Latest Updates
-
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം!
ചാണക്യനീതി: വിജയത്തിന്റെ കൊടുമുടി ചാടിക്കയറാം, ചാണക്യന് പറയുന്ന 6 വിജയമന്ത്രം
ഭാരതത്തിലെ തന്നെയല്ല ലോകത്തിലെ തന്നെ ആദ്യത്തെ വലിയ തത്ത്വചിന്തകന്, സാമൂഹ്യശാസ്ത്രജ്ഞന്‍, രാഷ്ട്രീയക്കാരന്, സാമ്പത്തിക ശാസ്ത്രജ്ഞന് എന്നീ നിലകളില്‍ കണക്കാക്കപ്പെടുന്ന വ്യക്തിയാണ് ചാണക്യന്. സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രീയം, നയതന്ത്രം, പ്രായോഗികജീവിതം എന്നിവയെക്കുറിച്ചെല്ലാം ചാണക്യന് അപാരമായ അറിവുണ്ടായിരുന്നു. ചാണക്യന് തന്റെ ചാണക്യനീതിയിലൂടെ മനുഷ്യന്റെ സുഗമമായ ജീവിതത്തിന് സഹായിക്കുന്ന എല്ലാ പാഠങ്ങളും പറഞ്ഞു നല്‍കിയിട്ടുണ്ട്. അത് പിന്തുടരുന്നതിലൂടെ ഒരു വ്യക്തിക്ക് തന്റെ ജീവിതത്തില്‍ വിജയത്തിന്റെ ഉയരങ്ങളില്‍ എത്താന്‍ കഴിയും.
ഇന്ന് നമ്മള് ചര്‍ച്ച ചെയ്യാന്‍ പോകുന്നത് ചാണക്യന്റെ ചില വാക്കുകളാണ്. ഇവ നടപ്പിലാക്കുന്നതിലൂടെ നിങ്ങള്‍ക്കും വിജയത്തിന്റെ കൊടുമുടിയിലെത്താന്‍ സാധിക്കും. ചാണക്യന്റെ അഭിപ്രായത്തില്‍, ജീവിതത്തില്‍ സമ്പന്നനാകാന്‍ ഒരു വ്യക്തി ചില പ്രധാന കാര്യങ്ങള്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കണം. അങ്ങനെ ലക്ഷ്മീദേവി അവരെ എപ്പോഴും അനുഗ്രഹിക്കും. ജീവിതത്തിന്റെ അര്‍ത്ഥം ഒരിക്കലും നഷ്ടപ്പെടില്ല. ഒരു വ്യക്തിയെ വിജയത്തിന്റെ കൊടുമുടിയിലെത്തിക്കാനായി സഹായിക്കുന്ന ചാണക്യനീതിയില്‍ പറയുന്ന 6 കാര്യങ്ങള്‍ ഇവയാണ്.

നല്ല ശീലങ്ങള്‍
വിജയവും പരാജയവും ഒരു വ്യക്തിയുടെ ശീലങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ വ്യക്തമായി പറയുന്നു. നല്ല ഗുണങ്ങളും ശീലങ്ങളും ഉള്ള ഒരു വ്യക്തിക്ക് ലക്ഷ്മീ ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. അയാള്‍ക്ക് ജീവിതത്തില്‍ പണത്തിനും സുഖസൗകര്യങ്ങള്‍ക്കും ഒരു കുറവും ഉണ്ടാകില്ല. ഇവര്‍ ജീവിതത്തില്‍ ഉയരങ്ങളും വിജയക്കൊടുമുടികളും കീഴടക്കുന്നുവെന്നും ചാണക്യന് പറയുന്നു.
കഠിനാധ്വാനം
പൂര്‍ണ്ണമനസോടെ കഠിനാധ്വാനത്തോടെയും സത്യസന്ധതയോടെയും തന്റെ ജോലി ചെയ്യുന്ന വ്യക്തികളില്‍ ലക്ഷ്മീദേവി എപ്പോഴും സന്തുഷ്ടയായിരിക്കുമെന്ന് ചാണക്യന് പറയുന്നു. അത്തരമൊരു വ്യക്തിക്ക് ജീവിതത്തില്‍ ഒരിക്കലും സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും കുറവ് നേരിടേണ്ടിവരില്ല. അവര്‍ എപ്പോഴും ജീവിതത്തില്‍ മുന്നോട്ട് നീങ്ങുന്നു. ചാണക്യനീതിയുടെ അഭിപ്രായത്തില്‍ ജീവിതത്തില്‍ ഒരു കോടീശ്വരനാകാന്‍ കഠിനാധ്വാനം വളരെ അത്യാവശ്യമാണ്.
ആസൂത്രണം
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തിക്ക് ഏത് ജോലിയിലും വിജയിക്കാന്‍ ആസൂത്രണം ആവശ്യമാണ്. ഏതൊരു ജോലിയും ആരംഭിക്കുന്നതിന് മുമ്പ് അത് പ്ലാന്‍ ചെയ്യുന്നത് വിജയത്തിലേക്കുള്ള ആദ്യപടിയാണ്. അത്തരമൊരു സാഹചര്യത്തില്‍, ഒരു ജോലി ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുകയും അത് വിജയിപ്പിക്കുന്നതിമുള്ള തന്ത്രം മെനയുകയും വേണം. ഏത് കാര്യവും കൃത്യമായ പ്ലാന്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരിക്കലും പരാജയം സംഭവിക്കില്ല. ലക്ഷ്മീദേവിയുടെ അനുഗ്രഹവും നിലനില്ക്കും.

