Latest Updates
-
ശരദ് പൗർണമിക്ക് സ്വർണം വാങ്ങുന്നുണ്ടോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും അറിയേണ്ട കാര്യങ്ങളും -
കേരള ബ്ലാസ്റ്റേഴ്സ് - മുംബൈ സിറ്റി പോരാട്ടം: കൊച്ചിയിൽ മഴ ഭീഷണി; സ്റ്റേഡിയത്തിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 25-ന് തുടങ്ങുന്ന അപൂർവ്വ മുഹൂർത്തം, പുതിയ കാര്യങ്ങൾ തുടങ്ങാൻ ഇത്രയും അനുകൂല സമയം വേറെയുണ്ടോ? -
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; മഴയും ഉപ്പുകാറ്റും ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും വായു ശുദ്ധീകരണവും അറിയാം -
ശരദ് പൗർണമി 2026: ചന്ദ്രോദയ സമയം അറിയാം; പായസം വെക്കാനും പൂജയ്ക്കും തയ്യാറെടുക്കൂ -
അതിതീവ്ര മഴയിൽ കേരളവും തമിഴ്നാടും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
ധൈര്യമായി ഒസെംപിക് കഴിച്ചോളൂ; തടി കുറയ്ക്കാൻ റാം കപൂർ പറയുന്ന ആ രഹസ്യം ഇതാണ് -
ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി20: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; സഞ്ജു സാംസണിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ
ചാണക്യനീതി: അറിഞ്ഞ് ഉപയോഗിച്ചാലേ കാര്യമുള്ളൂ, പണം ഇരട്ടിപ്പിക്കുന്ന ചാണക്യസൂത്രം
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില് ഒരാളാണ് ആചാര്യ ചാണക്യന്. അദ്ദേഹം എഴുതിയ ചാണക്യനീതി ഇപ്പോഴും പ്രസക്തമാണ്. ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. സന്തോഷകരമായ ജീവിതത്തിന്റെ രഹസ്യങ്ങള്‍ ആചാര്യ ചാണക്യന്റെ നയങ്ങളില്‍ മറഞ്ഞിരിക്കുന്നു. ശോഭനമായ ഭാവിക്കായി എല്ലാവരും സാധാരണയായി പണം ചേര്‍ക്കുന്നു.
എന്നാല്‍ എത്ര ശ്രമിച്ചിട്ടും പണം സമ്പാദിക്കാന്‍ കഴിയാത്തവരുമുണ്ട്. ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, മോശം ശീലങ്ങള്‍ ഉള്ള ആളുകള്‍ക്ക് ഭാവിയില്‍ നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ഇത്തരക്കാരുടെ കൈയില്‍ പണം നില്‍ക്കില്ല. അവരുടെ ജീവിതത്തില്‍ എപ്പോഴും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. ചാണക്യനീതി പ്രകാരം നിങ്ങള്‍ പണം ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ വീണ്ടു വീണ്ടും കൈകളിലേക്ക് പണം വരികയുള്ളൂ. ചാണക്യന് പറയുന്ന അക്കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

സമ്പത്തില്‍ അഹങ്കരിക്കരുത്
പലപ്പോഴും പണം കിട്ടുമ്പോള്‍ ആളുകള്‍ അഹങ്കാരം കാണിക്കാന്‍ തുടങ്ങും. നിങ്ങള്‍ ഒരിക്കലും അത്തരമൊരു തെറ്റ് ചെയ്യരുത്. പകരം, ആ പണം നിങ്ങളുടെയും മറ്റുള്ളവരുടെയും പുരോഗതിക്കായി ഉപയോഗിക്കണം. ഈ പ്രവര്‍ത്തിയില്‍ ദേവീദേവന്മാര് സന്തുഷ്ടരാകുകയും കൂടുതല്‍ പണം വരാനായി നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
വിവേകത്തോടെ പണം ചെലവഴിക്കുക
നിങ്ങള്‍ക്ക് പണം ലഭിക്കുമ്പോഴെല്ലാം അത് വിവേകത്തോടെ ചെലവഴിക്കണമെന്ന് ആചാര്യ ചാണക്യന് പറയുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ പണമാണ് ഏറ്റവും നല്ല സുഹൃത്ത്. അത്തരമൊരു സാഹചര്യത്തില്‍, പണം സുരക്ഷിതമായി സൂക്ഷിക്കാത്ത ആളുകള്‍ മോശം സമയങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നു.
സമ്പത്തിന്റെ വിവരം മറച്ചുവയ്ക്കുക
സമ്പത്ത് കയ്യില്‍ വരുമ്പോള്‍ അത് പുറത്തുള്ളവരുമായി ചര്‍ച്ച ചെയ്യരുതെന്ന് ചാണക്യനീതിയില്‍ പറയുന്നുണ്ട്. ഇത് ചെയ്യുന്നതിലൂടെ കള്ളന്മാരും ശത്രുക്കളും സജീവമാകുകയും അവര്‍ നിങ്ങളെ ഉപദ്രവിക്കുകയും ചെയ്യും. അതിനാല്‍, നിങ്ങളുടെ സമ്പത്തിനെക്കുറിച്ച് ആരോടും വെളിപ്പെടുത്താതിരിക്കുകയും നിങ്ങളുടെ പണത്തിന്റെ സുരക്ഷയെക്കുറിച്ച് ജാഗ്രത പാലിക്കുകയും ചെയ്യുക.
മറ്റുള്ളവരെ അപമാനിക്കരുത്
പണം മറ്റുള്ളവരെ അപമാനിക്കാനോ ഉപദ്രവിക്കാനോ ഉപയോഗിക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവിയുടെ അപ്രീതി നേരിടേണ്ടിവരികയും വീട്ടില്‍ ദാരിദ്ര്യം പവേശിക്കുകയും ചെയ്യും. അതിനാല്‍, പണം നല്ല രീതിയില്‍ മാത്രമേ ഉപയോഗിക്കാവൂ.
