Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
Chanakya Niti: പൊന്നും പണവും വാരിക്കോരി തന്നാലും ഇവളെ കെട്ടരുത്: ജീവിതം നരക തുല്യം- ചാണക്യന്
ചാണക്യന്റെ നീതി ശാസ്ത്രത്തിന് ലോകമെങ്ങും അനുയായികള്‍ ധാരാളമുണ്ട്. അതില്‍ പല കാര്യങ്ങളും ഇന്നത്തെ കാലത്ത് ജീവിതത്തില്‍ സംഭവിക്കുന്നു എന്ന് പലരും പറയുന്നു. ജീവിതത്തെക്കുറിച്ചും, പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും എല്ലാം ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ വ്യക്തമാക്കുന്നു. വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചില കാര്യങ്ങള്‍ ചാണക്യന് നീതി ശാസ്ത്രത്തില്‍ പറയുന്നുണ്ട്.
പലപ്പോഴും ചില പ്രത്യേക സ്ത്രീ സ്വഭാവങ്ങളുള്ളവര്‍ ദാമ്പത്യ ജീവിതം നരക തുല്യമാക്കും എന്ന് ചാണക്യന് തന്റെ നീതിശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. അവ എന്തൊക്കെയെന്നും ഏതൊക്കെ തരത്തിലുള്ള സ്ത്രീകളാണ് ജീവിതത്തില്‍ പ്രതിസന്ധികളും പ്രയാസങ്ങളും സൃഷ്ടിക്കുന്നത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

അറിവില്ലാത്തവള്‍
ഒരു കാര്യത്തെക്കുറിച്ചും അറിവില്ലാത്ത സ്ത്രീയാണെങ്കില്‍ അവര്‍ ജീവിതത്തെക്കുറിച്ച് പലപ്പോഴും നല്ല രീതിയില്‍ ചിന്തിക്കണം എന്നില്ല. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനുള്ള ഒരു ആയുധമായാണ് ചാണക്യന് അറിവിനെക്കുറിച്ച് പറയുന്നത്. എത്ര പ്രയാസകരമായ ഘട്ടങ്ങളേയും അറിവിലൂടെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഒരു തരത്തിലും അറിവില്ലാത്ത സ്ത്രീ പലപ്പോഴും ദാമ്പത്യത്തില്‍ മന:സമാധാക്കേടുണ്ടാക്കും എന്നാണ് പറയുന്നത്.
ക്ഷമയില്ലാത്തവര്‍
ക്ഷമയില്ലാത്ത ഒരു സ്ത്രീക്ക് നല്ലൊരു ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുകയില്ല. പലപ്പോഴും അത് തന്നെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കവും. ക്ഷമയില്ലാത്ത ഒരു സ്ത്രീയാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍ ഇവര്‍ക്ക് പ്രയാസകരമായ സാഹചര്യത്തെ നേരിടുന്നതിന് സാധിക്കുകയില്ല എന്നത് മാത്രമല്ല അത് കുടുംബ ജീവിതത്തെ താളം തെറ്റിക്കുകയും ചെയ്യുന്നു എന്നും ചാണക്യന് പറയുന്നു.
അമിത ചിലവുള്ള സ്ത്രീ
അമിത ചിലവുകള്‍ വരുത്തി വെക്കുന്ന ഒരു സ്ത്രീയാണ് നിങ്ങളുടെ പങ്കാളി എങ്കില്‍ അവര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. കൂടാതെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ വരവനുസരിച്ച് ചിലവാക്കാന്‍ പഠിക്കാത്ത പങ്കാളിയെങ്കില്‍ അത് നിങ്ങളുടെ ദാമ്പത്യത്തില്‍ സമാധാനക്കേടുകളും പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ഭാര്യയെ നിയന്ത്രിക്കുന്നത് നല്ലതാണ്.
അസൂയയും കുശുമ്പും
പലപ്പോഴും തന്റെ ജീവിതത്തില്‍ സന്തോഷിക്കാതെ മറ്റുള്ളവരുടെ ജീവിതത്തെ അസൂയയോടേയും കുശുമ്പോടേയും നോക്കിക്കാണുന്ന സ്ത്രീകളെങ്കില്‍ അവരുടെ ദാമ്പത്യവും വളരെയധികം പ്രതിസന്ധികള്‍ നിറഞ്ഞതായിരിക്കും. ഇത് പുരുഷന്മാരുടെയും മന:സമാധാനം കളയുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം . അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
മറ്റുള്ളവരെ കുറ്റം പറയുന്നത്
മറ്റുള്ളവരെ കുറ്റം പറയുന്ന സ്വഭാവക്കാരാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം അത് അത്ര നല്ല ഒരു സ്വഭാവമല്ല എന്ന് മാത്രമല്ല കൂടുതല്‍ വെല്ലുവിളികളും പ്രശ്നങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് കൂടുതല്‍ ശത്രുക്കളെ ഉണ്ടാക്കുന്നതിലേക്കും എത്തിക്കും. പിന്നീട് അത് ഗുരുതരമായ പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടാക്കും. ഇത്തരം കാര്യങ്ങള്‍ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്.
ദുഷ്ടമനസ്സുള്ളവര്‍
ദുഷ്ട മനസ്സുള്ള സ്ത്രീകളും വളരെയധികം പ്രശ്നങ്ങള്‍ കുടുംബത്തില്‍ ഉണ്ടാക്കുന്നു. ചാണക്യന്റെ നീതി ശാസ്ത്രപ്രകാരം ദുഷ്ടമനസ്സുള്ള സ്ത്രീകളെങ്കില്‍ ഇവരുടെ കൂടെ ജീവിക്കുന്ന പുരുഷന്മാരുടെ ജീവിതം വളരെയധികം കഠിനമായിരിക്കും. അത് പലപ്പോഴും മനസ്സില്‍ അസ്വസ്ഥതയും പ്രശ്നങ്ങളും ഉണ്ടാക്കുകയും കുടുംബത്തിന്റെ മന:സമാധാനം ഇല്ലാതാക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
