Latest Updates
-
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം -
ഇന്നത്തെ നക്ഷത്രഫലം: മെയ് 6-ന് ഭാഗ്യം ആർക്കൊപ്പം? കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും വമ്പൻ മാറ്റങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം!
ചാണക്യനീതി: വയസ്സുകാലത്ത് അന്തസ്സോടെ ജീവിക്കാം; ഈ 7 കാര്യം അറിഞ്ഞുവയ്ക്കൂ
നമുക്ക് എന്താണോ ഉള്ളത്, അതില്‍ സംതൃപ്തരായിരിക്കുക എന്ന ചിന്താഗതി ഉണ്ടാകേണ്ടത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിന് വളരെ അത്യാവശ്യമാണ്. അപ്പോള്‍ മാത്രമേ ജീവിതം മധുരമുള്ളതായി തോന്നുകയുള്ളൂ. സുന്ദരമായ ജീവിതത്തിനായി നിങ്ങള്‍ക്ക് അറിവുള്ളവരുടെ വാക്കുകള്‍ ഒരു പ്രചോദനമാണ്.
ചാണക്യനും ഇതേ കാര്യമാണ് പറയുന്നത്. മഹാ പണ്ഡിതനായ ചാണക്യന്റെ വാക്കുകള്‍ എല്ലാവരുടെയും ജീവിതത്തില്‍ വെളിച്ചം വീശുന്നു. ചാണക്യനീതിയിലെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നത്തെക്കാലത്തും പ്രസക്തമാണ്. സുന്ദരമായ ജീവിതത്തിനായി ഒരു വ്യക്തി ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍ ഇതാ.

വിദ്യാഭ്യാസം
വിദ്യാസമ്പന്നനായ വ്യക്തി എല്ലായിടത്തും ബഹുമാനിക്കപ്പെടുന്നു. യുവത്വത്തിനും സൗന്ദര്യത്തിനും മീതെ വിദ്യാഭ്യാസം വിജയിക്കുന്നു. വിദ്യാസമ്പന്നനാണെങ്കില് നിങ്ങളെ ഒരു ജ്ഞാനിയായി കണക്കാക്കുകയും എല്ലായിടത്തും ബഹുമാനം ലഭിക്കുകയും ചെയ്യുന്നു. ഒരു ധനികന്റെ സമ്പത്തും സൗന്ദര്യവും കാലക്രമേണ മങ്ങിയേക്കാം, എന്നാല്‍ വിദ്യാഭ്യാസവും അറിവും ഒരിക്കലും നശിച്ചുപോകില്ല. കാലക്രമേണ മാത്രമേ അത് വളരുകയേ ഉള്ളൂ. നിങ്ങളില്‍ നിന്ന് അത് മറ്റാര്‍ക്കും തട്ടിയെടുക്കാനും സാധിക്കില്ല.

പണം സ്വരൂപിച്ച് വയ്ക്കുക
ജീവിതത്തില്‍ അച്ചടക്കം പാലിക്കുന്നവര്‍ക്ക് ഉറപ്പായും വിജയം ലഭിക്കുമെന്ന് ചാണക്യന് പറയുന്നു. എല്ലാവരും തന്നെ സാമ്പത്തിക കാര്യത്തില്‍ അച്ചടക്കം പാലിക്കണം. ചാണക്യനീതിയില്‍ പലതവണ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. പണം എങ്ങനെ ശരിയായി കൈകാര്യം ചെയ്യണമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. നിങ്ങള്‍ക്ക് പണമില്ലെങ്കില്‍, നിങ്ങളുടെ ജീവിതം ദുരിതമാകുന്നു. പ്രത്യേകിച്ചും, പ്രായമാകുമ്പോള്‍ നിങ്ങള്‍ക്ക് ഇതുകാരണം കൂടുതല്‍ കഷ്ടതകള്‍ നേരിടേണ്ടിവരുന്നു. അതുകൊണ്ട് എല്ലാവരും പണം കൈകാര്യം ചെയ്യാന്‍ പഠിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് കുറച്ച് പണം നിങ്ങളുടെ ക്ഷാമകാലത്തേക്കായി സ്വരൂപിച്ച് വയ്ക്കണമെന്ന് ചാണക്യന് പറയുന്നു.