പണം ശരിയായി ഉപയോഗിക്കാന്‍ പഠിക്കുക
ചാണക്യന്റെ നയമനുസരിച്ച്, പണം സമ്പാദിക്കാന്‍ മാത്രമല്ല, അത് ശരിയായി ഉപയോഗിക്കാന്‍ പഠിക്കേണ്ടതും ആവശ്യമാണ്. പണം ശരിയായി ഉപയോഗിച്ചില്ലെങ്കില്‍, അത് വെള്ളം പോലെ കൈകളില്‍ നിന്ന് ഒഴുകും. അതിനാല്‍, പണം വിവേകപൂര്‍വ്വം ഉപയോഗിക്കുക.
അമിതമായ സംഭാവനകള്‍ വേണ്ട
ദാനം ചെയ്യുന്നത് വളരെ ശുഭകരമായ കാര്യമാണ്. എന്നാല്‍ അതിനെക്കുറിച്ച് തന്നെ അമിതമായി ചിന്തിക്കുന്നത് ദോഷത്തിന് കാരണമാകുന്നു. നിങ്ങള്‍ സമ്പാദിക്കുന്നതിനനുസരിച്ച് പണം ലാഭിക്കുകയും അതേ അനുപാതത്തില്‍ തന്നെ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുക.
ചെലവ് നിയന്ത്രിക്കുക
നിങ്ങളുടെ ചെലവുകള്‍ നിങ്ങള്‍ നിയന്ത്രിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ എത്ര പണം സമ്പാദിച്ചിട്ടും ഒരു കാര്യവുമില്ല. കൂടുതല്‍ പണം സമ്പാദിച്ചാലും നിങ്ങള്‍ക്ക് സമ്പന്നനാകാന്‍ കഴിയില്ല. എന്നാല്‍, ഒരു പാത്രത്തില്‍ കുറേക്കാലം വെള്ളം സൂക്ഷിച്ചാല്‍ അത് ചീത്തയായി പോകുന്നതുപോലെ, ശേഖരിക്കപ്പെട്ട സമ്പത്ത് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ അതിന്റെ പ്രാധാന്യവും കുറയുമെന്നും ചാണക്യന് പറയുന്നു.
ചിന്തിക്കാതെ പണം ചെലവഴിക്കരുത്
ഒരു വ്യക്തി ചിന്തിക്കാതെ പണം ചെലവഴിക്കരുതെന്ന് ചാണക്യന് പറയുന്നു. അവരുടെ കഷ്ടതകള്‍ നിറഞ്ഞ ദിവസങ്ങള്‍ക്കായി പണം ലാഭിക്കണം. കൂടാതെ, പ്രയാസകരമായ സമയത്തുപോലും ഒരാള്‍ ഭാര്യയുടെ പണം ഉപയോഗിക്കരുതെന്ന് അദ്ദേഹം പറയുന്നു. ഇതിനായി നിങ്ങള്‍ സമ്പാദിച്ച പണം മാത്രമേ ചെലവഴിക്കേണ്ടതുള്ളൂ.
ആവശ്യത്തിന് മാത്രം പണം ചെലവഴിക്കുക
ചാണക്യനീതി പ്രകാരം ഒരു വ്യക്തി സമ്പത്ത് ശേഖരിച്ചു വയ്ക്കണം. നിങ്ങളുടെ മോശം സമയങ്ങളില്‍ പണം നിങ്ങളുടെ സഹായത്തിനെത്തും. പ്രതിസന്ധി ഘട്ടങ്ങളില്‍ പണവും ഒരു യഥാര്‍ത്ഥ സുഹൃത്തിന്റെ പങ്ക് വഹിക്കുന്നുവെന്ന് ചാണക്യ നയത്തില്‍ പറഞ്ഞിട്ടുണ്ട്. പണം ഒരു വ്യക്തിയുടെ പക്കലുണ്ടെങ്കില്‍, അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അതേസമയം, പണമില്ലാത്തപ്പോള്‍ അത് പിരിമുറുക്കത്തിനും പിണക്കത്തിനുമെല്ലാം കാരണമാകുന്നു. വരുമാനത്തേക്കാള്‍ കൂടുതല്‍ പണം ചിലവഴിക്കുന്ന ആളുകള്‍ എപ്പോഴും വിഷമത്തിലായിരിക്കുമെന്ന് ചാണക്യ നിതി പറയുന്നു. പണം ചെലവാക്കുമ്പോള്‍ ചിന്തിച്ച് ചെലവാക്കണം. ആവശ്യമുള്ളപ്പോള്‍ മാത്രം പണം ചെലവഴിക്കണം. അനാവശ്യമായി പണം ചിലവഴിക്കാതിരിക്കുക.
പണം സംരക്ഷിക്കുക
പണത്തിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചാണക്യ നീതി പറയുന്നു. പണത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കുന്നവര്‍ പിന്നീട് കഷ്ടപ്പെടേണ്ടി വരും. കഠിനാധ്വാനത്തിലൂടെയാണ് സമ്പത്ത് സമ്പാദിക്കുന്നത്. അതുകൊണ്ടുതന്നെ പണത്തെ ഒരിക്കലും വിലകുറച്ചു കാണരുത്. പണം സംരക്ഷിച്ചില്ലെങ്കില്‍ പണം നഷ്ടപ്പെടും. അതുമൂലം നിങ്ങള്‍ക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും.



Click it and Unblock the Notifications
