Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ചാണക്യനീതി: ദാമ്പത്യത്തിന്റെ ആണിക്കല്ല് ഇളക്കും ഭര്‍ത്താവ് ഭാര്യയോട് ചെയ്യുന്ന ഈ 6 കാര്യം
വളരെ ബുദ്ധിമാനും വിദഗ്ദ്ധനുമായ തന്ത്രജ്ഞനുമായിരുന്നു ആചാര്യ ചാണക്യന്. ഒരു വ്യക്തിക്ക് ജീവിതത്തില്‍ വിജയം നേടാനുള്ള വിവിധ മാര്‍ഗങ്ങള്‍ അദ്ദേഹം തന്റെ ചാണക്യനീതിയിലൂടെ പങ്കുവച്ചിട്ടുണ്ട്. വ്യക്തിജീവിതം, ജോലി, ബിസിനസ്സ്, ബന്ധങ്ങള്‍, സൗഹൃദം, ശത്രുക്കള്‍ തുടങ്ങിയ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം ചാണക്യനീതിയില്‍ പങ്കുവെച്ചിട്ടുണ്ട്.
ചാണക്യന്റെ നയങ്ങള്‍ നിങ്ങള്‍ക്ക് അല്പം കഠിനമായി തോന്നിയേക്കാം, എന്നാല്‍ അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും ജീവിതത്തില്‍ ഏതെങ്കിലും വിധത്തില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആചാര്യ ചാണക്യന് ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പങ്കാളിയോട് ഈ കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങളെ ദാമ്പത്യത്തെ തകര്‍ക്കുമെന്ന് ചാണക്യനീതിയില്‍ പറയുന്നു.

ദേഷ്യം
കോപം എല്ലാവര്ക്കും ദോഷമാണെന്നാണ് ചാണക്യനീതിയില്‍ പറയുന്നത്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തിലും കോപം ദോഷകരമാണ്. ഭാര്യയോ ഭര്‍ത്താവോ ദേഷ്യപ്പെടുമ്പോള്‍, നല്ലതും ചീത്തയും എന്താണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍, ചെറിയ കാര്യങ്ങള്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രശ്നമുണ്ടാക്കുകയും ബന്ധത്തിന്റെ തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു.
പരസ്പര ബഹുമാനക്കുറവ്
എല്ലാ ബന്ധങ്ങളിലും ബഹുമാനം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം പരസ്പരം ബഹുമാനം ഇല്ലാതെ അപൂര്‍ണ്ണമാണ്. ബന്ധം നല്ല രീതിയില്‍ നിലനിര്‍ത്താന്‍ പങ്കാളികള്‍ പരസ്പരം ബഹുമാനിക്കണം. ഇല്ലെങ്കില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം എളുപ്പത്തില്‍ തകരാന്‍ സാധ്യതയുണ്ട്.
സംസാരിക്കാതിരിക്കല്‍
ഭാര്യയും ഭര്‍ത്താവും സന്തോഷത്തിലും ദുഃഖത്തിലും പങ്കാളികളാണ്. ഇതിനായി അവര്‍ പരസ്പരം ഇണങ്ങി ജീവിക്കണം. ബന്ധം നല്ല രീതിയില്‍ നിലനിര്‍ത്താന്‍ നല്ല ആശയവിനിമയവും പ്രധാനമാണ്. എന്തെങ്കിലും വിഷമം തോന്നിയാല്‍ പരസ്പരം സംസാരിക്കുക. പങ്കാളിയോട് പങ്കുവയ്ക്കാതെ നിങ്ങള്‍ എന്തെങ്കിലും മനസ്സില്‍ സൂക്ഷിച്ചാല്‍ തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കും. പങ്കാളികള്‍ പരസ്പരം സംസാരിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ ജീവിതത്തില്‍ അഭിപ്രായവ്യത്യാസങ്ങളും വളരും. അതുകാരണം നിങ്ങളുടെ ബന്ധം ക്രമേണ ദുര്ബലമാകാനും തുടങ്ങും.
സത്യം മറച്ചുവയ്ക്കുന്നത്
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വളരെ ലോലമാണെന്ന് പറയപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ ജീവിത പങ്കാളിയില്‍ നിന്ന് സത്യം മറച്ചുവെക്കരുത്. അതായത്, നുണ പറയരുത്. കാരണം നിങ്ങള്‍ പറഞ്ഞത് നുണയാണെന്ന് പങ്കാളിക്ക് മനസിലായാല്‍ അവര്‍ക്ക് നിങ്ങളിലുള്ള വിശ്വാസം കുറയാന്‍ തുടങ്ങുകയും നിങ്ങളുടെ ബന്ധത്തില്‍ കയ്പ്പ് വളരുകയും ചെയ്യുന്നു. അതിനാല്‍, ദാമ്പത്യ ബന്ധത്തില്‍ ഒരിക്കലും പങ്കാളിയോട് നുണകള്‍ പറയരുത്.
പരിഹാസം
ജീവിതത്തിലെ സന്തോഷവും ദുഃഖവും വെയിലും തണലും പോലെയാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വന്നുകൊണ്ടേയിരിക്കും. ഭാര്യാഭര്ത്താക്കന്മാര് ഒരു കാര്യത്തിലും പരസ്പരം പരിഹസിക്കരുത്. ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം നമ്മള് തന്നെയാണെന്ന് ചാണക്യന് വിശ്വസിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങളെ അവഗണിക്കാന്‍ പഠിക്കുക. ഇത് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം പെട്ടെന്നുതന്നെ തകരാന്‍ സാധ്യതയുണ്ട്. മാന്യത മറക്കുന്ന പങ്കാളിയുടെ ബന്ധത്തിന് വിള്ളല്‍ വീഴാന്‍ അധികം സമയം വേണ്ടി വരില്ല. ചാണക്യനീതി പ്രകാരം, സ്ത്രീയോ പുരുഷനോ മാന്യതയില്ലാതെ പെരുമാറിയാല്‍ അവരുടെ ദാമ്പത്യജീവിതത്തില്‍ കരിനിഴല്‍ വീഴുന്നത് വളരെ പെട്ടെന്നായിരിക്കും.
നിസ്സഹകരണം
ചെറുതും വലുതുമായ എല്ലാ ജോലികളിലും ഭാര്യയും ഭര്‍ത്താവും പരസ്പരം സഹകരിക്കണം. ഭൂരിഭാഗം ആളുകളും വീട്ടുജോലികള്‍ സ്ത്രീകളെ മാത്രം ഏല്‍പ്പിക്കുന്നു. ഇത് തുടക്കത്തില്‍ നല്ലതായി തോന്നുമെങ്കിലും പിന്നീട് അത് വഴക്കിന് കാരണമാകുന്നു. ദാമ്പത്യ ജീവിതത്തില്‍ ഭാര്യാഭര്ത്താക്കന്മാരുടെ പരസ്പര സഹകരണം അത്യാവശ്യമാണ്. ജീവിതം ശരിയായ രീതിയിലാകണമെങ്കില്‍ പരസ്പരം ഇണങ്ങിച്ചേരണം.



Click it and Unblock the Notifications