Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ചാണക്യനീതി: സന്താനങ്ങളുടെ ഈ സദ്ഗുണം കുടുംബത്തിന് ഐശ്വര്യം, വീട് സ്വര്‍ഗ്ഗം പോലെ
ഇന്ത്യ കണ്ട മികച്ച തന്ത്രജ്ഞനാണ് ചാണക്യന്. സമൂഹത്തിന് വേണ്ടി അദ്ദേഹം നിരവധി നയങ്ങള്‍ എഴുതിയിട്ടുണ്ട്. അവ സ്വീകരിച്ചാല്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ധാരാളം നല്ല മാറ്റങ്ങള്‍ വരും. മൗര്യ സാമ്രാജ്യം സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ചാണക്യന് കൗടില്യന്, വിഷ്ണു ഗുപ്തന് എന്നീ പേരുകളിലും അറിയപ്പെടുന്നു. അദ്ദേഹം ചാണക്യനീതി എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഇതില്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പറയുന്നുണ്ട്. വലിയ രാഷ്ട്രീയക്കാര്‍ വരെ ചാണക്യന്റെ നയങ്ങള്‍ സ്വീകരിക്കുന്നു, അതുകൊണ്ടാണ് അവര്‍ വിജയകരമായ നേതാക്കളായി ഉയര്‍ന്നുവന്നത്.
നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ സമൂഹത്തിലെ ആളുകള്‍ പരസ്പര ബന്ധത്തിലാണ് ജീവിക്കുന്നത്. ഇത് ഒരു നല്ല ജീവിതശൈലി സൃഷ്ടിക്കുന്നു. അത് എല്ലാവരും പിന്തുടരേണ്ടതുമാണ്. ചാണക്യ നീതിയില്‍ സന്താനങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അവരുടെ ചില ഗുണങ്ങള്‍ കുടുംബത്തെ സ്വര്ഗ്ഗമാക്കുമെന്ന് ചാണക്യന് പറയുന്നു. ചാണക്യനീതിയില്‍ പറഞ്ഞിരിക്കുന്ന അത്തരം ചില കാര്യങ്ങള്‍ എന്തൊക്കെ എന്ന് നമുക്ക് നോക്കാം.

സദ്ഗുണങ്ങളുള്ളവര്
നിങ്ങളുടെ മക്കള്‍ക്ക് ധാരാളം ഗുണങ്ങളുണ്ടെങ്കില്‍ നിങ്ങളുടെ കുടുംബം സ്വര്‍ഗ്ഗമാകും എന്ന് ആചാര്യ ചാണക്യന് പറയുന്നു. അതേ സമയം മക്കള്‍ക്ക് മോശം ഗുണങ്ങളാണ് ഉള്ളതെങ്കില്‍ ആ വീടിന്റെ അവസ്ഥ മോശമാവുകയും ഒരു വിധത്തില്‍ നരകതുല്യമാവുകയും ചെയ്യും. ഏതൊരു രക്ഷിതാവിനും തങ്ങളുടെ മകന് കഴിവുള്ളവനാണെന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. കാരണം ഇതാണ് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്തും സന്തോഷവും. അത്തരമൊരു സാഹചര്യത്തില്‍, മാതാപിതാക്കളും സദ്ഗുണമുള്ളവരായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിപ്പിക്കുന്നു. ഇത് മാത്രമല്ല, മക്കളുടെ നല്ല ഗുണങ്ങള്‍ കാരണം സമൂഹത്തില്‍ മാതാപിതാക്കളുടെ ബഹുമാനവും വര്‍ദ്ധിക്കുന്നു.
അനുസരണയുള്ളവര്‍
അനുസരണാശീലമുള്ള ഒരു കുട്ടി മാതാപിതാക്കള്‍ക്ക് മാത്രമല്ല, മുഴുവന്‍ കുടുംബത്തിന്റെയും ജീവിതം വിജയകരമാക്കുന്നുവെന്ന് ചാണക്യന് പറയുന്നു. അത്തരമൊരു കുട്ടി മാതാപിതാക്കളുടെയും മുഴുവന്‍ കുടുംബത്തിന്റെയും മഹത്വം വര്‍ധിപ്പിക്കുന്നു. അനുസരണയുള്ളവരും സംസ്കാരമുള്ളവരുമായ കുട്ടികള്‍ ഭാഗ്യവാന്മാരാണെന്നാണ് ചാണക്യന് പറയുന്നുത്.
നല്ല ശീലങ്ങളുള്ളവര്‍
മാതാപിതാക്കളെയും അധ്യാപകരെയും മുതിര്‍ന്നവരെയും സ്ത്രീകളെയും എപ്പോഴും ബഹുമാനിക്കുന്ന, നല്ലതും ചീത്തയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്ന കുട്ടികള്‍ എല്ലായ്പ്പോഴും കുടുംബത്തിന് മഹത്വം നല്‍കുന്നുവെന്ന് ചാണക്യന് പറയുന്നു. ഇത്തരക്കാര്‍ ഉയരങ്ങള്‍ കീഴടക്കുകയും സമൂഹത്തില്‍ വലിയ ബഹുമാനം നേടുകയും ചെയ്യുന്നു.
വിജ്ഞാനം കൈവരിക്കുന്നവര്‍
ഒരു മനുഷ്യന്റെ നല്ല വ്യക്തിത്വം കെട്ടിപ്പടുക്കാന്‍ വിദ്യാഭ്യാസം സഹായിക്കുന്നു. വിജ്ഞാന സമ്പാദനത്തില്‍ എപ്പോഴും മിടുക്ക് കാണിക്കുന്ന കുട്ടികള്‍ കുടുംബത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുമെന്ന് ചാണക്യന് പറയുന്നു. അത്തരമൊരു കുട്ടിയില്‍ ജ്ഞാനദേവതയായ സരസ്വതിയുടെയും സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെയും അനുഗ്രഹം എപ്പോഴും നിലനില്ക്കും. നല്ല വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ തന്റെ കുടുംബത്തിന്റെയും രക്ഷിതാക്കളുടെയും അന്തസ്സ് ഉയര്‍ത്തുന്നു. വിദ്യാഭ്യാസം നേടി ജീവിതത്തില്‍ നല്ല നില കൈവരിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ വളരെയേറെ അഭിമാനിക്കുന്നു. എല്ലാത്തരം അന്ധകാരങ്ങളെയും അകറ്റാനുള്ള കഴിവ് അറിവിന് മാത്രമേ ഉള്ളൂയെന്ന് ചാണക്യന് അഭിപ്രായപ്പെടുന്നു.
സംസ്കാരമുള്ളവര്‍
കുട്ടികളുടെ നല്ല പെരുമാറ്റവും ശീലങ്ങളും അവരുടെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു. മാതാപിതാക്കളെയും അധ്യാപകരെയും മുതിര്‍ന്നവരെയും എപ്പോഴും ബഹുമാനിക്കുന്ന കുട്ടികള്‍ നല്ല സംസ്കാരമുള്ളവരായിരിക്കും. നല്ലതും ചീത്തയുമായ പ്രവൃത്തികള്‍ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നവരായിരിക്കണം കുട്ടികള്‍. അത്തരമൊരു കുട്ടി എപ്പോഴും കുടുംബത്തിന് മഹത്വം കൊണ്ടുവരുന്നു. അറിവിനും നൈപുണ്യത്തിനുമൊപ്പം കുട്ടികളില്‍ സംസ്കാരവും വേണം. അത്തരക്കാര്‍ക്ക് ഉയരങ്ങള്‍ കീഴടക്കുകയും എല്ലായിടത്തും ബഹുമാനം നേടുകയും ചെയ്യുന്നു.
മുതിര്‍ന്നവരുടെ ഉപദേശം തേടുന്നവര്‍
ചാണക്യന്റെ അഭിപ്രായത്തില്‍, മാതാപിതാക്കള്‍ പറയുന്നതെല്ലാം കേള്‍ക്കുന്ന ഒരു മകന് സദ്ഗുണനാണ്. ഏത് ജോലിയും ചെയ്യുന്നതിനുമുമ്പ്, മുതിര്‍ന്നവരുടെ ഉപദേശവും അനുഗ്രഹവും വാങ്ങുന്ന മക്കള്‍ സദ്ഗുണരുടെ വിഭാഗത്തില്‍ പെടുന്നു. അത്തരക്കാര്‍ ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടാറുമില്ല. മക്കള്‍ ഒരിക്കലും മാതാപിതാക്കളുടെ മൂല്യങ്ങള്‍ മറക്കുന്നില്ലെങ്കില്‍ വീട്ടില്‍ സന്തോഷം നിലനില്ക്കുന്നു. അതുകൂടാതെ, വീട്ടില്‍ പണത്തിന് ഒരിക്കലും ഒരു കുറവുമുണ്ടാകില്ല. അത്തരം മക്കളുള്ള മാതാപിതാക്കള്‍ വളരെ സന്തോഷവാന്മാരായിരിക്കും.



Click it and Unblock the Notifications
