Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും? -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം
ചാണക്യനീതി: വിവാഹശേഷം ഭാര്യയുടെ ഈ സ്വഭാവമാറ്റം, കെണിയിലാകുന്നത് ഭര്‍ത്താവ്
Chanakya Niti: ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം അത്യന്തം ദൃഢമാണ്. ചാണക്യന്റെ അഭിപ്രായത്തില്‍ ഭാര്യാഭര്ത്താക്കന്മാര് ദാമ്പത്യ ജീവിതത്തില്‍ പരസ്പര പൂരകങ്ങളാണ്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം പാരമ്പര്യം, മൂല്യങ്ങള്‍, അന്തസ്സ് എന്നിവയാല്‍ ബന്ധിതമാണ്. മാത്രമല്ല, ഇത് രണ്ട് ആത്മാക്കള്‍ തമ്മിലുള്ള അഭേദ്യമായ ബന്ധം കൂടിയാണ്. സത്യത്തിലും സത്യസന്ധതയിലുമാണ് ദാമ്പത്യത്തിന്റെ അടിത്തറ സ്ഥാപിച്ചിരിക്കുന്നത്. നുണയും വഞ്ചനയും കലര്‍ന്ന ബന്ധം ഒരിക്കലും നീണ്ടുനില്‍ക്കില്ലെന്ന് ആചാര്യ ചാണക്യന് തന്റെ ചാണക്യ നീതിയില്‍ പറയുന്നു. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും വരാന്‍ അനുവദിക്കരുത്.
കാരണം, പവിത്രമായ ബന്ധം മുറിയുമ്പോള്‍ ശബ്ദമുണ്ടാകില്ല. പക്ഷേ മനസ്സിനെയും തലച്ചോറിനെയും മുറിവേല്പിക്കുന്ന ഒരു വേദനയുണ്ടാകും. ഈ വേദന സഹിക്കാന്‍ വളരെ ബുദ്ധിമുട്ടുമായിരിക്കും. വിവാഹത്തിന് മുമ്പ് പങ്കാളികള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് ചാണക്യന് പറയുന്നു. നല്ല ഗുണങ്ങളുള്ള സ്ത്രീയെ വിവാഹം കഴിച്ചാല്‍ നിങ്ങളുടെ ജീവിതം സ്വര്‍ഗതുല്യമാകും. എന്നാല്‍ വിവാഹശേഷം നിങ്ങളുടെ ഭാര്യയില്‍ ഈ മാറ്റങ്ങള്‍ കണ്ടാല്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം നരകതുല്യമാകുമെന്ന് ചാണക്യന് പറയുന്നു.

അത്യാഗ്രഹം
വിവാഹശേഷം സ്ത്രീയും പുരുഷനും വീട് ഒരുമിച്ച് ഭരിക്കുന്നു. എന്നാല്‍ സ്ത്രീ അത്യാഗ്രഹിയും ദുര്വ്യയവുമുള്ളവളുമാണെങ്കില് അത്തരമൊരു വീട് ഒരിക്കലും പുരോഗതി പ്രാപിക്കില്ലെന്ന് ചാണക്യന് പറയുന്നു. അത്തരമൊരു സ്ത്രീ തന്നെക്കുറിച്ച് മാത്രം ചിന്തിക്കുകയും പണത്തിനായി ഭര്‍ത്താവിനെ ഉപദ്രവിക്കുകയും ചെയ്യും. അവര്‍ അത്യാഗ്രഹത്തില്‍ തെറ്റായ കാര്യങ്ങളും ചെയ്യുന്നു.
വിഡ്ഢിയായ ഭാര്യ
ഭര്‍ത്താവ് ജ്ഞാനിയും ഭാര്യ വിഡ്ഢിയുമാണെങ്കില് അവള് ചിന്തിക്കാതെ പ്രവര്‍ത്തിക്കുമെന്ന് ചാണക്യന് വിശദീകരിക്കുന്നു. വിഡ്ഢികളായ ആളുകള്‍ ജ്ഞാനികളോട് തര്‍ക്കിക്കുന്നു. പ്രബുദ്ധമായ കാര്യങ്ങള്‍ കേള്‍ക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. അത്തരം വിഡ്ഢികളായ ഭാര്യമാര്‍ക്ക് ഭര്‍ത്താവ് ശത്രുവിനെപ്പോലെയായിരിക്കുമെന്നും ചാണക്യന് പറയുന്നു.
കള്ളത്തരം
ചാണക്യന്റെ അഭിപ്രായത്തില്‍ ഭൂരിഭാഗം സ്ത്രീകള്‍ക്കും കള്ളം പറയുന്ന ശീലമുണ്ട്. ചില സ്ത്രീകള്‍ക്ക് വീട്ടിലെ അംഗങ്ങളെ കുറിച്ച് കുശുകുശുക്കുന്ന സ്വഭാവവും ചെറിയ കാര്യങ്ങള്‍ വലുതാക്കി പറയുന്ന ശീലമുണ്ട്. അത്തരം സ്ത്രീകളെ ആരും വിശ്വസിക്കില്ല. ഈ സ്ത്രീകള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് ഒരിക്കലും ബഹുമാനം ലഭിക്കില്ല. അത്തരം ശീലമുള്ള ഭാര്യമാര്‍ ഭര്ത്താക്കന്മാരുടെ ജീവിതം നരകമാക്കുന്നു.
