Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
അമിതസ്‌നേഹം ശ്വാസംമുട്ടിക്കും, സംശയദൃഷ്ടി വില്ലന്‍; ദാമ്പത്യത്തിലെ ചാണക്യ കല്‍പനകള്‍
ജീവിതത്തിന്റെ എല്ലാ മേഖലകളുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ ചാണക്യനീതിയില്‍ വിശദീകരിച്ചിട്ടുണ്ട്. നല്ല കാര്യങ്ങള്‍ സ്വീകരിക്കുകയും ദോഷകരമായ കാര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനും ഈ ഗ്രന്ഥം നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ചാണക്യാനീതിയിലെ വാക്കുകള്‍ ആളുകള്‍ക്ക് കയ്‌പേറിയതായി തോന്നിയേക്കാം.
പക്ഷേ അത് ജീവിതത്തിന്റെ സത്യത്തെയാണ് വെളിപ്പെടുത്തുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളുമായും ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങള്‍ ചാണക്യന്‍ രചിച്ച ധാര്‍മ്മികതയില്‍ പരാമര്‍ശിച്ചിരിക്കുന്നു. ഒരു വ്യക്തി ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, ആ വ്യക്തിക്ക് ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സംതൃപ്തവും വിജയകരവുമായ ജീവിതം നയിക്കാനും കഴിയും.

ഭാര്യാഭര്‍തൃ ബന്ധത്തെക്കുറിച്ചുള്ള പല സുപ്രധാന കാര്യങ്ങളും ചാണക്യ നീതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു മനുഷ്യന്‍ ഈ തത്വങ്ങള്‍ പാലിച്ചാല്‍ അവനെക്കാള്‍ സന്തോഷമുള്ള വ്യക്തി ഈ ഭൂമിയില്‍ വേറെ ഉണ്ടാകില്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതും ശക്തവുമാണ്. എന്നാല്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമാകുന്ന ചില കാര്യങ്ങളുണ്ടെന്ന് ചാണക്യന്‍ പറയുന്നു. ചാണക്യനീതിയുടെ അഭിപ്രായത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ബന്ധം ദൃഢമാക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.
വീട്ടിലെ കാര്യങ്ങള്‍ പുറത്താരോടും പറയരുത്
ഭാര്യയും ഭര്‍ത്താവും തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ഒരിക്കലും പുറത്തുള്ളവരോട് പറയരുത്. അവര്‍ക്ക് നിങ്ങളോട് എത്ര അടുപ്പമുണ്ടെങ്കിലും, നിങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ അവരോട് പങ്കുവയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായേക്കാം.
അല്ലെങ്കില്‍ ഈ രഹസ്യങ്ങള്‍ മുതലെടുത്ത് മൂന്നാമത്തെ വ്യക്തി ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ തര്‍ക്കം ഉണ്ടാക്കിയേക്കാം. നിങ്ങളുടെ സ്വകാര്യ രഹസ്യങ്ങള്‍ പുറത്തുള്ളവര്‍ അറിയുന്നത് നിങ്ങളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്നും ഇത് നിങ്ങളുടെ ബന്ധത്തെ മോശമായി ബാധിക്കുമെന്നും ഓര്‍മ്മിക്കുക. അതുകൊണ്ട് തന്നെ അബദ്ധത്തില്‍ പോലും ദാമ്പത്യ ജീവിതത്തിലെ രഹസ്യ കാര്യങ്ങള്‍ ആരോടും പറയരുത്.
അഹങ്കാരം പാടില്ല
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, ഏത് ബന്ധത്തെയും ദുര്‍ബലമാക്കുന്ന ഒന്നാണ് അഹംഭാവം. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തില്‍ ഈഗോയ്ക്ക് ഒരിക്കലും സ്ഥാനം നല്‍കരുത്. ചാണക്യന്റെ നീതി ശാസ്ത്രം അനുസരിച്ച്, ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് തുല്യ സ്ഥാനമുണ്ട്. അതിനാല്‍ ഇരുവരും പരസ്പരം ബഹുമാനിക്കണം. പങ്കാളികള്‍ തമ്മില്‍ അഹംഭാവം ഉള്ള ഒരു ബന്ധം അധികകാലം നിലനില്‍ക്കില്ല. അഹംഭാവമുള്ള ഒരാള്‍ക്ക് മറ്റൊരാളുടെ വികാരങ്ങളെ മാനിക്കാന്‍ കഴിയില്ല, അതിനാല്‍ ഭാര്യാഭര്‍തൃ ബന്ധത്തിനിടയില്‍ ഈ ഒരു സ്വഭാവം വരുത്താതിരിക്കുന്നതാണ് ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് നല്ലത്.

