Latest Updates
-
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം
ചാണക്യനീതി: ദാമ്പത്യജീവിതം വഴിതെറ്റും; ഭാര്യയുടെ ഏറ്റവും വലിയ ശത്രു ഭര്‍ത്താവ്
ചാണക്യനീതിയില്‍ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ബന്ധവും അവരുടെ ഗുണങ്ങളും പരാമര്‍ശിക്കുന്നുണ്ട്. ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്‍ ഭാര്യയും ഭര്‍ത്താവും പരസ്പര പൂരകങ്ങളാണ്. എന്നാല്‍ പരസ്പര ഏകോപനമില്ലെങ്കില്‍, ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം ഒരിക്കലും നല്ല രീതിയില്‍ മുന്നോട്ട് പോകില്ല. പരസ്പരം മനസ്സിലാക്കാനുള്ള കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം സന്തോഷകരമാകൂ എന്നാണ് പറയപ്പെടുന്നത്. ഇതില്ലാത്ത വീടുകളില്‍ അശാന്തിയുടെയും സങ്കടത്തിന്റെയും അന്തരീക്ഷം എപ്പോഴും നിലനില്ക്കും.
വിവാഹശേഷം, ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെയും അവന്റെ മുഴുവന്‍ തലമുറയുടെയും സന്തോഷത്തിന് കാരണമാകുന്നു. ഭാര്യ സദ്ഗുണങ്ങളുള്ളവളാണെങ്കില്, അവള് ഭര്‍ത്താവിന് ഉയര്‍ച്ചയും കുടുംബത്തിന് ഐശ്വര്യവും നല്കുന്നു. എന്നാല്‍ ഭാര്യയുടെ സ്വഭാവം മോശമണെങ്കില് കുടുംബത്തിലെ ഓരോ അംഗവും അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം. ഭര്‍ത്താവിന് ജീവിതത്തില്‍ ഒരിക്കലും സന്തോഷം അനുഭവിക്കാന്‍ കഴിയില്ല. ചാണക്യനീതിയില്‍ പറയുന്ന ചില ലക്ഷണങ്ങള്‍ നോക്കി നിങ്ങള്‍ക്ക് ഒരു മോശം ഭാര്യയെ തിരിച്ചറിയാം. ചാണക്യന് എന്താണ് പറഞ്ഞിരിക്കുന്നതെന്ന് നോക്കൂ.

ആലോചിച്ച് സംസാരിക്കാത്തവര്‍
ചാണക്യനീതി അനുസരിച്ച്, സംസാരത്തില്‍ നിയന്ത്രണമില്ലാത്തതും വളരെ പരുഷമായ വാക്കുകള്‍ ഉപയോഗിക്കുന്നതുമായ ഭാര്യയെ കുടുംബത്തിന് നാശം വരുത്തുന്നവളായി കണക്കാക്കുന്നു. അത്തരം സ്ത്രീകള്‍ എന്തും പറയുന്നു. ഇത്തരം സ്ത്രീകള്‍ മറ്റുള്ളവരുടെ വികാരങ്ങളെ ശ്രദ്ധിക്കുകയുമില്ല. അത് ഭര്‍ത്താവിനും കുടുംബത്തിനും വലിയ നഷ്ടം ഉണ്ടാക്കും.
മനസ്സിലാക്കാതെ ദേഷ്യപ്പെടുന്നവര്‍
കോപം മനുഷ്യസഹജമാണ്. എന്നാല്‍ എല്ലാകാര്യത്തിലും കോപപ്പെടുന്ന ഭാര്യ ഭര്‍ത്താവിന്റെ ജീവിതം ദുസ്സഹമാക്കുന്നു. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സന്തോഷത്തിനായി ദേഷ്യ സ്വഭാവമുള്ള ഭാര്യയെ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ചാണക്യന് പറയുന്നു.
വീട്ടില്‍ അശാന്തി ഉണ്ടാക്കുന്നവര്‍
വീട്ടില്‍ അശാന്തി ഉണ്ടാക്കുന്ന ഭാര്യയുമായുള്ള ജീവിതം ഒരിക്കലും സുഖകരമാകില്ല. അത്തരം സ്ത്രീകള്‍ക്ക് തങ്ങളുടെ കുട്ടികളെ നല്ല ഗുണങ്ങള്‍ പഠിപ്പിക്കാന്‍ കഴിയില്ല. അതിന്റെ അനന്തരഫലങ്ങള്‍ നിങ്ങളുടെ മുഴുവന്‍ തലമുറയും അനുഭവിക്കേണ്ടി വന്നേക്കാം. അത്തരം ഭാര്യമാര്‍ ഭര്‍ത്താവിന് ദോഷമാണെന്ന് ചാണക്യന് പറയുന്നു.
മോശം ഭാഷ
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, പരുഷമായ വാക്കുകളുള്ള ഭാര്യയെ ഉപേക്ഷിക്കുന്നതാണ് നല്ലത്. കാരണം മോശം വാക്കുകള്‍ ആയുധങ്ങളേക്കാള്‍ കഠിനമായി പ്രഹരിക്കുന്നു. അത്തരം സ്ത്രീകള്‍ ചിന്തിക്കാതെ മോശമായ വാക്കുകള്‍ സംസാരിക്കുന്നു, മറ്റുള്ളവരുടെ വികാരങ്ങള്‍ പോലും അവര്‍ ശ്രദ്ധിക്കുന്നില്ല. മോശം ഭാഷ ഉപയോഗിക്കുന്ന ഭാര്യ കുടുംബത്തിന്റെ പ്രതിച്ഛായയ്ക്കും മങ്ങലേല്‍പ്പിക്കുന്നു.
അത്യാഗ്രഹിയായ ഭാര്യ
ഭാര്യ അത്യധികം അത്യാഗ്രഹിയായിരിക്കുന്നത് ഭര്‍ത്താവിന് ദോഷമാണെന്ന് ചാണക്യന് പറയുന്നു. ഭാര്യയെ അമിതമായ ചിലവുകളില്‍ നിന്ന് തടയുകയോ പണം നല്‍കുന്നത് നിര്‍ത്തുകയോ ചെയ്താല്‍, ഭര്‍ത്താവ് ഭാര്യയുടെ ശത്രുവിനെപ്പോലെയാകും. ഭാര്യയുടെ അത്യാഗ്രഹം കാരണം കുടുംബത്തില്‍ എപ്പോഴും കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ അവള് മടിക്കില്ല. അത്തരം ഭാര്യയെ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ചാണക്യന് പറയുന്നു.
എല്ലാ കാര്യങ്ങളിലും ദേഷ്യം
കോപം എല്ലായ്പ്പോഴും നിങ്ങളുടെ നല്ല പ്രവര്‍ത്തികളെ നശിപ്പിക്കുന്നു. ചാണക്യന് പറയുന്നതനുസരിച്ച്, കോപം നിറഞ്ഞ ഒരു വ്യക്തി ശരിയും ചീത്തയും വേര്‍തിരിക്കാന്‍ മറക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ അവര്‍ മറ്റുള്ളവര്‍ക്ക് അസഹനീയമായ മാനസിക വേദന ഉണ്ടാക്കുന്നു. എല്ലാ കാര്യങ്ങളിലും ദേഷ്യപ്പെടുന്ന ഭാര്യയെ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ചാണക്യന് പറയുന്നു. കാരണം അത്തരം ബന്ധത്തില്‍ ഒരിക്കലും സന്തോഷം ഉണ്ടാകില്ല.
മറ്റൊരു പുരുഷനുമായി ബന്ധമുള്ളവര്‍
ചാണക്യന്റെ അഭിപ്രായത്തില്‍, മറ്റൊരു പുരുഷനുമായി ബന്ധം പുലര്‍ത്തുന്ന ഒരു സ്ത്രീ അല്ലെങ്കില്‍ സ്വഭാവം നല്ലതല്ലാത്ത സ്ത്രീ അവളുടെ ഭര്‍ത്താവ് ഏറ്റവും വലിയ ശത്രുവാണ്. ചാണക്യന്റെ അഭിപ്രായത്തില്‍, തെറ്റായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന ഭാര്യ, തന്നെ തടസ്സപ്പെടുത്തുന്ന ഭര്‍ത്താവിനെ ശത്രുവായി കണക്കാക്കാന്‍ തുടങ്ങുന്നു. അവര്‍ ഭര്‍ത്താവിന്റെ ജീവന് പോലും ആപത്താണ്. അത്തരമൊരു ഭാര്യയെ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ചാണക്യന് പറയുന്നു.
നല്ല ഭാര്യയുടെ ലക്ഷണങ്ങള്‍
ചാണക്യനീതിയുടെ അഭിപ്രായത്തില്‍, സ്ത്രീയെ നല്ല ഭാര്യ എന്ന് വിളിക്കുന്നത് അവളുടെ പ്രവൃത്തിയിലും വാക്കുകളിലും അച്ചടക്കമുള്ളവളായിരിക്കുമ്പോഴാണ്. പറയുന്ന വാക്കുകളുടെയും പ്രവൃത്തികളുടെയും അനന്തരഫലങ്ങള്‍ എന്തായിരിക്കുമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. കുറഞ്ഞ ചെലവില്‍ ഒരു കുടുംബം നന്നായി നടത്താന്‍ അറിഞ്ഞിരിക്കണം. നിങ്ങളുടെ ഭര്‍ത്താവിനെ സ്നേഹിക്കുകയും എല്ലാ സന്തോഷത്തിലും ദുഃഖത്തിലും അവരെ പിന്തുണയ്ക്കുകയും ചെയ്യുക.



Click it and Unblock the Notifications
