Latest Updates
-
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
ദാമ്പത്യം പരാജയത്തിലോ? ചാണക്യന് പറയുന്ന കാര്യങ്ങള്‍ സ്ഥിരമാക്കിയാല്‍ ദാമ്പത്യ വിജയം ഉറപ്പ്
ചാണക്യന്റെ നീതി ശാസ്ത്രപ്രകാരം ഓരോ കാര്യത്തിലും പ്രത്യേകം പ്രാധാന്യം ജീവിതത്തില്‍ ഉണ്ടെന്നതാണ് സൂചിപ്പിക്കുന്നത്. ചാണക്യന് ഒരു മനുഷ്യ ജീവിതത്തില്‍ സ്വാധീനിക്കാന്‍ ഇടയുള്ള എല്ലാ കാര്യത്തെക്കുറിച്ചും കൃത്യമായി അറിവുള്ള വ്യക്തിയാണ്. അതിനെക്കുറിച്ച് തന്റെ ചാണക്യ നീതി എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുമുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ചാണക്യന് ദാമ്പത്യ പരാജയത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും പറയുന്നത് എന്ന് നോക്കാം.
ജീവിത്തിലെ ഓരോ മാറ്റവും ഓരോ തരത്തിലുള്ള ഏറ്റക്കുറച്ചിലുകളാണ് നല്‍കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഒരുപോലെ നിലനില്‍ക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമ്മള് ശ്രദ്ധിക്കേണ്ടതാണ്. ഒരു ദാമ്പത്യ ജീവിതത്തില്‍ പ്രധാനമായും പരസ്പര വിശ്വാസവും മനസ്സിലാക്കലും തന്നെയാണ് എന്നതാണ് ആദ്യത്തെ കാര്യം. എന്നാല്‍ മാത്രമേ ആ ബന്ധം നല്ല രീതിയില്‍ നിലനില്ക്കുകയുള്ളൂ. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

പരസ്പര സ്നേഹവും ബഹുമാനവും
ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് തന്നെ പരസ്പര വിശ്വാസവും ബഹുമാനവും തന്നെയാണ്. എന്നാല്‍ മാത്രമേ ആ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുകയുള്ളൂ എന്നാണ് ചാണക്യന് പറയുന്നത്. അത് മാത്രമല്ല ദാമ്പത്യ വിജയത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടതും പരസ്പര സ്നേഹവും ബഹുമാനവും തന്നെയാണ്. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു.
ക്ഷമ
ദാമ്പത്യത്തില്‍ എപ്പോഴും സന്തോഷവും വിജയകരമായ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിനും വേണ്ടി ക്ഷമയാണ് ദമ്പതികള്‍ പാലിക്കേണ്ടത്. കാരണം ദാമ്പത്യ വിജയത്തിന് മാത്രമല്ല ഒരു വ്യക്തിയുടെ ജീവിത വിജയത്തിനും അനിവാര്യമാണ് എപ്പോഴും ക്ഷമ എന്ന കാര്യം. എത്ര പ്രകോപനപരമായ കാര്യമാണെങ്കിലും അവിടെയെല്ലാം ക്ഷമയോടെ മുന്നോട്ട് പോയാല്‍ മാത്രമേ നിങ്ങള്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുകയുള്ളൂ.
രഹസ്യം സൂക്ഷിക്കണം
എപ്പോഴും ദാമ്പത്യത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അത് എന്ത് തന്നെയായാലും പുറത്ത് ഒരാളോട് സംസാരിക്കാന്‍ പാടില്ല. അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. മൂന്നാമത്തെ വ്യക്തി എത്തരത്തില്‍ പെട്ട ആളാണ് എന്ന് നമുക്കറിയുകയില്ല. അത് മാത്രമല്ല അത് രഹസ്യമായി സൂക്ഷിക്കപ്പെടും എന്നതിലും ഉറപ്പില്ല. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ദാമ്പത്യ പരാജയത്തിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ രഹസ്യം രഹസ്യമായി തന്നെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.

ഈഗോ
ഈഗോ നിങ്ങളുടെ ദാമ്പത്യം നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഇത് ദമ്പതികള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കുകയും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ദാമ്പത്യ ജീവിതം സുഗമമായി മുന്നോട്ട് പോവണം എന്നുണ്ടെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും ഈഗോ ഒഴിവാക്കി പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവേണ്ടതാണ്. അത് മാത്രമല്ല ഏത് ജോലിയും കൃത്യമായി പങ്കാളിത്തത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് എപ്പോഴും ശ്രമിക്കണം എന്നാണ് ചാണക്യന് പറയുന്നത്.
വിശ്വാസമില്ലായ്മ
വിശ്വാസമില്ലായ്മയാണ് പലപ്പോഴും ദാമ്പത്യത്തെ തകര്‍ക്കുന്നത്. ഒരിക്കല്‍ നഷ്ടപ്പെട്ട വിശ്വാസം പലപ്പോഴും തിരിച്ച് പിടിക്കുക എന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതുകൊണ്ട് തന്നെ ദാമ്പത്യത്തിലെ വിശ്വാസമില്ലായ്മയെ തകര്‍ക്കുക എന്നതാണ് ആദ്യത്തെ കാര്യം. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ദാമ്പത്യത്തിന്റെ ദൃഢതയെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ ആദ്യം ദാമ്പത്യത്തില്‍ പരസ്പര വിശ്വാസമാണ് വേണ്ടത്.
പങ്കാളിക്ക് സുരക്ഷിതത്വം
പങ്കാളിക്ക് സുരക്ഷിതത്വം എന്നതാണ് ആദ്യം ഉറപ്പാക്കേണ്ട കാര്യം. ദാമ്പത്യ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നത് പരസ്പരം സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്യുന്നു. പങ്കാളിയുടെ സുരക്ഷിതത്വം ഏറ്റെടുക്കുക വഴി നിങ്ങളോടുള്ള അവരുടെ വിശ്വാസമാണ് വര്‍ദ്ധിക്കുന്നത് എന്നാണ് ചാണക്യന് പറയുന്നത്.



Click it and Unblock the Notifications
