Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചാണക്യനീതി: അപകടത്തിലേക്ക് തള്ളിവിടും, അകറ്റിനിര്‍ത്തണം ഇത്തരക്കാരെ ജീവിതത്തില്‍ നിന്ന്
ചാണക്യന്റെ പുരാതന നയങ്ങള്‍ ഇന്നത്തെക്കാലത്തും പ്രസക്തമാണ്. അദ്ദേഹം തന്റെ ചാണക്യ നീതിയില്‍, മനുഷ്യജീവിതം ലളിതവും വിജയകരവുമാക്കുന്നതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. അതില്‍ സമൂഹത്തിലെ മിക്കവാറും എല്ലാ വിഷയങ്ങളെക്കുറിച്ചും അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സമ്പത്ത്, സ്വത്ത്, ഭാര്യ, സൗഹൃദം, ദാമ്പത്യം തുടങ്ങി എല്ലാ വിഷയങ്ങളെക്കുറിച്ചും ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ ആഴത്തില്‍ സംസാരിച്ചിട്ടുണ്ട്.
ചാണക്യന്റെ തത്ത്വങ്ങള്‍ പാലിച്ചുകൊണ്ട് ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ ഇന്നും ആളുകള്‍ ശ്രമിക്കുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍, തന്റെ സുഹൃത്ത് ആരാണെന്നും ഭാവിയില്‍ ആരാണ് തന്റെ ശത്രുവായിരിക്കുകയെന്നും തിരിച്ചറിയുന്നവന് ഒരിക്കലും ജീവിതത്തില്‍ പരാജയപ്പെടില്ല. ജീവിതത്തിന്റെ പുരോഗതിയോ വീഴ്ചയോ അതെന്തായാലും നിങ്ങളുടെ സ്ഥിരതയെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.
ജീവിതത്തില്‍ വിജയത്തോടെ മുന്നേറണമെങ്കില്‍ ചാണക്യന്റെ ചില ഉപദേശങ്ങള്‍ നിങ്ങള്‍ പാലിക്കണം. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ ഒരാള്‍ ഇത്തരം സ്വഭാവമുള്ള ആളുകളില്‍ നിന്ന് അകന്നു നില്‍ക്കണമെന്ന് പറയുന്നു.

ചെറിയ കാര്യങ്ങള്‍ക്ക് ദേഷ്യം വരുന്നവര്‍
ചെറിയ കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുന്ന ഒരാള്‍ തനിക്കു മാത്രമല്ല മറ്റുള്ളവര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കും. അത്തരം മനോഭാവമുള്ള ആളുകള്‍ക്ക് അവരുടെ തെറ്റ് മനസ്സിലാകില്ല. ഏതാണ് ശരി, എന്താണ് തെറ്റ് എന്ന് ഇവര്‍ക്ക് മനസ്സിലാക്കാനാകില്ല. ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം ഇവര്‍ക്ക് തിരിച്ചറിയില്ല. ഏതു കാര്യത്തിനും ദേഷ്യപ്പെടുന്ന വ്യക്തിയെ അത്തരം ആളുകളെ വിശ്വസിക്കാന്‍ പാടില്ല. അവരില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് നല്ലത്.
സ്വാര്‍ത്ഥരായവര്‍
സ്വാര്‍ത്ഥനായ ഒരു വ്യക്തി എപ്പോഴും സ്വന്തം നേട്ടത്തിനായി മാത്രം നോക്കുന്നു. അത്തരക്കാര്‍ തരം കിട്ടിയാല്‍ ആരെയും ഉപദ്രവിക്കും. സ്വന്തം താല്പര്യങ്ങള്ക്ക് മുന്‍ഗണന നല്കുന്നവരില് നിന്ന് അകന്നു നില്‍ക്കണമെന്ന് ചാണക്യന് പറയുന്നു. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ നിങ്ങളുടെ പ്രശ്നം കൂടുതല്‍ വഷളാക്കാന്‍ അത്തരക്കാര്‍ ചിലപ്പോള്‍ ശ്രമിച്ചേക്കാം. ഇത്തരം ആളുകള്‍ ഒരിക്കലും ആരെയും സഹായിക്കാനും മുതിരില്ല.
കള്ളം പറയുന്ന ആളുകള്‍
സദുദ്ദേശ്യപരമായ ആവശ്യങ്ങള്‍ക്കായി കള്ളം പറയാന്‍ മടിക്കരുത്. എന്നാല്‍ ചിലര്‍ ആവര്‍ത്തിച്ച് കള്ളം പറയുന്നു. അത്തരം ആളുകള്‍ നിങ്ങളെ എപ്പോള്‍ വേണമെങ്കിലും വഞ്ചിക്കാം. ഇത്തരക്കാരെ ഒരിക്കലും വിശ്വസിക്കരുത്. അവരില്‍ നിന്ന് അകലം പാലിക്കണമെന്ന് ചാണക്യന് പറയുന്നു.
അനാവശ്യമായി പുകഴ്ത്തുന്നവര്‍
മറ്റൊരാളെ അനാവശ്യമായി പുകഴ്ത്തുന്നവരില്‍ നിന്ന് നിങ്ങള്‍ അകന്നു നില്‍ക്കണം. നിങ്ങളുടെ പോരായ്മകളെക്കുറിച്ച് പറയാതെ, അങ്ങനെയുള്ള ഒരാള്‍ നിങ്ങളെ ഇരുട്ടില്‍ നിര്‍ത്തുന്നു. അവരുടെ ജോലിയുടെ പ്രകടനത്തിന് അവര്‍ നിങ്ങളെ തെറ്റായ പുകഴ്ത്തല്‍ കൊണ്ട് മൂടും. നിങ്ങളുടെ ശക്തിയും പണവും കണ്ട് കൂടെക്കൂടുന്നവരും നിങ്ങള്‍ക്ക് അപകടകാരികളായി മാറുമെന്ന് ചാണക്യന് പറയുന്നു.
വഞ്ചകര്‍
മറ്റുള്ളവരെ വഞ്ചിക്കുന്നവര്‍, അവര്‍ നിങ്ങളുടെ സൃഹൃത്താണെങ്കില് പോലും ചിലപ്പോള്‍ നിങ്ങളെയും വഞ്ചിച്ചേക്കാം. ഒരവസരം കിട്ടിയാല്‍ നിങ്ങളുടെ വിശ്വാസത്തെ അവര്‍ നശിപ്പിക്കും. അത്തരമൊരു വ്യക്തിയില്‍ നിന്ന് എപ്പോഴും അകന്നു നില്ക്കുക.
രഹസ്യം സൂക്ഷിക്കാന്‍ അറിയാത്തവന്
മറ്റുള്ളവരുടെ രഹസ്യങ്ങള്‍ എങ്ങനെ സൂക്ഷിക്കണമെന്ന് അറിയാത്ത ഒരു വ്യക്തി യഥാര്‍ത്ഥത്തില്‍ അപകടകാരിയാണെന്ന് ചാണക്യന് പറയുന്നു. ഇത്തരക്കാരോട് എന്തെങ്കിലും രഹസ്യം നിങ്ങള്‍ പറഞ്ഞാല്‍ അവര്‍ അതുപയോഗിച്ച് നിങ്ങളെ കുഴപ്പത്തിലാക്കും. രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിവില്ലാത്ത ഒരു വ്യക്തി നിങ്ങളുടെ ജീവിതത്തിന് വളരെയധികം ദോഷം ചെയ്യും. അത്തരക്കാരില്‍ നിന്ന് എപ്പോഴും അകലം പാലിക്കണമെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications