Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
ചാണക്യനീതി: ആപത്ത് സമയത്ത് വേണ്ടത് ഈ ചാണക്യതന്ത്രം, നാശത്തില്‍ നിന്ന് രക്ഷ
ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകേണ്ടിവരും. ജീവിതത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. ഓരോ വ്യക്തിയും പ്രതിസന്ധിയെ നേരിടുന്നത് വ്യത്യസ്തമാണ്. പലരും വളരെ എളുപ്പത്തില്‍ പ്രതിസന്ധി ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നു. എന്നാല്‍ മറ്റു ചിലര്‍, ജീവിതത്തില്‍ ചെറിയ ഒരു തിരിച്ചടി വരുമ്പോള്‍ തന്നെ പരിഭ്രാന്തരാകുന്നു.
ജീവിതത്തിലെ പ്രയാസകരമായ സമയങ്ങളില്‍ ഓരോ വ്യക്തിക്കും പ്രയോജനപ്രദമായ നിരവധി കാര്യങ്ങള്‍ ചാണക്യന് തന്റെ ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തി ആപത്ത് സമയത്ത് എന്തുചെയ്യണം, എന്തൊക്കെ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം എന്നൊക്കെ ചാണക്യനീതിയില്‍ പറയുന്നുണ്ട്. ആ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

തന്ത്രം മെനയുക
ഏതൊരു വ്യക്തിയും പ്രതിസന്ധികളാല്‍ വലയം ചെയ്യപ്പെടും. അപ്പോള്‍ നിങ്ങള്‍ ശക്തമായ ഒരു തന്ത്രം ഉണ്ടാക്കേണ്ടതുണ്ട്. കാരണം പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ നിങ്ങള്‍ക്ക് ഒരു തന്ത്രം ഉണ്ടെങ്കില്‍, ആ സമയം നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകും.
ശ്രദ്ധ
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തിക്ക് പ്രശ്നങ്ങള്‍ വരുമ്പോള്‍ അവന് വളരെ ശ്രദ്ധാലുവായിരിക്കണം. കാരണം പ്രതിസന്ധി ഘട്ടത്തില്‍, വെല്ലുവിളികളെ നേരിടാന്‍ മതിയായ അവസരങ്ങളോ മാര്‍ഗങ്ങളോ ലഭിക്കില്ല. അതുകൊണ്ട് അത്തരം അവസ്ഥകള്‍ അഭിമുഖീകരിക്കാന്‍ നിങ്ങള്‍ മുന്‍കൂട്ടി തയ്യാറാകണം. കാരണം ഒരു ചെറിയ പിഴവ് വലിയ നാശത്തിന് കാരണമാകും. അതിനാല്‍ മുന്‍കൂട്ടി തയാറായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
ക്ഷമ കൈവിടാതിരിക്കുക
ചാണക്യനീതി പ്രകാരം, നിങ്ങളുടെ പ്രതികൂല സാഹചര്യത്തില്‍ ഒരിക്കലും നിങ്ങളുടെ ക്ഷമ നഷ്ടപ്പെടരുത്. നിങ്ങളുടെ ചിന്ത എപ്പോഴും പോസിറ്റീവായി നിലനിര്‍ത്തണം. സാഹചര്യം എന്തുതന്നെയായാലും, ആ സമയത്ത് ക്ഷമ കൈവിടാതെ നിങ്ങളുടെ നല്ല നാളുകള്‍ക്കായി ശാന്തമായി കാത്തിരിക്കുക.
കുടുംബത്തെ സംരക്ഷിക്കുക
ചാണക്യനീതി അനുസരിച്ച്, പ്രതിസന്ധി ഘട്ടങ്ങളില്‍ കുടുംബത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുക എന്നത് ഒരു മനുഷ്യന്റെ പ്രഥമ കര്ത്തവ്യമായിരിക്കണം. അതിനാല്‍, സാഹചര്യം കഠിനമാകുമ്പോള്‍ ആദ്യം നിങ്ങളുടെ കുടുംബാംഗങ്ങളുടെ സുരക്ഷയെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കുക. പ്രതിസന്ധി ഘട്ടങ്ങളില്‍ നിങ്ങളുടെ കുടുംബാംഗങ്ങളെ ആദ്യം പിന്തുണയ്ക്കണം.

പണം ലാഭിക്കുക
ഒരാള്‍ എപ്പോഴും ജീവിതത്തില്‍ പണം ലാഭിക്കണമെന്ന് ചാണക്യന് പറയുന്നു. കാരണം പ്രതിസന്ധി ഘട്ടങ്ങളില്‍ പണം നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്താണെന്ന് പറയപ്പെടുന്നു. ജീവിതത്തില്‍ പണമില്ലാത്ത ഒരു വ്യക്തിക്ക് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും.
ധൈര്യം
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തിയുടെ മോശം സമയങ്ങളില്‍ എപ്പോഴും ധൈര്യവും സംയമനവും കൈവിടാതിരിക്കുക. ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തില്‍ നിന്ന് ഇത് നിങ്ങളെ കരകയറാന്‍ സഹായിക്കുന്നു. ഇതിനായി എപ്പോഴും ധൈര്യത്തോടെയും ക്ഷമയോടെയും പ്രവര്‍ത്തിക്കുക.
ഭയം നിയന്ത്രിക്കുക
ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു വ്യക്തി എപ്പോഴും തന്റെ ഭയത്തെ നിയന്ത്രിക്കണം. ഭയം നിങ്ങളെ ദുര്‍ബലനാക്കുന്നു. അതിനാല്‍ പ്രയാസകരമായ സാഹചര്യത്തെം നേരിടാന്‍ ഭയം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്.



Click it and Unblock the Notifications