Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
ചാണക്യനീതി: ദാമ്പത്യം താറുമാറാകും, പുതിയ കാലത്തെ ദമ്പതിമാര്‍ ഈ 6 തെറ്റ് ഒരിക്കലും ചെയ്യരുത്
ചാണക്യന് ഒരു മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു. ഇതോടൊപ്പം അദ്ദേഹം വിദഗ്ദ്ധനായ രാഷ്ട്രീയക്കാരനും നയതന്ത്രജ്ഞനും കൂടിയായിരുന്നു. ചാണക്യന് തന്റെ ചാണക്യനീതിയില്‍ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനുപുറമെ, മനുഷ്യജീവിതത്തിന്റെ പല വശങ്ങളും ചാണക്യന് തന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചാണക്യന്റെ നയങ്ങള്‍ വളരെ ഫലപ്രദമാണ്. ഇന്നും അവ ലോകമെമ്പാടും പ്രശസ്തമാണ്. ചാണക്യന്റെ വാക്കുകള്‍ നിങ്ങള്‍ പിന്തുടരുകയാണെങ്കില് അത് ജീവിതത്തില്‍ നിന്ന് പ്രശ്നങ്ങള്‍ ഇല്ലാതാകും.
ദാമ്പത്യജീവിതത്തെക്കുറിച്ച് പല കാര്യങ്ങളും ചാണക്യന് ചാണക്യനീതിയില്‍ പ്രതിപാദിച്ചിട്ടുണ്ട്. ദാമ്പത്യ ജീവിതത്തില്‍ ചാണക്യന്റെ നയങ്ങള്‍ സ്വീകരിച്ചാല്‍ നിങ്ങള്‍ക്ക് സന്തോഷകരമായ ദാമ്പത്യം ആസ്വദിക്കാനാകും. ദാമ്പത്യജീവിതം തകര്‍ക്കുന്ന ചില തെറ്റുകള്‍ ചാണക്യന് പറഞ്ഞിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും വരുത്തുന്ന ഈ ചെറിയ തെറ്റുകള്‍ അവരുടെ ബന്ധം തകരുന്നതിന്റെ വക്കിലെത്തിക്കുമെന്നും ചാണക്യന് പറയുന്നു. ചാണക്യനീതിയില്‍ പറഞ്ഞിരിക്കുന്ന അത്തരം ചില കാര്യങ്ങള്‍ ഇതാ.

പരിഹാസം
ജീവിതത്തിലെ സന്തോഷവും ദുഃഖവും വെയിലും തണലും പോലെയാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വന്നുകൊണ്ടേയിരിക്കും. ഭാര്യാഭര്ത്താക്കന്മാര് ഒരു കാര്യത്തിലും പരസ്പരം പരിഹസിക്കരുത്. ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം നമ്മള് തന്നെയാണെന്ന് ചാണക്യന് വിശ്വസിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങളെ അവഗണിക്കാന്‍ പഠിക്കുക. ഇത് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം പെട്ടെന്നുതന്നെ തകരാന്‍ സാധ്യതയുണ്ട്.

സംസാരിക്കാതിരിക്കല്‍
നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ എത്ര പ്രശ്നങ്ങള്‍ ഉണ്ടായാലും നിങ്ങള്‍ ഇരുവരും പരസ്പരം സംസാരിക്കാതിരിക്കരുത്. ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് ചെറിയ വഴക്കുകള്‍ അനിവാര്യമാണ്. എന്നാല്‍ ഇത് കാരണം നിങ്ങള്‍ തമ്മില്‍ സംസാരം നിര്‍ത്തരുത്. അല്ലാത്തപക്ഷം ചെറിയ വഴക്ക് വലിയ രൂപത്തിലേക്ക് മാറുന്നു.

സഹകരണമില്ലായ്മ
ചെറുതും വലുതുമായ എല്ലാ ജോലികളിലും ഭാര്യയും ഭര്‍ത്താവും പരസ്പരം സഹകരിക്കണം. ഭൂരിഭാഗം ആളുകളും വീട്ടുജോലികള്‍ സ്ത്രീകളെ മാത്രം ഏല്‍പ്പിക്കുന്നു. ഇത് തുടക്കത്തില്‍ നല്ലതായി തോന്നുമെങ്കിലും പിന്നീട് അത് വഴക്കിന് കാരണമാകുന്നു. ദാമ്പത്യ ജീവിതത്തില്‍ ഭാര്യാഭര്ത്താക്കന്മാരുടെ പരസ്പര സഹകരണം അത്യാവശ്യമാണ്. ജീവിതം ശരിയായ രീതിയിലാകണമെങ്കില്‍ പരസ്പരം ഇണങ്ങിച്ചേരണം.

ചെലവ്
ജീവിതം ശരിയായി ജീവിക്കാന്‍ പണം വളരെ അത്യാവശ്യമാണ്. പങ്കാളികള്‍ തമ്മില്‍ പണത്തിന്റെ വിനിയോഗത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടെങ്കില്‍ മാത്രമേ ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം സന്തോഷകരമാകൂ. ജീവിതപങ്കാളിയില്‍ ആരെങ്കിലും ഒരാള്‍ ഇതില്‍ കൃത്രിമം നടത്താന്‍ തുടങ്ങിയാല്‍, ദാമ്പത്യജീവിതത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും.

മാന്യതയില്ലായമ
മാന്യത മറക്കുന്ന പങ്കാളിയുടെ ബന്ധത്തിന് വിള്ളല്‍ വീഴാന്‍ അധികം സമയം വേണ്ടി വരില്ല. ചാണക്യ നയമനുസരിച്ച് എല്ലാവരും ഈ തെറ്റില്‍ നിന്ന് വിട്ടുനില്‍ക്കണം. സ്ത്രീയോ പുരുഷനോ മാന്യതയില്ലാതെ പെരുമാറിയാല്‍ അവരുടെ ദാമ്പത്യജീവിതത്തില്‍ കരിനിഴല്‍ വീഴുന്നത് വളരെ പെട്ടെന്നായിരിക്കും.

ദേഷ്യം
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തെ നാശത്തിന്റെ വക്കിലേക്ക് കൊണ്ടുപോകുന്ന ഒരു വികാരമാണ് കോപം. കോപം നിയന്ത്രിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് ജീവിതത്തില്‍ പലപ്പോഴും നിരാശ നേരിടേണ്ടി വന്നേക്കാം. ചാണക്യ നയമനുസരിച്ച്, പുരുഷനായാലും സ്ത്രീയായാലും കോപം വരുമ്പോള്‍ എപ്പോഴും സ്വയം നിയന്ത്രിക്കുകയും ശാന്തത പാലിച്ച് പ്രശ്നത്തിന് പരിഹാരം കാണുകയും വേണം.



Click it and Unblock the Notifications

