Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചാണക്യനീതി; മരണശേഷം നരകയാതന, ജീവിച്ചിരിക്കുമ്പോള്‍ ഈ പ്രവൃത്തികള്‍ അത്യന്തം നീചം
Chanakya Niti: ഹിന്ദുമതം ഉള്‍പ്പെടെ പല മതങ്ങളിലും പുനര്ജന്മം എന്ന ആശയത്തില്‍ വിശ്വസിക്കുന്നുണ്ട്. ഇതനുസരിച്ച് ഒരു വ്യക്തിക്ക് മുന്‍ ജന്മങ്ങളില് ചെയ്ത കര്‍മ്മങ്ങളുടെ ഫലം ഈ ജന്മത്തില് ലഭിക്കുകയും ഈ ജന്മത്തില് ചെയ്ത കര്‍മ്മങ്ങളുടെ ഫലം ഭാവി ജന്മങ്ങളില് വരികയും ചെയ്യുന്നു. അതിനാല്‍, ഒരു മനുഷ്യന് എപ്പോഴും തന്റെ കര്‍മ്മങ്ങളില്‍ അതീവ ജാഗ്രത പാലിക്കണം. അല്ലാത്തപക്ഷം മരണശേഷവും അവന് കഷ്ടപ്പാട് അനുഭവിക്കേണ്ടിവരും. നല്ല കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ, ഒരു വ്യക്തിക്ക് അടുത്ത ജന്മത്തില് ശുഭഫലങ്ങള്‍ ലഭിക്കും.
ആചാര്യ ചാണക്യന് തന്റെ ചാണക്യ നീതിയില്‍ ചില കാര്യങ്ങള്‍ ഉപദേശിക്കുന്നുണ്ട്. മരണശേഷം ഒരാള്‍ സ്വര്‍ഗത്തില്‍ പോകുമോ നരകത്തില്‍ പോകുമോ എന്ന് തീരുമാനിക്കുന്നത് അവന്റെ കര്‍മ്മങ്ങളാണ്. ചാണക്യ നീതിയില്‍ ചില പ്രവൃത്തികള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തികള്‍ ചെയ്യുന്ന വ്യക്തി നരകയാതന അനുഭവിക്കേണ്ടിവരുന്നു.

ദുഷ്ടന്മാര്
ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു ദുഷ്ടന് മരണശേഷം നരകത്തിലേക്ക് പോകുന്നു. ബന്ധുക്കളെ വെറുക്കുകയും പ്രായമായവരെ അപമാനിക്കുകയും ചെയ്യുന്നവരെ ദുഷ്ടന്മാരായി ചാണക്യന് കണക്കാക്കുന്നു. കര്‍മ്മം കൊണ്ട് മാതാപിതാക്കളെ വേദനിപ്പിക്കുന്നവര്‍ നരകത്തില്‍ ഇടം നേടുന്നു. ദുഷ്ടരും മോശം സ്വഭാവക്കാരും മറ്റുള്ളവരെ പീഡിപ്പിക്കുന്നവരുമായ ആളുകള്‍ നരകത്തില്‍ പോകുമെന്ന് ഛാണക്യന് പറയുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്ന ഒരു വ്യക്തി ഒരിക്കലും സന്തോഷവാനായിരിക്കില്ല. അയാള്‍ക്ക് ഏതെങ്കിലും രൂപത്തില്‍ കഷ്ടതകള്‍ അനുഭവിക്കേണ്ടിവരും.
സ്ത്രീകളെ അനാദരിക്കുന്നവര്‍
ചാണക്യനീതിയുടെ അഭിപ്രായത്തില്‍, സ്ത്രീകളെ അനാദരിക്കുന്നവനും പെണ്‍കുട്ടികളോട് മോശമായ പ്രവൃത്തി ചെയ്യുന്നവനും പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവനും നരകയാതന അനുഭവിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും പീഡിപ്പിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്ന വ്യക്തി പാപിയാണ്. അത്തരം പാപകര്‍മ്മങ്ങള്‍ക്ക് പകരമായി, ജീവിച്ചിരിക്കുമ്പോഴും മരണശേഷവും അവര്‍ക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വരുന്നുവെന്നും ചാണക്യന് പറയുന്നു.
പ്രിയപ്പെട്ടവരെ വേദനിപ്പിക്കുന്നവര്‍
ഒരു ദുഷ്ടന് എപ്പോഴും തന്റെ വാക്കുകളിലൂടെയും മോശം പ്രവൃത്തികളിലൂടെയും മാനസികവും ശാരീരികവുമായ വേദന ഉണ്ടാക്കുന്നു. മനുഷ്യന്റെ ഈ ദുഷ്പ്രവണതകള്‍ അവനെ നരകത്തിലേക്ക് അയയ്ക്കുന്നുവെന്ന് ചാണക്യന് പറയുന്നു. തന്റെ പ്രിയപ്പെട്ടവരെ വേദനിപ്പിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന വ്യക്തിക്ക് നരകത്തിലായിരിക്കും സ്ഥാനം ലഭിക്കുക. അസൂയ എന്ന വികാരം അവരെ ഉള്ളില്‍ നിന്ന് കത്തിച്ചുകൊണ്ടേയിരിക്കും. അത്തരമൊരു വ്യക്തി ഒരിക്കലും സന്തോഷകരമായ ജീവിതം നയിക്കുന്നില്ലെന്നും ചാണക്യന് പറയുന്നു.
അത്യാഗ്രഹി
ചാണക്യനീതിയുടെ അഭിപ്രായത്തില്‍, അത്യാഗ്രഹിയായ ഒരാള്‍ ഒരിക്കലും ആരുടെയും പ്രിയപ്പെട്ടവനായിരിക്കില്ല. പണവും സ്വത്തും ബഹുമാനവും നേടാനും സ്വാര്‍ത്ഥത നിറവേറ്റാനുമായി അവര്‍ മറ്റുള്ളവരെ ദ്രോഹിക്കും. അങ്ങനെയുള്ളവര്‍ മരണശേഷം നരകയാതന അനുഭവിക്കേണ്ടിവരുമെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications
