Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
ചാണക്യനീതി; യഥാര്‍ത്ഥ ഭാര്യയെയും സുഹൃത്തിനെയും അച്ഛനെയും തിരിച്ചറിയാന്‍ ചാണക്യന് പറയുന്ന വഴി
ചാണക്യന് ആമുഖം ആവശ്യമില്ല. അദ്ദേഹത്തിന്റെ നയങ്ങളും ചിന്തകളും ഒരു മനുഷ്യന്റെ വിജയത്തിലേക്കുള്ള പാത എളുപ്പമാക്കുന്നു. ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും നേരിടാന്‍ ചാണക്യന് നിരവധി നയങ്ങള്‍ നല്‍കിയിട്ടുണ്ട്. മക്കളും ഭാര്യയും പിതാവും സുഹൃത്തുക്കളും വെറും ബന്ധങ്ങളല്ലെന്ന് ചാണക്യന് തന്റെ നീതിശാസ്ത്രത്തിന്റെ രണ്ടാം അധ്യായത്തിലെ ഒരു ശ്ലോകത്തില്‍ പറയുന്നു.
ഒരു പ്രദക്ഷിണം കൊണ്ട് മാത്രം ഒരു സ്ത്രീ ഭാര്യയാകുന്നില്ല. അമ്മയുടെ ഉദരത്തില്‍ നിന്ന് പ്രസവിച്ചതുകൊണ്ട് മാത്രം ഒരുവന് മകനാകുന്നില്ല, സുഹൃത്ത് എന്ന് വിളിച്ചതുകൊണ്ട് മാത്രം ഒരാള്‍ സുഹൃത്താകുന്നില്ല. ഈ ബന്ധങ്ങളുടെ യഥാര്‍ത്ഥ സ്വത്വം ചില പ്രത്യേക ഗുണങ്ങളിലൂടെയാണ് യഥാര്‍ത്ഥ്യമാകുന്നതെന്ന് ചാണക്യന് പറയുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍, യഥാര്‍ത്ഥ ഭാര്യയെയും സുഹൃത്തിനെയും അച്ഛനെയും മകനെയും തിരിച്ചറിയാന്‍ സഹായിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

യഥാര്‍ത്ഥ മക്കള്‍
തേ പുത്രായേ പിതൃഭക്തഃ സ പിതാ യസ്തു ന്യൂത്രികാഃ
തന്മിത്രം യത്ര വിശ്വാസഃ സാ ഭാര്യാ യത്ര നിര്‍വൃതി.
യഥാര്‍ത്ഥ മക്കള്‍
പിതാവിനെ സേവിക്കേണ്ടത് മക്കളുടെ കടമയാണന്ന് ചാണക്യന് പറഞ്ഞിട്ടുണ്ട്. പിതാവ് തന്റെ ജീവിതകാലം മുഴുവന്‍ മക്കളെ വളര്‍ത്തുന്നതിനായി ചെലവഴിക്കുന്നു, അങ്ങനെ മക്കളുടെ ഭാവി സംരക്ഷിക്കുന്നു. അതിനാല്‍, പിതാവിനെ സേവിക്കുകയും കുടുംബത്തെ സഹായിക്കുകയും ചെയ്യേണ്ടത് മക്കളുടെ കടമ കൂടിയാണ്. അങ്ങനെ ചെയ്യാത്തവരെ മക്കള്‍ എന്ന് വിളിക്കാന്‍ യോഗ്യരല്ല. തന്റെ ആജ്ഞകള്‍ അനുസരിക്കുന്ന കുട്ടികളുള്ള ഗൃഹനാഥന് സന്തോഷവാനായിരിക്കുമെന്ന് ചാണക്യന് പറയുന്നു. കുട്ടി പിതാവിന്റെ കല്‍പ്പനകള്‍ അനുസരിക്കുന്നില്ലെങ്കില്‍ വീട്ടില്‍ കുഴപ്പവും ദുഖവും ഉണ്ടാകും.

യഥാര്‍ത്ഥ പിതാവ്
ചാണക്യന് പറയുന്നതനുസരിച്ച്, മക്കളെ നന്നായി വളര്‍ത്തേണ്ടത് പിതാവിന്റെ കടമ കൂടിയാണ്. തന്റെ കര്‍ത്തവ്യങ്ങളില്‍ നിന്ന് പിന്തിരിഞ്ഞവന് തന്റെ മകനില്‍ നിന്ന് തിരിച്ചൊന്നും പ്രതീക്ഷിക്കരുത്. തന്റെ കുട്ടികളെ ശരിയായ വിധം പരിപാലിക്കുകയും അവര്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ പിതാവെന്ന് ചാണക്യന് പറയുന്നു. ഭൂമിയിലെ കുട്ടികളുടെ അനുയായിയായ വിഷ്ണുവിന് സമാനമാണ് പിതാവ്. തന്റെ കുഞ്ഞിനെ നന്നായി നോക്കുന്നവന് പിതാവ് എന്ന വിളിക്ക് അര്‍ഹനാണ്.

യഥാര്‍ത്ഥ സുഹൃത്ത്
വിശ്വസിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ സുഹൃത്തെന്ന് ചാണക്യന് പറയുന്നു. ഒരു യഥാര്‍ത്ഥ സുഹൃത്ത് ഒരിക്കലും നിങ്ങളെ ദുഷ്കരമായ സമയങ്ങളില്‍ ഉപേക്ഷിക്കുന്നില്ല, അവന് എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങളില്‍ വിശ്വസിക്കുകയും നിങ്ങള്‍ തെറ്റായ ദിശയിലേക്ക് പോകുകയാണെങ്കില്‍ നിങ്ങളെ തിരുത്തുകയും ചെയ്യുന്നവനാണ് സുഹൃത്തെന്നും ചാണക്യന് പറയുന്നു.

യഥാര്‍ത്ഥ ഭാര്യ
എല്ലാ സാഹചര്യങ്ങളിലും ഭര്‍ത്താവിനെ പിന്തുണയ്ക്കുന്നവളാണ് യഥാര്‍ത്ഥ ജീവിതപങ്കാളിയെന്ന് ചാണക്യന് പറയുന്നു. പ്രയാസകരമായ സമയങ്ങളില്‍ ശരിയായ മാര്‍ഗനിര്‍ദേശം നല്‍കുകയും കഷ്ടകാലങ്ങളില്‍ നിങ്ങളുടെ കൂടെ നില്‍ക്കുകയും ചെയ്യുന്നവളാണ് യഥാര്‍ത്ഥ ഭാര്യ. പണം, പ്രശസ്തി.. ഒന്നും ഇല്ലാത്തപ്പോഴും ഭാര്യ കൂടെ നില്‍ക്കണം. ഒരു യഥാര്‍ത്ഥ ജീവിതപങ്കാളി ഒരിക്കലും തന്റെ ഭര്‍ത്താവിനെ പ്രതികൂല സാഹചര്യങ്ങളില്‍ ഉപേക്ഷിക്കുകയില്ല. ഭര്‍ത്താവിനെ പോസിറ്റീവാക്കി ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ അവരെ പ്രചോദിപ്പിക്കുന്നവളാണ് യഥാര്‍ത്ഥ ഭാര്യ. ലക്ഷ്മിയെപ്പോലെ ഭാര്യയെ ബഹുമാനിക്കുന്ന ഭര്‍ത്താവാണ് ഒരു യഥാര്‍ത്ഥ ഭര്‍ത്താവെന്ന് ചാണക്യന് പറയുന്നു. ഒരു നല്ല ഭര്‍ത്താവ് എല്ലായ്പ്പോഴും അവളുടെ അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കുന്നു.



Click it and Unblock the Notifications