Latest Updates
-
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം -
ഇന്നത്തെ നക്ഷത്രഫലം: മെയ് 6-ന് ഭാഗ്യം ആർക്കൊപ്പം? കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും വമ്പൻ മാറ്റങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം!
ചാണക്യനീതി: പണം ആകര്ഷിച്ചുവരുത്താം, സമ്പന്നനായി സുഖജീവിതം; ഈ 7 കാര്യം മനസില്‍ വയ്ക്കൂ
ഇന്നത്തെക്കാലത്ത് മെച്ചപ്പെട്ട ജീവിതത്തിന് പണം അത്യാവശ്യമാണ്. ചാണക്യന് തന്റെ ചാണക്യ നീതിയില്‍ പണത്തെ സംബന്ധിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തി തന്റെ ജീവിതത്തില്‍ ഈ കാര്യങ്ങള്‍ സ്വീകരിച്ചാല്‍, അവന്റെ മുന്നില്‍ പണത്തിന് ഒരു കുറവും ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളുമായും ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ചാണക്യന് പറഞ്ഞിട്ടുണ്ട്. അവ പിന്തുടരുന്നതിലൂടെ നിങ്ങളുടെ ജീവിതം മികച്ചതാക്കാന്‍ കഴിയും.
ചാണക്യന്റെ അഭിപ്രായത്തില്‍ പണവും സ്ഥാനവും കൊണ്ട് മാത്രം ഒരു വ്യക്തിയും വിജയിക്കുന്നില്ല. സമൂഹത്തില്‍ മാതൃകായോഗ്യരും ആരാധനായോഗ്യരുമായ വ്യക്തികള്‍ മാത്രമേ വിജയിച്ചവരുടെ വിഭാഗത്തില്‍ വരികയുള്ളൂ. ചാണക്യനീതിക്ക് ഇന്നത്തെ കാലത്തും വലിയ പ്രാധാന്യമുണ്ട്. അദ്ദേഹം വലിയ പണ്ഡിതനും രാഷ്ട്രീയക്കാരനും സാമ്പത്തിക വിദഗ്ധനുമായിരുന്നു. ചാണക്യന്റെ ഈ നയങ്ങള്‍ കൃത്യമായി പാലിക്കുന്ന ഒരാള്‍ക്ക് ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം ലഭിക്കുമെന്ന് പറയപ്പെടുന്നു.

തന്റെ ചാണക്യനീതി എന്ന പുസ്തകത്തില്‍ പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ ലളിതമായി അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. പണത്തെക്കുറിച്ച് ചാണക്യന്റെ നയം എന്താണ് പറയുന്നതെന്ന് നമുക്ക് നമുക്ക് നോക്കാം. ഈ കാര്യങ്ങള്‍ മനസില്‍ വച്ചാല്‍ നിങ്ങള്‍ക്ക് പണത്തിന് ഒരുകാലത്തും ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല.
ചിന്താശൂന്യമായി ചെലവഴിക്കരുത്
ചാണക്യന്റെ അഭിപ്രായത്തില്‍ പണം വെള്ളം പോലെ ചെലവഴിക്കുകയും മോശം സമയങ്ങളിലേക്കായി പണം സമ്പാദിച്ച് വയ്ക്കാതിരിക്കുകയും ചെയ്യുന്നവരെ വിഡ്ഢി എന്ന് വിളിക്കുന്നു. അത്തരക്കാര്‍ക്ക് കഷ്ടകാല സമയത്ത് കുഴപ്പങ്ങള്‍ നേരിടേണ്ടിവരും. എന്നാല്‍, കഷ്ടകാലത്തേക്കായി പണം സമ്പാദിച്ച് വയ്ക്കുന്നവരെ ജ്ഞാനി എന്ന് വിളിക്കുന്നു. ആഡംബരം ജീവിതത്തിനായി ചിന്താശൂന്യമായി പണം ചെലവഴിക്കുന്നത് നല്ലതല്ലെന്നും ചാണക്യന് പറയുന്നു.

ഇത്തരം സ്ഥലത്ത് വസിക്കണം
ചാണക്യന്റെ അഭിപ്രായത്തില്‍ പണം ഒരു ഉപാധിയായി ഉപയോഗിക്കണം. ദുഷ്പ്രവൃത്തികള്‍ കൊണ്ട് സമ്പാദിച്ച പണത്തെക്കൊണ്ട് നിങ്ങള്‍ക്ക് ഒരു പ്രയോജനവുമുണ്ടാകില്ല. പണത്തോട് ഒരാള്‍ ഒരിക്കലും ആസക്തി കാണിക്കരുത്. ചാണക്യന്റെ നയമനുസരിച്ച്, തൊഴിലിനും ഉപജീവനത്തിനും മാര്‍ഗമുള്ള സ്ഥലങ്ങള്‍ വേണം നിങ്ങള്‍ ജീവിക്കുന്നതിനായി തിരഞ്ഞെടുക്കാന്‍. അത്തരമൊരു സ്ഥലത്ത് താമസിക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് എളുപ്പത്തില്‍ പണം സമ്പാദിക്കാനാകുന്നു.

സല്‍പ്രവര്‍ത്തികളിലൂടെ സമ്പാദിക്കണം
ചാണക്യന്റെ അഭിപ്രായത്തില്‍ അധാര്‍മ്മികമായ വഴികളിലൂടെ സമ്പാദിക്കുന്ന പണത്തിന്റെ ആയുസ്സ് പത്ത് വര്‍ഷം മാത്രമാണ്. പതിനൊന്നാം വര്‍ഷത്തിനുശേഷം, അത്തരം സമ്പത്ത് നശിച്ചുതുടങ്ങുകയും അത് നിങ്ങളുടേതായതെല്ലാം അപഹരിക്കുകയും ചെയ്യുന്നു. പണം എപ്പോഴും ശരിയായ രീതിയില്‍ സമ്പാദിക്കണം. തെറ്റായി സമ്പാദിച്ച പണം കുറച്ച് കാലത്തേക്ക് മാത്രമേ നിലനില്‍ക്കൂ.

മറ്റുള്ളവരെ ബഹുമാനിക്കണം
ചാണക്യന്റെ അഭിപ്രായത്തില്‍, ആളുകള്‍ നിങ്ങളെ ബഹുമാനിക്കണമെങ്കില്‍ നിങ്ങള്‍ മറ്റുള്ളവരെയും ബഹുമാനിക്കണം. നിങ്ങള്‍ മറ്റൊരാളെ ബഹുമാനിക്കുമ്പോള്‍ മാത്രമേ അവര്‍ നിങ്ങളെയും ബഹുമാനിക്കുകയുള്ളൂ. മറ്റുള്ളവര്‍ക്ക് ബഹുമാനം നല്‍കുന്നവര്‍ക്ക് മാത്രമേ സമൂഹത്തില്‍ ബഹുമാനം ലഭിക്കൂ. മറ്റുള്ളവരെ അപമാനിക്കുന്നതിലും ഉപദ്രവിക്കുന്നതിലും സന്തോഷം കാണുന്നവരെ സമൂഹം ഒരിക്കലും ബഹുമാനിക്കില്ല.

ലക്ഷ്മീകൃപ കൂടെനിര്‍ത്താന്‍
ചാണക്യന്റെ നയമനുസരിച്ച് ആളുകള്‍ പരസ്പരം പോരടിക്കുന്ന ഒരു വീട്ടില്‍ ലക്ഷ്മി ദേവി വസിക്കില്ല. സമാധാന അന്തരീക്ഷമില്ലാത്ത വീട്ടില്‍ നിന്ന് ലക്ഷ്മീദേവി ഇറങ്ങിപ്പോകും. അത്തരം വീടുകളില്‍ പണവും നിലനില്‍ക്കില്ല. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷമുള്ള വീട്ടില്‍ ലക്ഷ്മീദേവി കുടികൊള്ളും. അത്തരം വീട്ടില്‍ സമ്പത്ത് എളുപ്പത്തില്‍ ഒഴുകിയെത്തുകയും ചെയ്യും.

സമ്പത്തില്‍ അഹങ്കരിക്കരുത്
പണത്തോടുള്ള അഭിനിവേശം എല്ലാവരിലും ഉണ്ട്. എന്നാല്‍ പണത്തോടുള്ള അഭിനിവേശം ഒരിക്കലും പാടില്ലെന്നാണ് ചാണക്യന് പറയുന്നത്. അതായത്, ഒരാള്‍ പണം സമ്പാദിക്കാന്‍ ഒരിക്കലും ഭ്രാന്തനാകരുത്. കാരണം പണം കിട്ടിയാല്‍ ആളുകള്‍ അഹങ്കാരികളാകും. അത്തരക്കാരുടെ പണം അധികനാള്‍ നിലനില്‍ക്കില്ലെന്ന് ചാണക്യന് പറയുന്നു.

പണം ഉപയോഗിക്കാന്‍ പഠിക്കണം
ചാണക്യനീതിയനുസരിച്ച് സമ്പത്ത് ജീവകാരുണ്യത്തിനും നിക്ഷേപത്തിനും സംരക്ഷണത്തിനും ഉപയോഗിക്കണം. പണം ഒരു നദി പോലെ ഉപയോഗിക്കണം. പലരും പണം സൂക്ഷിച്ചു വയ്ക്കുന്നു, അത് ഉപയോഗിക്കുന്നില്ല. ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, മോശം സമയങ്ങളില്‍ പണം ഒരു യഥാര്‍ത്ഥ സുഹൃത്തിന്റെ പങ്ക് വഹിക്കുന്നു. ഈ കാര്യം എപ്പോഴും നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം.



Click it and Unblock the Notifications
