Latest Updates
-
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും
ചാണക്യനീതി: ആയുസ്സ് നീളും, ആരോഗ്യജീവിതത്തിന് ചാണക്യന് പറയുന്ന വഴികള്‍
മനുഷ്യരുടെ ക്ഷേമത്തിനായി ചാണക്യന് നിരവധി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ചാണക്യ നീതിശാസ്ത്രത്തില്‍ അത്തരം നിരവധി നയങ്ങളുണ്ട്, അവ സ്വീകരിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് വിജയത്തിലെത്താന്‍ സാധിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട് ചില പ്രത്യേക കാര്യങ്ങളും അദ്ദേഹം ഇതില്‍ പറഞ്ഞിട്ടുണ്ട്. നമുക്കറിയാവുന്നതുപോലെ നല്ല ആരോഗ്യമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്. ഒരു വ്യക്തി ആരോഗ്യവാനാണെങ്കില്‍ അയാള്‍ക്ക് ജീവിതത്തില്‍ എല്ലാ വിജയങ്ങളും നേടാന്‍ കഴിയും. അതുകൊണ്ട് തന്നെ നമ്മുടെ ആരോഗ്യകാര്യത്തില്‍ നാം എപ്പോഴും ശ്രദ്ധിക്കണം.
ഇന്നത്തെ കാലത്ത് പല രോഗങ്ങളും ഒരു വ്യക്തിയുടെ ശരീരത്തില്‍ വസിക്കുന്നു. ആരോഗ്യം നിലനിര്‍ത്താന്‍ മനുഷ്യന് പലതരത്തിലുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ആചാര്യ ചാണക്യന് പറഞ്ഞ ചില കാര്യങ്ങള്‍ നിങ്ങള്‍ മനസ്സില്‍ വച്ചാല്‍, നിങ്ങള്‍ക്ക് തീര്‍ച്ചയായും ആരോഗ്യത്തോടെ ജീവിതം നയിക്കാന്‍ സാധിക്കും. ആരോഗ്യത്തെക്കുറിച്ച് ചാണക്യന് എന്താണ് പറഞ്ഞതെന്ന് നമുക്ക് നോക്കാം.

ഭക്ഷണവും വെള്ളവും
ഭക്ഷണം ദഹിക്കാത്തപ്പോള്, കുടിക്കുന്ന വെള്ളം ഒരു ഔഷധം പോലെയാണ്. ഭക്ഷണം ദഹിച്ച് ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞ് വെള്ളം കുടിക്കുന്നത് ശരീരത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഭക്ഷണത്തിനിടയില്‍ വളരെ കുറച്ച് മാത്രം വെള്ളം കുടിക്കുന്നത് അമൃത് പോലെയാണ്. അതേസമയം, ഭക്ഷണം കഴിച്ചയുടന്‍ വെള്ളം കുടിക്കുന്നത് വിഷം പോലെയാണ്. അതുകൊണ്ട് നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തും.
നല്ല ഭക്ഷണങ്ങള്‍
ഡ്രൈ ആയ ഭക്ഷണത്തേക്കാള്‍ പോഷകഗുണമുള്ളതാണ് പൊടിച്ച ഭക്ഷണം. പൊടിച്ച ധാന്യങ്ങളേക്കാള്‍ 10 മടങ്ങ് ഗുണം ചെയ്യുന്നതാണ് പാല്. അതേസമയം മാംസം പാലിനേക്കാള്‍ 10 മടങ്ങ് പോഷകഗുണമുള്ളതാണ്. നെയ്യ് മാംസത്തേക്കാള്‍ 10 മടങ്ങ് പോഷകഗുണമുള്ളതാണ് എന്നും ചാണക്യന് പറയുന്നു. ഇവയെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് മുതല്‍ക്കൂട്ടാണ്.
ചിറ്റമൃത്
എല്ലാത്തരം മരുന്നുകളിലും വച്ച് ചിറ്റമൃത് വളരെ പ്രമുഖമാണ്. ഈ മരുന്ന് മാത്രം കഴിച്ചാല്‍ ശരീരത്തെ പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാം. അതോടൊപ്പം ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നിത്യജീവിതത്തില്‍ ചിറ്റമൃത് ഉള്‍പ്പെടുത്തുന്നവര്‍ക്ക് ചുറ്റും രോഗങ്ങള്‍ ഉണ്ടാകാറില്ല. അതിനാല്‍ ഇത് പ്രധാനമായും നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തുക.
ഈ ശരീരഭാഗം ഏറ്റവും പ്രധാനം
എല്ലാ സുഖങ്ങളിലും വച്ച് ഭക്ഷണമാണ് ഏറ്റവും വലിയ സുഖം. ഏറ്റവും വലിയ ആനന്ദം ലഭിക്കുന്നത് ഭക്ഷണം കഴിക്കുന്നതിലൂടെയാണ്. ശരീരത്തിലെ എല്ലാ ഇന്ദ്രിയങ്ങളിലും വച്ച് കണ്ണുകള്‍ ഏറ്റവും പ്രധാനമാണ്. എല്ലാ അവയവങ്ങളിലും വച്ച് തലച്ചോറാണ് ഏറ്റവും പ്രധാനമെന്നും ചാണക്യന് പറയുന്നു.
ബോഡി മസാജ്
ചാണക്യയുടെ അഭിപ്രായത്തില്‍, നല്ല ആരോഗ്യത്തിനും ആരോഗ്യമുള്ള ശരീരത്തിനുമായി ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങള്‍ ശരീരം മുഴുവന്‍ മസാജ് ചെയ്യണം. ഇത് സുഷിരങ്ങള്‍ തുറക്കുകയും ഉള്ളിലെ അഴുക്ക് പുറത്തുവരുകയും ചെയ്യുന്നു. മസാജ് ചെയ്ത ശേഷം വേണം കുളിക്കാന്‍. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.
ധാന്യ ഉപഭോഗം
ആരോഗ്യം നിലനിര്‍ത്താന്‍ ധാന്യങ്ങള്‍ കഴിക്കണം. ധാന്യങ്ങള്‍ കഴിക്കുന്നത് ഒരു വ്യക്തിയെ ഊര്‍ജ്ജസ്വലനാക്കുന്നു, ദഹനവ്യവസ്ഥയും ശക്തമാകും. ദഹനവ്യവസ്ഥ ശക്തമായിരിക്കുന്ന ഒരാള്‍ ആരോഗ്യവാനായിരിക്കും.
പാല് ഉപഭോഗം
പാല് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ധാന്യങ്ങളേക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ളതാണ് പാല്. ദിവസവും പതിവായി പാല് കഴിക്കുന്നത് ഒരു വ്യക്തിയെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു. പാലിന്റെ ഉപയോഗം എല്ലുകള്‍ക്ക് ഗുണം ചെയ്യും.
നെയ്യ് ഉപഭോഗം
നെയ്യ് പാലിനേക്കാള്‍ ഗുണം ചെയ്യും. ദിവസവും നെയ്യ് പതിവായി കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യത്തോടെയിരിക്കാം. രോഗങ്ങളില്‍ നിന്ന് അകന്നു നില്ക്കാന്, ഒരാള്‍ ദിവസവും നെയ്യ് കഴിക്കണം.



Click it and Unblock the Notifications