പരസ്പരം വിശ്വസിക്കുക
വിശ്വാസമാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം. നിങ്ങളുടെ ഭര്‍ത്താവിനെയോ ഭാര്യയെയോ നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ ബന്ധം ശക്തമല്ലെന്നാണ് ഇതിനര്‍ത്ഥം. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സംശയത്തിന്റെ മതില്‍ക്കെട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ബന്ധം തകരുന്നതിന്റെ വക്കിലാണ് എന്നാണ്. അതുകൊണ്ട് ഒരിക്കലും നിങ്ങളുടെ ബന്ധത്തില്‍ സംശയം വരാന്‍ ഇടയാക്കരുത്. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും അവരെക്കുറിച്ച് സംശയം തോന്നിയാല്‍ നേരെ ചെന്ന് പങ്കാളിയോട് ചോദിക്കുക. സംശയങ്ങള്‍ ഒരിക്കലും മനസില്‍ വച്ച് പുകയ്ക്കരുത്.
പരസ്പരം സംശയിക്കരുത്
തെറ്റിദ്ധാരണയോ സംശയമോ കാരണം ഏതൊരു ബന്ധവും തകരുമെന്ന് പറയപ്പെടുന്നു. അന്ധവിശ്വാസിയായ ഒരാള്‍ ആരെയും ശ്രദ്ധിക്കുന്നില്ല, താന്‍ ചിന്തിക്കുന്നത് ശരിയാണെന്ന് അയാള്‍ക്ക് പലപ്പോഴും തോന്നുന്നു. അതിനാല്‍ നിങ്ങളുടെ ബന്ധത്തില്‍ നിന്ന് സംശയം അകറ്റി നിര്‍ത്തുക. പങ്കാളികള്‍ തമ്മില്‍ പരസ്പരം വിശ്വസിക്കുക.
പരസ്പരം കള്ളം പറയരുത്
ഭാര്യയും ഭര്‍ത്താവും എന്തെങ്കിലും മറയ്ക്കാന്‍ കള്ളം പറയുകയാണെങ്കില്‍, അവരുടെ ബന്ധത്തിന് അധികം ആയുസ്സില്ലെന്ന് മനസിലാക്കുക. സത്യം പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമില്ലെന്ന് എപ്പോഴെങ്കിലും തോന്നിയാല്‍ പരസ്പരം സംസാരിച്ച് പ്രശ്‌നം പരിഹരിക്കുക. ഒപ്പം പരസ്പരം സഹായിക്കാന്‍ ശ്രമിക്കുക. ദാമ്പത്യബന്ധത്തില്‍ ഒരിക്കലും കള്ളങ്ങള്‍ക്ക് സ്ഥാനം നല്‍കരുത്.
പരസ്പരം അപമാനിക്കരുത്
വിവാഹബന്ധം എന്നത് വിശ്വാസത്തെയോ സ്‌നേഹത്തെയോ മാത്രമല്ല, പരസ്പര ബഹുമാനത്തെയും ആശ്രയിച്ചിരിക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം ബഹുമാനം ഇല്ലെങ്കില്‍ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഭാര്യയും ഭര്‍ത്താവും അവരുടെ ബന്ധത്തെ ബഹുമാനിക്കേണ്ടതാണ്. നിങ്ങള്‍ ബഹുമാനം നല്‍കിയാല്‍ മാത്രമേ നിങ്ങള്‍ക്ക് ബഹുമാനം തിരിച്ച് ലഭിക്കുകയുള്ളൂവെന്നും ഇത് നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ചാണക്യ നീതിയില്‍ പറയുന്നു.
പരസ്പരം ദേഷ്യപ്പെടരുത്
കോപത്തില്‍ ഒരു വ്യക്തി നല്ലതും ചീത്തയും മറക്കുകയും ആരോടും എന്തും പറയുകയും ചെയ്യുന്നു. ദേഷ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ ജീവിതത്തിന് ദുഖം സമ്മാനിക്കും. അതുകൊണ്ടുതന്നെ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരിക്കലും പരസ്പരം ദേഷ്യപ്പെടരുത്. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ദേഷ്യം വന്നാല്‍ സ്വയം നിയന്ത്രിക്കുക.



Click it and Unblock the Notifications