സമയം ശ്രദ്ധിക്കുക
ജീവിതത്തില്‍ വളരെ പ്രധാനമാണ് സമയം. എല്ലാ ജോലികളും കൃത്യസമയത്ത് ചെയ്യുകയും ദിനചര്യകള്‍ ചിട്ടപ്പെടുത്തുകയും ചെയ്യുന്നവര്‍ക്ക് ഒരിക്കലും ആരെയും ആശ്രയിക്കേണ്ടതില്ലെന്ന് ചാണക്യന് പറയുന്നു. ഇത്തരത്തില്‍ അച്ചടക്കമുള്ള ജീവിതം നയിക്കുന്നവര്‍ തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കുമെന്നും ചാണക്യന് പറയുന്നു. അതായത് കൃത്യ സമയത്തി ഭക്ഷണം കഴിക്കുക, ഉറങ്ങുക, നിശ്ചിത സമയത്ത് എഴുന്നേല്ക്കുക, വ്യായാമം ചെയ്യുക തുടങ്ങി ജീവിതത്തില്‍ അച്ചടക്കം ശീലിക്കേണ്ടത് എല്ലാവര്ക്കും പ്രധാനമാണ്.

ജീവകാരുണ്യപ്രവര്‍ത്തനം
ജീവകാരുണ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചാണക്യന് പറഞ്ഞിട്ടുണ്ട്. പൊതുവേ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ ഇടയില്‍ ഒരു സ്ഥാനമുണ്ട്. നമ്മുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം സത്പ്രവൃത്തികള്‍ക്കായി വിനിയോഗിക്കണമെന്ന് വിശുദ്ധ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ചാണക്യനും ഇത് തന്നെയാണ് പറഞ്ഞത്. ഒരു പ്രതിഫലവും കൂടാതെ നിസ്വാര്‍ത്ഥമായി മറ്റൊരാളെ സഹായിക്കുമ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും ദു:ഖിതനും അസന്തുഷ്ടനുമാകില്ലെന്ന് ചാണക്യന് പറയുന്നു. ഇന്നത്തെ നിങ്ങളുടെ നിസ്വാര്‍ത്ഥമായ സഹായം നിങ്ങളുടെ ഭാവിയെ രൂപപ്പെടുത്തും. അപ്പോള്‍ നിങ്ങളുടെ വാര്‍ദ്ധക്യം സന്തോഷത്തിലും സമാധാനലും ആയിരിക്കും. അതുകൊണ്ട് മറ്റുള്ളവരെ നിങ്ങള്‍ കഴിയുന്നത്ര സഹായിക്കുക.

ബുദ്ധിപരമായ തീരുമാനങ്ങള്‍
ചാണക്യന് പറയുന്നതുപോലെ, ഒരു വ്യക്തിയുടെ പെരുമാറ്റം അവന്റെ വ്യക്തിത്വത്തിന്റെ അടയാളമാണ്. അതിനാല്‍, ഒരു സാഹചര്യത്തെ നേരിടാനുള്ള വിവേകം എല്ലാവര്ക്കും ആവശ്യമാണ്. അല്ലാത്തപക്ഷം, അവര്‍ എളുപ്പത്തില്‍ പ്രശ്നങ്ങളില്‍ അകപ്പെടും. ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു മനുഷ്യന് മോശം സമയങ്ങളില്‍ പോലും തന്റെ സ്വഭാവം മാറ്റിയില്ലെങ്കില്‍ അവന് എപ്പോഴും ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരും. അതിനാല്‍, ജീവിതത്തിന്റെ ലക്ഷ്യം നേടുന്നതിനായും ഈ സ്വാര്‍ത്ഥ ലോകത്ത് സ്വയം സുരക്ഷിതരായിരിക്കുന്നതിനും എല്ലാവരും സമര്‍ത്ഥമായും ബുദ്ധിപരമായും ചുവടുവെക്കേണ്ടത് അത്യാവശ്യമാണ്.

മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുക
ഒരു വ്യക്തി തന്റെ ചുറ്റുമുള്ള ആളുകളെയും പരിസ്ഥിതിയെയും നിരീക്ഷിക്കുകയും പഠിക്കുകയും വേണം. നിങ്ങളുടെ സ്വന്തം തെറ്റുകളില്‍ നിന്ന് പഠിക്കുന്നതിനു പുറമേ, മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കാനും അവ ആവര്‍ത്തിക്കാതിരിക്കാനും നിങ്ങള്‍ ശ്രദ്ധിക്കണം.

രഹസ്യങ്ങള്‍ ആരോടും വെളിപ്പെടുത്തരുത്
നിങ്ങളുടെ രഹസ്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് വെളിപ്പെടുത്തരുത്. ചാണക്യനീതി അനുസരിച്ച്, നിങ്ങളുടെ ബലഹീനതകളോ ശക്തികളോ ഒരു സാഹചര്യത്തിലും നിങ്ങള്‍ ആരുമായും പങ്കിടരുത്. കാരണം അത്തരം കാര്യങ്ങള്‍ അവര്‍ നിങ്ങള്‍ക്കെതിരെ എപ്പോള്‍ ഉപയോഗിക്കുമെന്ന് പറയാനാവില്ല.



Click it and Unblock the Notifications