അച്ചടക്കമുള്ള ജീവിതശൈലി
ജീവിതത്തിലെ വിജയമന്ത്രങ്ങളിലൊന്നാണ് അച്ചടക്കം. ചാണക്യന് പറയുന്നത്, ജീവിത വിജയത്തിന് അച്ചടക്കമുള്ള ജീവിതശൈലി ആവശ്യമാണെന്നാണ്. ചാണക്യന്റെ അഭിപ്രായത്തില്‍, സമയത്തിന് പ്രാധാന്യം നല്‍കുകയും അച്ചടക്കത്തോടെ ജോലി പൂര്‍ത്തിയാക്കുകയും ചെയ്യുന്ന വ്യക്തിക്ക് ജീവിതത്തില്‍ എപ്പോഴും വിജയിക്കാന്‍ സാധിക്കും. അച്ചടക്കമുള്ള ജീവിതശൈലി നയിക്കുന്നവര്‍ വളരെ ചിട്ടയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും വിജയത്തിന്റെ പടവുകള്‍ നടന്നുകയറുകയും ചെയ്യുന്നു.
വെല്ലുവിളികളെ ധൈര്യത്തോടെ നേരിടുക
ജീവിതത്തില്‍ വിജയിക്കാനായി ഒരു വ്യക്തി ഒരു തരത്തിലുള്ള വെല്ലുവിളികളെയും ഭയപ്പെടേണ്ടതില്ലെന്നും അവയെ ധൈര്യത്തോടെ നേരിടണമെന്നും ചാണക്യന് പറയുന്നു. ജീവിതത്തില്‍ വെല്ലുവിളികള്‍ ഏറ്റുവാങ്ങാന്‍ ഭയപ്പെടാത്ത വ്യക്തി എപ്പോഴും വിജയിക്കുന്നു. അത്തരക്കാര്‍ക്ക് ഏത് പ്രതിസന്ധിയെയും തരണം ചെയ്യാന്‍ സാധിക്കുകയും വിജയത്തിലേക്ക് മുന്നേറാന്‍ സാധിക്കുകയും ചെയ്യുന്നു.
ദാനം
ചാണക്യന്റെ അഭിപ്രായത്തില്‍, എല്ലാ ആളുകളും തന്റെ സമ്പത്തിന്റെ ഒരു ഭാഗം ദാനം ചെയ്യണമെന്ന് പറയുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം മനുഷ്യരാശിയുടെ ക്ഷേമത്തിനായി ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്നുവെങ്കില്‍, ലക്ഷ്മീദേവി അവനില്‍ എപ്പോഴും സന്തുഷ്ടയായിരിക്കും. ദേവിയുടെ അനുഗ്രഹം അവരില്‍ ഉണ്ടായിരിക്കുകയും ജീവിതത്തില്‍ അവര്‍ ഉയരങ്ങളില്‍ എത്തുകയും ചെയ്യുന്നു.



Click it and Unblock the Notifications