Latest Updates
-
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ
അസൂയപ്പെടുത്തുന്ന ദാമ്പത്യം, ഭാര്യാഭര്‍തൃ സ്നേഹത്തിലേക്ക് നയിക്കും ചാണക്യ തന്ത്രങ്ങള്‍
ആചാര്യ ചാണക്യന്റെ നയങ്ങള്‍ വളരെ പ്രശസ്തമാണ്. ഓരോ വ്യക്തിക്കും ഉപയോഗപ്രദമാണ് ചാണക്യനീതിയിലെ കാര്യങ്ങള്‍. ചാണക്യന്റെ നയങ്ങളെ ജീവിതത്തിന്റെ കണ്ണാടി എന്നും വിളിക്കുന്നു. അതുകൊണ്ടാണ് ചാണക്യന്റെ വാക്കുകള്‍ കേട്ട് ജീവിക്കുന്നവര്‍ ജീവിതത്തില്‍ വിജയിക്കുന്നത്. ചാണക്യന് തന്റെ ചാണക്യനീതിയില്‍ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ മിക്കവാറും എല്ലാ വശങ്ങളിലേക്കും അത് വെളിച്ചം വീശുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പല കാര്യങ്ങളും ചാണക്യനീതിയില്‍ പറയുന്നുണ്ട്. അനശ്വരമായ ഭാര്യാഭര്‍തൃ ബന്ധത്തിനായി ചാണക്യന് പറയുന്ന ചില തന്ത്രങ്ങള്‍ ഇതാ.

ഭാര്യാഭര്‍തൃ ബന്ധം ഒരു രഥത്തിന്റെ രണ്ട് ചക്രങ്ങള്‍ പോലെ
ഭാര്യയും ഭര്‍ത്താവും പരസ്പര പൂരകങ്ങളാണെന്ന് ചാണക്യന് പറയുന്നു. ഒരു രഥത്തിന്റെ രണ്ടു ചക്രങ്ങള്‍ പോലെയാണ് ഭാര്യയും ഭര്‍ത്താവും. ഒരു ചക്രം ആടിയുലഞ്ഞാല്‍ പോലും രഥത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ല. അതുപോലെ, ഭാര്യാഭര്ത്താക്കന്മാരില് ഒരാള്‍ ദാമ്പത്യബന്ധം ശരിയായി നിലനിര്‍ത്തിയില്ലെങ്കില്‍ ആ ബന്ധം ശിഥിലമാകാന്‍ തുടങ്ങുന്നു. ഒരു കുടുംബത്തിന്റെ സന്തോഷവും സമാധാനവും ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ധാരണയിലും സൗഹാര്‍ദ്ദപരമായ ബന്ധത്തിലും ആശ്രയിച്ചിരിക്കുന്നുവെന്ന് ചാണക്യന് പറയുന്നു.
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം സൗഹാര്‍ദ്ദപരമല്ലാത്ത, പരസ്പരം ആശയവിനിമയം നടത്താത്ത, പങ്കാളികള്‍ തമ്മില്‍ ഏകോപനം ഇല്ലാത്ത വീടുകളില്‍ ലക്ഷ്മീദേവി വസിക്കില്ല. അതിനാല്‍ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്, ഓരോ ഭാര്യയും ഭര്‍ത്താവും ചാണക്യന് പറയുന്ന ഈ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം.
പരസ്പരം ബഹുമാനിക്കുക
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ ഇരുവരും തുല്യരാണ്. ആരും ചെറുതോ വലുതോ അല്ല. രണ്ടുപേരും തമ്മിലുള്ള പ്രായവ്യത്യാസം എന്തുതന്നെയായാലും ഭാര്യയും ഭര്‍ത്താവും പരസ്പരം ബഹുമാനിക്കണമെന്ന് ചാണക്യന് പറയുന്നു. കാരണം, പങ്കാളികള്‍ തമ്മില്‍ ബഹുമാനമുള്ള ബന്ധമാണ് ഏറ്റവും മനോഹരമായത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ദാമ്പത്യ ബന്ധവും ദൃഢമാകും.
ക്ഷമ
ചാണക്യന്റെ അഭിപ്രായത്തില്‍, ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ ക്ഷമാശീലം വളര്‍ത്തേണ്ടത് ദാമ്പത്യ ജീവിതത്തില്‍ വളരെ പ്രധാനമാണ്. ജീവിതത്തില്‍ എന്ത് സാഹചര്യമുണ്ടായാലും മോശം സമയങ്ങളെ ക്ഷമയോടെ അഭിമുഖീകരിച്ച് രണ്ടുപേരും മുന്നോട്ട് പോകണം. പ്രതികൂലസാഹചര്യങ്ങളില്‍ സംയമനം പാലിക്കാതെ മുന്നോട്ടുപോകാത്ത ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം പെട്ടെന്ന് വഷളാകുമെന്നും ചാണക്യനീതിയില്‍ പറയുന്നു.
അഹംഭാവം കാണിക്കരുത്
ഭാര്യയും ഭര്‍ത്താവും എല്ലാ ജോലികളിലും പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കണം. ജോലികള്‍ ചെയ്യാന്‍ പരസ്പരം സഹായിക്കണം. നിങ്ങളുടെ ബന്ധത്തില്‍ ഒരിക്കലും അഹങ്കാരമോ അഹംഭാവമോ കാണിക്കാതിരിക്കുക. ദാമ്പത്യ ജീവിതത്തില്‍ പങ്കാളികള്‍ തമ്മില്‍ ഈഗോ വളര്‍ന്നാല്‍ അത് ബന്ധം തകരുന്നതിന്റെ വക്കിലെത്തുകയും ചെയ്യുന്നു.
വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കരുത്
ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് പല തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കും. എന്നാല്‍ പരസ്പരം നിങ്ങളുടെ ഉള്ളില്‍ മാത്രം വയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. ശക്തവും സന്തുഷ്ടവുമായ ദാമ്പത്യ ജീവിതത്തിന്, ഭാര്യാഭര്ത്താക്കന്മാര് തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ മൂന്നാമതൊരു വ്യക്തിയുമായോ മറ്റൊരാളുമായോ പങ്കിടരുതെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications
