Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചാണക്യനീതി: വേരോടെ ജീവിതം തകര്‍ത്തുകളയും, ഈ ശീലങ്ങള്‍ നാശത്തിന് കാരണം
വിദഗ്ധ തന്ത്രജ്ഞനും നയതന്ത്രജ്ഞനും മികച്ച സാമ്പത്തിക വിദഗ്ധനുമായിരുന്നു ചാണക്യന്. ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില് ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. അദ്ദേഹത്തെ വിഷ്ണുഗുപ്തന് എന്നും കൗടില്യന് എന്നും വിളിച്ചിരുന്നു. ചാണക്യന് എഴുതിയ ചാണക്യനീതി ഇന്നത്തെക്കാലത്തും പ്രസക്തമാണ്. മതം, ജീവിതത്തിന്റെ അര്‍ത്ഥം, കടമ എന്നിവയെക്കുറിച്ചും ജീവിതത്തിന്റെ വിവിധ നയങ്ങളെക്കുറിച്ചും ചാണക്യ നീതിയില്‍ വിശദമായി വിശദീകരിക്കുന്നുണ്ട്.
മനുഷ്യ സമൂഹത്തിന്റെ ക്ഷേമത്തിനായി പല കാര്യങ്ങളും ചാണക്യനീതി ശാസ്ത്രത്തില്‍ പറയുന്നുണ്ട്. ചാണക്യ നീതിയുടെ അഭിപ്രായത്തില്‍ ഒരു വ്യക്തിയുടെ ചില മോശം ശീലങ്ങള്‍ അവനെ നശിപ്പിക്കും. ഈ ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അവ ഉടനടി ഉപേക്ഷിക്കേണ്ടതാണ്. ചാണക്യനീതി പ്രകാരം ഒരു വ്യക്തിയുടെ ജീവിതം നശിപ്പിക്കുന്ന മോശം ശീലങ്ങള്‍ ഇവയാണ്.

മോശം പ്രവൃത്തി ചെയ്യുന്നവര്‍
ചാണക്യന്റെ അഭിപ്രായത്തില്‍, വഞ്ചനയിലൂടെയോ മോശം പ്രവൃത്തികളിലൂടെയോ പണം സമ്പാദിക്കുന്നവരുടെ സമ്പത്ത് അധികകാലം നിലനില്‍ക്കില്ല. അത്തരം ആളുകള്‍ക്ക് പ്രശ്നങ്ങളാല്‍ വലയം ചെയ്യപ്പെടുന്നു, അതുവഴി അവരുടെ പണം പെട്ടെന്ന് പാഴായിപ്പോകുന്നു.
അധികമായി ഉറങ്ങുന്നവര്‍
രാവിലെ മുതല്‍ വൈകുന്നേരം വരെ ഉറങ്ങുന്നവര്‍ക്ക് ഒരിക്കലും ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടാകില്ല. സൂര്യോദയം വരെ ഉറങ്ങുന്ന ഒരാള്‍ എപ്പോഴും ദാരിദ്ര്യത്തെ അഭിമുഖീകരിക്കുന്നു. ഇത്തരക്കാര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകില്ലെന്ന് ചാണക്യനീതിയില്‍ പറയുന്നു.
അമിതമായി ഭക്ഷണം കഴിക്കുന്നവര്‍
ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്ന ആളുകള്‍ ദരിദ്രരായിത്തീരുന്നു. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് ഒരു വ്യക്തിയെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു, അത്തരം ആളുകള്‍ ഒരിക്കലും ജീവിതത്തില്‍ ആരോഗ്യവാനുമായിരിക്കില്ല.
സംസാരത്തില്‍ സംയമനം പാലിക്കാത്തവര്‍
സംസാരത്തില്‍ സംയമനം പാലിക്കാത്തവരുടെയും പരുഷമായി സംസാരിക്കുന്നവരുടെയും കൂടെ ലക്ഷ്മി ദേവി ഒരിക്കലും നില്‍ക്കില്ല. കാരണം മറ്റൊരാളുടെ വികാരം വ്രണപ്പെടുത്തുന്നവരോട് ലക്ഷ്മീദേവി കോപിക്കുന്നു. അങ്ങനെയുള്ളവര്‍ ജീവിതത്തില്‍ ദരിദ്രരാകുന്നു.

ദിവസവും പല്ല് തേക്കാത്തവര്‍
പല്ല് വൃത്തിയാക്കാത്ത ആളുകളുടെ കൂടെ ലക്ഷ്മി ഒരിക്കലും താമസിക്കില്ല എന്ന് ചാണക്യന് പറയുന്നു. ലക്ഷ്മീ ദേവി അത്തരക്കാരോട് കോപിക്കുന്നു, അതുമൂലം ആ വ്യക്തി ദരിദ്രനാകുന്നു.
വൃത്തികെട്ട രീതിയില്‍ ജീവിക്കുന്ന ആളുകള്‍
ചാണക്യന്റെ അഭിപ്രായത്തില്‍, ജീവിക്കുന്ന ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കാത്തവരോടും വൃത്തികെട്ട വസ്ത്രങ്ങള്‍ ധരിക്കുന്നവരോടും കൂടെ ലക്ഷ്മി ഒരിക്കലും താമസിക്കില്ല. ഇത്തരക്കാര്‍ക്ക് സമൂഹത്തില്‍ ബഹുമാനം പോലും ലഭിക്കില്ല.
കാര്യങ്ങള്‍ പെരുപ്പിച്ച് പറയുന്നത്
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, ഒരു വ്യക്തി ഒരിക്കലും കാര്യങ്ങളെ പെരുപ്പിച്ചു കാണിക്കരുത്. കാരണം എല്ലാം പെരുപ്പിച്ചു കാണിക്കുന്ന ആളുകള്‍ സമൂഹത്തില്‍ ഒരു പരിഹാസപാത്രമായി മാറുന്നു. ഇക്കാരണത്താല്‍ ആളുകള്‍ നിങ്ങളെ ബഹുമാനിക്കില്ല, അതിനാല്‍ ഈ ദുശ്ശീലം ഉടനടി ഉപേക്ഷിക്കണം.

മറ്റുള്ളവരെ വിമര്‍ശിക്കുന്നത്
ഒരാളെ പിന്നില്‍ ഒളിച്ചുനിന്ന് വിമര്‍ശിക്കരുതെന്ന് ചാണക്യന് പറയുന്നു. മറ്റുള്ളവരെ വിമര്‍ശിക്കുന്ന ആളുകള്‍ക്ക് ഈ ശീലം കാരണം എന്നെങ്കിലും അപമാനം നേരിടേണ്ടിവരും. അതിനാല്‍ ഈ ദുശ്ശീലം ഉടന്‍ ഉപേക്ഷിക്കണം. മാത്രമല്ല, മറ്റുള്ളവരെ വിമര്‍ശിക്കുന്നവരില്‍ നിന്ന് അകലം പാലിക്കുകയും വേണം.
കള്ളം പറയുന്ന ശീലം
നുണ പറയുകയോ നുണകളുടെ സഹായത്തോടെ ജീവിതവിജയം നേടുകയോ ചെയ്യുന്ന ആളുകള്‍ക്ക് ഒരുനാള്‍ അപമാനം നേരിടേണ്ടിവരും. നുണ പറഞ്ഞു നേടിയ വിജയം അധികനാള്‍ നീണ്ടുനില്‍ക്കില്ല. കാരണം ഒരു ദിവസം അല്ലെങ്കില്‍ മറ്റെല്ലാവര്‍ക്കും മുന്നില്‍ സത്യം മറനീക്കി പുറത്തുവരുന്നു. അതിനാല്‍ ഈ ദുശ്ശീലം ഉടനടി ഉപേക്ഷിക്കണം.
അത്യാഗ്രഹം
ഒരു വ്യക്തി അത്യാഗ്രഹത്തില്‍ അകപ്പെടുമ്പോള്‍ അവന്റെ സന്തോഷവും സമാധാനവും ഇല്ലാതാകുമെന്നും ചെറിയ സന്തോഷം പോലും ആസ്വദിക്കാന്‍ ആ വ്യക്തിക്ക് കഴിയില്ലെന്നും ചാണക്യന് പറയുന്നു. കൂടാതെ, അത്തരം ആളുകള്‍ക്ക് ഒരിക്കലും സമൂഹത്തില്‍ ബഹുമാനവും ലഭിക്കില്ല, അതിനാല്‍ അത്യാഗ്രഹശീലം നിങ്ങളടുടെ ജീവിതം കുഴപ്പത്തിലാക്കും.



Click it and Unblock the Notifications