പരപുരുഷ ബന്ധം
ഭര്‍ത്താവല്ലാതെ മറ്റൊരാളുമായി ബന്ധം പുലര്‍ത്തുന്ന സ്ത്രീയുടെ ഏറ്റവും വലിയ ശത്രു ഭര്‍ത്താവായിരിക്കുമെന്ന് ചാണക്യന് പറയുന്നു. സ്വഭാവം മോശമായ അത്തരം സ്ത്രീകള്‍ സംയമനം ഇഷ്ടപ്പെടുന്നില്ല. അവര്‍ ഭര്‍ത്താവിനെ ശത്രുവായി കണക്കാക്കുന്നു. അത്തരം സ്ത്രീകള്‍ ഭര്‍ത്താവിന്റെ ജീവിതം നരകമാക്കുമെന്ന് ഉറപ്പാണ്.
മുതിര്‍ന്നവരെ അനാദരിക്കല്
മുതിര്‍ന്നവരെ ബഹുമാനിക്കാത്ത സ്ത്രീകള്‍ വീടിന്റെ ഐശ്വര്യക്കേടാണ്. അത്തരം സ്ത്രീകള്‍ മുതിര്‍ന്നവരോട് അപമര്യാദയായി സംസാരിക്കുകയും എന്തു കാര്യത്തിനും വഴക്കിടുകയും ചെയ്യുന്നു. അവര്‍ വീടിന്റെ സമാധാനത്തിനും സന്തോഷത്തിനും വലിയ ഭീഷണിയാണ്. അത്തരമൊരു ഭാര്യയുള്ള ഒരു പുരുഷനും ദാമ്പത്യജീവിതത്തില്‍ സന്തോഷം ലഭിക്കില്ല.
ദേഷ്യം
ദേഷ്യം കാണിക്കുന്നത് സ്ത്രീകളുടെ ശീലമാണ്. പക്ഷേ, എല്ലാ കാര്യത്തിലും കോപം കാണിക്കുന്നത് ശരിയല്ല. കാരണം മുന്നില്‍ നില്‍ക്കുന്നയാള്‍ക്ക് നിങ്ങളോട് വളരെ ദേഷ്യം തോന്നുകയും അതിന്റെ ദൂഷ്യഫലങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുകയും ചെയ്യും. ദേഷ്യ സ്വഭാവമുള്ള ഭാര്യമാരുള്ള പുരുഷന്മാര്ക്ക് ജീവിതം ഒരു ദുരിതമായി മാറുന്നു.
ഭാര്യാഭര്‍തൃ ബന്ധം ദൃഢമാക്കാന്‍
നിങ്ങളുടെ ജീവിത പങ്കാളിക്കൊപ്പം മതിയായ സമയം ചെലവഴിക്കുക. അത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്നു. തിരക്ക് പിടിച്ച ഷെഡ്യൂളുകള്‍ക്കിടയില്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, നിങ്ങള്‍ അത് പൂര്‍ണ്ണമായും ആസ്വദിക്കണം. കാരണം സമയക്കുറവ് നിങ്ങളുടെ ബന്ധത്തില്‍ അകലം ഉണ്ടാക്കുന്നു.
നല്ല ബന്ധത്തിന്റെ നിലനില്‍പ്പിന് പ്രധാനമാണ് ആശയവിനിമയം. അതായത്, നിങ്ങള്‍ പങ്കാളിയുമായി ധാരാളം സംസാരിക്കുക. ഇത് നിങ്ങളുടെ ആശയങ്ങള്‍ വികസിപ്പിക്കും. പരസ്പരം മനസ്സിലാക്കാനും അറിയാനുമുള്ള ആഗ്രഹം ഉണ്ടാകും. നല്ല കാര്യങ്ങള്‍ സംസാരിക്കുക. ആശയവിനിമയം ജീവിതത്തില്‍ അര്‍ത്ഥവത്തായതും ഉപയോഗപ്രദവുമായിരിക്കണം.
ദാമ്പത്യ ബന്ധത്തില്‍ ബഹുമാനത്തിന് വലിയ പങ്കുണ്ട്. ഭാര്യാഭര്ത്താക്കന്മാരുടെ ബഹുമാനം വ്യത്യസ്തമല്ലെന്ന് ഓര്‍മ്മിക്കുക. ബഹുമാനത്തിന്റെ കാര്യത്തില്‍ പരസ്പരം മത്സരത്തിന്റെ വികാരം ഉണ്ടാകുമ്പോള്‍, ആ ബന്ധം വഷളാകാന്‍ തുടങ്ങുന്നു. അത്തരം സാഹചര്യം ഒഴിവാക്കുക. ഭാര്യാഭര്ത്താക്കന്മാര് പരസ്പരം ബഹുമാനിച്ച് ജീവിക്കുക.
ദാമ്പത്യ ബന്ധത്തില്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം വഞ്ചിക്കരുത്. ചെയ്ത തെറ്റ് അംഗീകരിക്കുക, തെറ്റ് ആവര്‍ത്തിക്കാതിരിക്കുക. വഞ്ചനയും നുണയുമാണ് ഏതൊരു ബന്ധത്തിനും ഏറ്റവും അപകടകരമായ കാര്യങ്ങള്‍.



Click it and Unblock the Notifications