പെടുന്ന സ്വഭാവമാണ് പലരുടെയും ഉള്ളിലുള്ളതെന്ന് ചാണക്യന് പറയുന്നു. ഇത്തരക്കാര്‍ ജീവിതത്തിലുടനീളം തനിച്ചായിരിക്കുകയും മറ്റുള്ളവരുടെ വിജയങ്ങള്‍ കണ്ട് ഉള്ളില്‍ നീറുകയും ചെയ്യുന്നു. അത്തരക്കാര്‍ക്ക് ജീവിതത്തില്‍ വിജയമോ മറ്റുള്ളവരുടെ പിന്തുണയോ ഒരിക്കലും ലഭിക്കില്ല.
നിയന്ത്രണമില്ലാത്ത മനസ്
ഒരു വ്യക്തി തന്റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത് അവന്റെ മനസ്സിലൂടെയാണെന്ന് ആചാര്യ ചാണക്യന് പറയുന്നു. മനസ്സിന്റെ നിയന്ത്രണത്തിലല്ലാത്ത ഒരു വ്യക്തിയുടെ മനസ്സിനും ശരീരത്തിനും ഒരു ജോലിയും മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയില്ല. അത്തരം അസ്ഥിരമായ മനസ്സുള്ള ആളുകള്‍ക്ക് ഒരു ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനങ്ങള്‍ എടുക്കാനും കഴിയില്ല. ഒരു വ്യക്തിയുടെ പരാജയത്തിലെ ഏറ്റവും വലിയ പോരായ്മയാണിത്.
അച്ചടക്കമില്ലായ്മ
അച്ചടക്കം പാലിക്കാത്ത വ്യക്തികള്‍ക്ക് ജീവിതത്തില്‍ വിജയിക്കാനാകില്ല. അങ്ങനെയുള്ളവര്‍ വിജയം നേടിയാലും അത് അധികകാലം നിലനില്‍ക്കില്ല. വിജയിക്കാനായി നിങ്ങളുടെ ജോലികള്‍ അച്ചടക്കത്തോടെ ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഈ ഗുണമില്ലാതെ ഒരു വ്യക്തിക്കും വിജയം നേടാന്‍ കഴിയില്ല.
അശ്രദ്ധ
ജീവിതത്തില്‍ വിജയിച്ച ഒരു വ്യക്തിയാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഏത് ജോലിയും തികഞ്ഞ അര്‍പ്പണബോധത്തോടെയും സത്യസന്ധതയോടെയും ചെയ്യുക. ജോലിയില്‍ അശ്രദ്ധ കാണിക്കുന്നവര്‍ ഒരിക്കലും ജീവിതത്തില്‍ വിജയിക്കില്ല.
അറിവില്ലായ്മ
ഒരു വ്യക്തിയുടെ യഥാര്‍ത്ഥ സുഹൃത്താണ് അറിവ്. ചാണക്യന് പറയുന്നതനുസരിച്ച്, അത് പുസ്തകജ്ഞാനമായാലും ഏതെങ്കിലും പ്രവൃത്തിയിലൂടെ അനുഭവത്തിലൂടെ നേടിയ അറിവായാലും അത് ഒരിക്കലും പാഴാകില്ല. അതിനാല്‍, അറിവോ അനുഭവപരിചയമോ ഇല്ലാത്ത ഒരാള്‍ക്ക് ജീവിതത്തില്‍ വിജയിക്കാന്‍ പ്രയാസമായിരിക്കും.
ലക്ഷ്യബോധമില്ലായ്മ
പ്രയാസകരമായ സമയങ്ങളില്‍ പോലും ലക്ഷ്യങ്ങള്‍ കൈവിടാത്തവര്‍, ക്ഷമയോടെയും സത്യസന്ധതയോടെയും തങ്ങളുടെ ജോലി ചെയ്യുന്നവര്‍ തീര്‍ച്ചയായും വിജയിക്കുമെന്ന് ചാണക്യന് പറയുന്നു. വിജയം എന്നത് ഒരു റോസാപ്പൂവ് പോലെയാണ്, അതിന്റെ പാത മുള്ളുകള്‍ നിറഞ്ഞതായിരിക്കും. പക്ഷേ ലക്ഷ്യസ്ഥാനം വളരെ മനോഹരമായിരിക്കും. ലക്ഷ്യബോധമില്ലാത്ത ഒരു വ്യക്തിക്കും ജീവിതത്തില്‍ വിജയിക്കാനാവില്ലെന്ന് ചാണക്യന് പറയുന്നു.
അലസത
വെറുതെ ഇരുന്നുകൊണ്ട് ജീവിതത്തില്‍ ഒന്നും നേടാനാവില്ല. വിജയത്തിനായി ഒരാള്‍ തുടര്‍ച്ചയായി കഠിനാധ്വാനം ചെയ്യണം. കഠിനാധ്വാനം മാത്രമാണ് ഒരു വ്യക്തിയെ ജീവിത പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ സഹായിക്കുന്നത് എന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications