Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചാണക്യനീതി: വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാന്‍ ചാണക്യന്റെ തന്ത്രങ്ങള്‍
ആചാര്യ ചാണക്യന് ഒരു മഹാപണ്ഡിതനും തന്ത്രജ്ഞനും ആയിരുന്നു. അദ്ദേഹത്തിന്റെ നയങ്ങള്‍ ഇന്നും ജനങ്ങളെ നയിക്കുന്നു. ജീവിതവുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ചാണക്യന്റെ അഭിപ്രായത്തില്‍, ജീവിതത്തിന്റെ അര്‍ത്ഥവും തത്വങ്ങളും നിങ്ങള്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്താല്‍, നിങ്ങള്‍ക്ക് ജീവിതം മികച്ച രീതിയില്‍ ജീവിക്കാന്‍ കഴിയും. ഓരോ വ്യക്തിയും വിജയം നേടാന്‍ കഠിനമായി പരിശ്രമിക്കുന്നു. എന്നാല്‍ പലപ്പോഴും, രാവും പകലും ചെയ്യുന്ന കഠിനാധ്വാനം പോലും ആഗ്രഹിച്ച ഫലം പലര്‍ക്കും നല്‍കുന്നില്ല. അത് കാരണം മനസ്സ് സങ്കടപ്പെടുന്നു.
അത്തരമൊരു സാഹചര്യത്തില്‍, ആചാര്യ ചാണക്യന്റെ തത്വങ്ങളും ചിന്തകളും പ്രയോജനകരമാണെന്ന് തെളിഞ്ഞേക്കാം. നിങ്ങളുടെ ലക്ഷ്യം എത്ര വലുതാണോ അത്രയും വലുതായിരിക്കും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇതിനെയെല്ലാം ധൈര്യത്തോടെ നേരിടുന്ന വ്യക്തിക്ക് മാത്രമേ ആത്യന്തിക വിജയം കൈവരിക്കാന്‍ സാധിക്കും. നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കണമെങ്കില്‍, ആചാര്യ ചാണക്യന്റെ ഈ വാക്കുകള്‍ തീര്‍ച്ചയായും പിന്തുടരുക. ഇതിലൂടെ നിങ്ങളുടെ ഭാവി ജീവിതം കൂടുതല്‍ മികച്ചതാക്കാന്‍ സാധിക്കും.

വിദ്യാഭ്യാസവും അറിവും
ജീവിതത്തെ വിദ്യാഭ്യാസത്തിന്റെ അദ്വിതീയ സ്രോതസ്സായി ചാണക്യന് കണക്കാക്കുന്നു. അറിവ് മാത്രമാണ് ഒരു വ്യക്തിയെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്താന്‍ സഹായിക്കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാല്‍ ഭാവിജീവിതത്തിലേക്കുള്ള മുതല്‍ക്കൂട്ടാണ് വിദ്യാഭ്യാസം എന്ന കാര്യം ഓര്‍ക്കുക.
സ്വാശ്രയത്വം
ഒരു വ്യക്തി സ്വയം ആശ്രയിക്കണമെന്നും തന്റെ ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യണമെന്നും ചാണക്യന് പഠിപ്പിക്കുന്നു. കഷ്ടതകളുള്ള സമയത്ത് നിങ്ങള്‍ക്ക് തുണയായി നിങ്ങള്‍ മാത്രമേ ഉണ്ടാകൂ. നിങ്ങളുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ മറ്റൊരാളും മുതിരില്ല. അതിനാല്‍ സ്വന്തം കഴിവ് വളര്‍ത്തിയെടുത്ത് ഉത്തരവാദിത്തങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യുക.
ധാര്‍മ്മികത
മതത്തിന്റെയും ധാര്‍മ്മികതയുടെയും പ്രാധാന്യം ചാണക്യന് പ്രോത്സാഹിപ്പിക്കുന്നു. ഒരു വ്യക്തി ധാര്‍മ്മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതം നയിക്കണമെന്ന് അദ്ദേഹം പറയുന്നു.
മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും പഠിക്കുക
ചാണക്യന്റെ അഭിപ്രായത്തില്‍, നിങ്ങള്‍ ജീവിതത്തില്‍ വിജയിക്കണമെങ്കില്‍, നിങ്ങളുടെ സ്വന്തം തെറ്റുകളില്‍ നിന്നും മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും പഠിക്കണം. മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാത്ത വ്യക്തി തന്റെ ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ ഒരുപാട് പാടുപെടുമെന്ന് ചാണക്യന് പറയുന്നു. അവര്‍ക്ക് പലതവണ പരാജയങ്ങളും നേരിടേണ്ടി വരും.
പരാജയത്തില്‍ പശ്ചാത്തപിക്കരുത്
സാധാരണയായി ചില ആളുകള്‍ ഒരു തെറ്റോ പരാജയമോ നേരിടുമ്പോള്‍ തന്നെ ലക്ഷ്യത്തില്‍ നിന്ന് പിന്‍വാങ്ങുന്നു. എന്നിരുന്നാലും, അങ്ങനെ ചെയ്യുന്നത് ഉചിതമല്ല. ചാണക്യന്റെ നയമനുസരിച്ച്, നിങ്ങള്‍ ഒരിക്കലും പോയതില്‍ പശ്ചാത്തപിക്കേണ്ടതില്ല. അടുത്ത തവണത്തേക്കായി സ്വയം തയ്യാറാകണം.
ഈ സ്ഥലത്ത് നില്‍ക്കരുത്
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, ഒരു വ്യക്തി ജീവിതത്തില്‍ ഒരിക്കലും അവര്‍ക്ക് ബഹുമാനം ലഭിക്കാത്ത സ്ഥലത്ത് താമസിക്കാന്‍ പാടില്ല. നിങ്ങളുടെ ആത്മാഭിമാനത്തിന് നിങ്ങള്‍ മുന്‍ഗണന നല്കിയാല്, നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയകരമായ ഒരു വ്യക്തിയാകാന്‍ കഴിയും.
ഭാഗ്യത്തെ മാത്രം ആശ്രയിക്കരുത്
ഒരു വ്യക്തി ഒരിക്കലും ഭാഗ്യത്തെ മാത്രം ആശ്രയിക്കരുത്. ഒരു വ്യക്തി തന്റെ കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും വേണം ഭാഗ്യം ഉണ്ടാക്കിയെടുക്കാന്‍. അതുകൊണ്ടാണ് ആചാര്യ ചാണക്യ പറയുന്നത്, ഏറ്റവും വിഷമകരമായ സാഹചര്യങ്ങളിലും ഒരു വ്യക്തി തന്റെ ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കണമെന്ന്.



Click it and Unblock the Notifications
