Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Chanakya Niti: കിടപ്പറയില്‍ പോലും കലഹം, ചാണക്യന് പറയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദാമ്പത്യം ഉഗ്രനാവും
ദാമ്പത്യ ജീവിതം എന്നത് പരസ്പരം മനസ്സിലാക്കി അറിഞ്ഞ് മുന്നോട്ട് പോവുന്നതാണ്. രണ്ട് വ്യക്തികള്‍ തമ്മില്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ അവരുടെ ഇഷ്ടാനിഷ്ടങ്ങളും വ്യത്യസ്തമായിരിക്കും. പരസ്പരം ഇത് മനസ്സിലാക്കി നല്ല രീതിയില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുക എന്നത് തന്നെയാണ് ദാമ്പത്യത്തിന്റെ അടിസ്ഥാനം. എന്നാല്‍ ചില ഘട്ടങ്ങളില്‍ ദാമ്പത്യം അതൊരു ബാലികേറാമലയായി മാറുന്നു. പ്രശസ്ത തത്വചിന്തകനായ ചാണക്യന് പറയുന്നത് ദാമ്പത്യത്തില്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ദാമ്പത്യത്തിലെ കലഹങ്ങളെല്ലാം ഒഴിവാക്കി സന്തോഷം നിറയുന്നതിന് സഹായിക്കും എന്നാണ്.
ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ വിവാഹത്തെക്കുറിച്ചും വിവാഹം കഴിക്കേണ്ട പ്രായത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും എല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ദാമ്പത്യം മാത്രമല്ല സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിച്ചും എല്ലാം ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നു. ദാമ്പത്യത്തിലെ ഏറ്റക്കുറച്ചിലുകള്‍ എപ്രകാരമാണ് നിങ്ങളെ ബാധിക്കുന്നതെന്നും അതിന് പരിഹാരം കണ്ട് സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും നമുക്ക് നോക്കാം.

പരസ്പര ബഹുമാനം
പരസ്പര ബഹുമാനം നല്‍കുന്നത് തന്നെയാണ് ആദ്യത്തെ കാര്യം. അത്തരം കാര്യങ്ങളില്‍ അകല്‍ച്ചയും പ്രശ്നങ്ങളും സംഭവിച്ചാല്‍ അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു. പങ്കാളി പറയുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയും അതിനെ ബഹുമാനിക്കുകയും എതിര്‍പ്പുണ്ടെങ്കില്‍ ഏതിര്‍പ്പ് തുറന്ന് പ്രകടിപ്പിക്കുകയും ചെയ്യുക. ഏത് ബന്ധത്തിന്റെയും നിലനില്‍പ്പിന്റെ അടിസ്ഥാനം എന്ന് പറയുന്നത് തന്നെ പരസ്പര ബഹുമാനം തന്നെയാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ നിസ്സാരമാക്കരുത് എന്നാണ് ചാണക്യന് പറയുന്നത്.
വിശ്വസ്തത
ഏത് ബന്ധത്തിന്റേയും അടിസ്ഥാനം എന്ന് പറയുന്നത് പരസ്പരമുള്ള വിശ്വസ്തത തന്നെയാണ്. പരസ്പരം വിശ്വാസമുള്ളവരെങ്കില്‍ ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ദാമ്പത്യ ജീവിതത്തില്‍ അനുഭവിക്കേണ്ടി വരില്ല. മാത്രമല്ല ഏത് പ്രശ്നത്തേയും ഒത്തൊരുമിച്ച് നേരിടുന്നതിനും സാധിക്കുന്നു. ഇതെല്ലാം ദാമ്പത്യത്തില്‍ അടുപ്പവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നത് തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ ഏതൊരു ദമ്പതികളും ആഗ്രഹിക്കുന്നത് തന്നെയാണ്. ഇത് തന്നെയാണ് ദാമ്പത്യത്തിന്റെ അടിസ്ഥാനവും
വികാരങ്ങളെ മനസ്സിലാക്കുക
എപ്പോഴും ദാമ്പത്യ ജീവിതത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യമാണ് വൈകാരികമായി മനസ്സിലാക്കുക എന്നത്. ദേഷ്യമാണെങ്കിലും സ്നേഹമാണെങ്കിലും പ്രണയമാണെങ്കിലും എല്ലാം മനസ്സിലാക്കി പെരുമാറുക എന്നത് തന്നെയാണ് ആദ്യത്തെ കാര്യം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് ദാമ്പത്യത്തിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും സന്തോഷം നിലനിര്‍ത്തുന്നതിനും സാധിക്കുന്നു.
സന്തോഷത്തോടെ സംസാരിക്കുക
ദാമ്പത്യ ജീവിതത്തില്‍ എപ്പോഴും സന്തോഷത്തോടെ സംസാരിക്കുക എന്നത് തന്നെയാണ്. ഇത് ദാമ്പത്യത്തില്‍ സമാധാനം കൊണ്ട് വരും എന്നാണ് ചാണക്യന് പറയുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കുന്നതിന് വേണ്ടിയും സന്തോഷത്തോടെ എപ്പോഴും സംസാരിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ നമ്മുടെ ദാമ്പത്യത്തില്‍ നിറം പകരാന്‍ സാധിക്കൂ എന്നാണ് ചാണക്യന് പറയുന്നത്.
അംഗീകരിക്കാനാവാത്ത കാര്യങ്ങള്‍
ഒരു ദാമ്പത്യ ജീവിതത്തില്‍ പലപ്പോഴും അംഗീകരിക്കാനാവാത്ത പല കാര്യങ്ങളും ഉണ്ടാവാം. അതുകൊണ്ട് തന്നെ അതിനെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുകയും തെറ്റുകളാണെങ്കില്‍ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യണം എന്നാണ് ചാണക്യന് പറയുന്നത്. മാത്രമല്ല വെല്ലുവിളികളെ നേരിടുന്നതിനും അതിനെ ഏറ്റെടുക്കുന്നതിനും എല്ലാം ദാമ്പത്യത്തില്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുകയുള്ളൂ എന്നാണ് ചാണക്യന് പറയുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
