Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചാണക്യനീതി: കൈയില്‍ പണം വന്നാലും സൂക്ഷിക്കാനാവില്ല; ഇവര്‍ക്കൊപ്പം ലക്ഷ്മീദേവി ഒരിക്കലും വസിക്കില്ല
ജീവിതത്തില്‍ എല്ലാവിധ സന്തോഷവും വിജയവും ആഡംബരവും ആസ്വദിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്? മിക്കവാറും എല്ലാ ആളുകളും തന്നെ സമ്പന്നരാകാനും ജീവിതത്തില്‍ വിജയിക്കാനും ആഗ്രഹിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ലോകത്ത് ചെറിയൊരു ശതമാനം മാത്രം ആളുകളെ മാത്രമാണ് ലക്ഷ്മി ദേവി അനുഗ്രഹിക്കുന്നത്. ബാക്കിയുള്ളവര്‍ അവരുടെ ജീവിതം അസന്തുഷ്ടിയിലും കഷ്ടകളിലും ജീവിച്ചുതീര്‍ക്കുന്നു. കാരണം, എത്ര ശ്രമിച്ചാലും ചിലര്‍ക്ക് സമ്പത്ത് സമ്പാദിക്കാന്‍ സാധ്യമാകുന്നില്ല. ശ്രമിച്ചിട്ടും വേണ്ടത്ര പണം സമ്പാദിക്കാത്തന് സാധിക്കാത്തതിന് പിന്നില്‍ ചില പ്രത്യേക കാരണങ്ങളുണ്ടെന്ന് ചാണക്യന് പറഞ്ഞു.
പൗരാണിക ഇന്ത്യയിലെ പ്രശസ്ത തത്ത്വചിന്തകനും നയതന്ത്രജ്ഞനും സാമ്പത്തിക വിദഗ്ധനുമായിരുന്നു ചാണക്യന്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ചിലര്‍ ചില കാരണങ്ങളാല്‍ ദാരിദ്ര്യത്തോട് മല്ലിട്ട് അവരുടെ ജീവിതം മുഴുവന്‍ ചെലവഴിക്കുന്നു. കൈയില്‍ പണം വന്നാലും ആ പണം അവര്‍ക്ക് സൂക്ഷിക്കാന്‍ കഴിയില്ല. ലക്ഷ്മി ദേവിയെ എങ്ങനെ ഒപ്പം നിര്‍ത്തണമെന്ന് അവര്‍ക്കറിയില്ല. ലക്ഷ്മി ദേവി ഒരിക്കലും ഈ അഞ്ച് തരം ആളുകളോടൊപ്പം താമസിക്കില്ലെന്ന് ചാണക്യന് പറയുന്നു.

പരുഷമായി സംസാരിക്കുന്നവര്‍
മറ്റുള്ളവരോട് എപ്പോഴും പരുഷമായി സംസാരിക്കുന്നവരുടെ കൂടെ ലക്ഷ്മീദേവി ഒരിക്കലും വസിക്കില്ലെന്ന് പറയുന്നു. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും അധിപയായ ലക്ഷ്മീദേവിക്ക് സത്യം പറയുന്നവരെയും മൃദുഭാഷികളെയുമാണ് കൂടുതല്‍ ഇഷ്ടം. മധുരമുള്ള വാക്കുകള്‍ക്ക് എല്ലാവരുടെയും ഹൃദയം കീഴടക്കാന്‍ ശക്തിയുണ്ട്. അതിനാല്‍ത്തന്നെ ദേവി എപ്പോഴും ഇത്തരം ആളുകളുടെ കൂടെയാണ് വസിക്കാറ് എന്നും ചാണക്യനീതിയില്‍ പറയുന്നു.
അമിതഭക്ഷണം കഴിക്കുന്നവര്‍
ധാരാളം ഭക്ഷണം കഴിക്കുന്നത് ഒരിക്കലും നല്ല ആശയമല്ല. ഭക്ഷണം കഴിക്കുന്നതില്‍ മിതത്വം പാലിക്കുന്നതാണ് നല്ലത്. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെടുന്നവര്‍ അവരുടെ ആരോഗ്യത്തിനും സമ്പത്തിനുമാണ് പ്രശ്നം വരുത്തുന്നത്. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഒരിക്കലും സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനാവില്ല. ഇത്തരക്കാരുടെ കൂടെ ലക്ഷ്മീദേവി ഒരിക്കലും വസിക്കില്ലെന്നും പറയപ്പെടുന്നു.
വൃത്തിഹീനമായ വസ്ത്രം ധരിക്കുന്നവര്‍
ലക്ഷ്മീ ദേവി എപ്പോഴും വൃത്തിഹീനമായ സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കും. മുഷിഞ്ഞ വസ്ത്രം ധരിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും സമ്പന്നനാകാന്‍ കഴിയില്ല. വൃത്തിഹീനമായി ദിവസം ചിലവഴിക്കുന്നവര്‍ക്ക് എപ്പോഴും പലതരത്തിലുള്ള പ്രശ്നങ്ങള്‍ വലയം ചെയ്യും. അതിനാല്‍ വൃത്തിയുള്ള നല്ല വസ്ത്രങ്ങള്‍ വേണം എപ്പോഴും ധരിക്കാന്‍. നല്ല വസ്ത്രങ്ങള്‍ ധരിച്ച് ശുചിത്വം പാലിച്ച് നടക്കുന്നവരുടെ കൂടെയേ ലക്ഷ്മീദേവി എപ്പോഴും വസിക്കുകയുള്ളൂ.

മടിയന്മാര്
മടിയന്മാര്ക്ക് ജീവിതത്തില്‍ ഒരിക്കലും വിജയിക്കാനാവില്ല. കഠിനാധ്വാനമാണ് വിജയത്തിന്റെ താക്കോല്‍. ഇന്നത്തെ ജോലി നാളേക്കായി മാറ്റിവയ്ക്കുന്നവര്‍ക്കും ആലസ്യത്തില്‍ ജീവിക്കുന്നവര്‍ക്കും ഒരിക്കലും സമ്പന്നനാകാനാവില്ല. ലക്ഷ്മിദേവി ഒരിക്കലും മടിയന്മാരുടെ കൂടെ വസിക്കില്ലെന്ന് ചാണക്യനീതിയില്‍ പറയുന്നു.
അലസരായവര്‍
നിയമങ്ങളൊന്നും പാലിക്കാതെ അനിയന്ത്രിതമായ ജീവിതം നയിക്കുന്നവരുടെ ജീവിതം പലതരത്തിലുള്ള പ്രശ്നങ്ങള്‍ നിറഞ്ഞതാണ്. ജോലികളൊന്നും കൃത്യസമയത്ത് ചെയ്യാതെ പകല്‍ ഉറങ്ങുന്നത് ലക്ഷ്മിദേവിക്ക് ഇഷ്ടമല്ല. പകല്‍ ഉറങ്ങുകയും രാത്രിയില്‍ ഉണരുകയും ചെയ്യുന്നവര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഒരിക്കലും ഉണ്ടാകില്ല. അതുകൊണ്ട് ജീവിതത്തില്‍ വിജയം നേടുന്നതിന് ആദ്യം നിങ്ങളുടെ ദിനചര്യ മാറ്റുക.



Click it and Unblock the Notifications
