Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ചാണക്യനീതി: പുതുവര്‍ഷത്തില്‍ വിജയം കാല്ക്കീഴിലാക്കാന് പാലിക്കൂ ഈ ചാണക്യതന്ത്രങ്ങള്‍
പൗരാണിക ഭാരതം കണ്ട മികച്ച പണ്ഡിതനായിരുന്നു ചാണക്യന്. ലോകപ്രശസ്തമായ തക്ഷശില സര്‍വകലാശാലയില്‍ അദ്ദേഹം അന്നത്തെക്കാലത്ത് പഠിച്ചിരുന്നു. പണം, ആരോഗ്യം, ബിസിനസ്സ്, ദാമ്പത്യ ജീവിതം, സമൂഹം തുടങ്ങി ഒരു മനുഷ്യന്റെ ജീവിതത്തെക്കുറിച്ചുള്ള ഒട്ടുമിക്ക കാര്യങ്ങളും അദ്ദേഹം പറഞ്ഞുവച്ചിട്ടുണ്ട്. അദ്ദേഹം തന്റെ ചാണക്യനീതി എന്ന ഗ്രന്ഥത്തില്‍ മനുഷ്യരുടെ നന്മയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചാണക്യന് നീതിയില്‍ നിങ്ങള്‍ക്ക് കാണാം.
ഏതൊരു വ്യക്തിയും തന്റെ ജീവിതത്തില്‍ ഈ കാര്യങ്ങള്‍ സ്വീകരിച്ചാല്‍, അയാള്‍ക്ക് വിജയത്തിന്റെ പുതിയ ഉയരങ്ങള്‍ കൈവരിക്കാന്‍ കഴിയും. 2024 പുതുവര്‍ഷം പിറന്നുകഴിഞ്ഞു. ഈ പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്ക് വിജയകരമായ ജീവിതം നയിക്കണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ചാണക്യന്റെ ഈ തന്ത്രങ്ങള്‍ മനസില്‍ വയ്ക്കൂ.

അറിവ് വളര്‍ത്തുക
അറിവാണ് ഓരോ വ്യക്തിയുടെയും യഥാര്‍ത്ഥ സുഹൃത്ത്. ചാണക്യന്റെ അഭിപ്രായത്തില്‍, അത് പുസ്തകജ്ഞാനമോ ഏതെങ്കിലും പ്രവൃത്തി ചെയ്യുന്ന അനുഭവമോ ആകട്ടെ, ഒരു വ്യക്തിയുടെ അറിവ് ഒരിക്കലും പാഴാകില്ല. ജ്ഞാനിയായ ഒരാള്‍ ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടുന്നില്ല. അറിവ് എന്നത് മനുഷ്യന് എല്ലാ ഋതുക്കളിലും അമൃത് നല്കുന്ന കാമധേനു പശുവിനെപ്പോലെയാണ്, അതിനാല്‍ അറിവ് എപ്പോള്‍ എവിടെ കണ്ടാലും അത് സമ്പാദിക്കണമെന്ന് ചാണക്യന് പറയുന്നു.
അറിവ് ഒരിക്കലും പാഴാകില്ല. രാജാവ് അവന്റെ രാജ്യത്ത് മാത്രമേ ബഹുമാനിക്കപ്പെടുന്നുള്ളൂ, എന്നാല്‍ പണ്ഡിതന്മാരും അറിവുള്ളവരും എല്ലാ മേഖലകളിലും ആരാധിക്കപ്പെടുന്നു. പ്രതിസന്ധി നേരിടുന്ന ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശക്തിയായി അറിവ് മാറുന്നു. നിങ്ങള്‍ ഒരിക്കലും പഠനം നിര്‍ത്തരുത്, കാരണം നിങ്ങള്‍ കൂടുതല്‍ പഠിക്കുന്തോറും നിങ്ങളുടെ അറിവ് വര്‍ദ്ധിക്കു. അറിവുള്ള ഒരാള്‍ക്ക് മാത്രമേ ജീവിതത്തില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ കഴിയൂ.
ആത്മവിശ്വാസം
ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തിയെ ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടുത്താന്‍ അനുവദിക്കാത്ത ഒന്നാണ് ആത്മവിശ്വാസം. ആത്മവിശ്വാസമുള്ള ഒരാളെ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയില്ല. ആത്മവിശ്വാസത്തിന്റെ ബലത്തില്‍, ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികളിലും സാഹചര്യങ്ങളിലും പോലും ഒരു വ്യക്തി തന്റെ വിജയത്തിലേക്കുള്ള വഴി എളുപ്പത്തില്‍ കണ്ടെത്തുന്നു.
കഠിനാദ്ധ്വാനം
ഒരു വ്യക്തിക്ക് തന്റെ കഠിനാധ്വാനത്തിന്റെ അടിസ്ഥാനത്തില്‍ അസാധ്യമായ എല്ലാ കാര്യങ്ങളും സാധ്യമാക്കാന്‍ കഴിയും. ഒരു വ്യക്തിക്ക് തന്റെ കഠിനാധ്വാനത്തിന്റെ ഫലം പെട്ടെന്ന് അല്ലെങ്കിലും തീര്‍ച്ചയായും ലഭിക്കുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍ കഠിനാധ്വാനമാണ് വിജയത്തിന്റെ അടിസ്ഥാനമന്ത്രം.
ജാഗ്രത
എല്ലാ സാഹചര്യങ്ങളിലും കണ്ണും കാതും തുറന്നിരിക്കുന്ന ഒരു വ്യക്തി, ജീവിതത്തില്‍ ഒരിക്കലും പരാജയം നേരിടുന്നില്ല. ഇതുകൂടാതെ, ഒരു വ്യക്തി തന്റെ പണം നന്നായി ഉപയോഗിക്കാനും ചാണക്യന് ഉപദേശിക്കുന്നു. പണം നല്ല രീതിയില്‍ വിനിയോഗിക്കുകയും മോശം സമയങ്ങളിലേക്കായി അത് സൂക്ഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടുന്നില്ലെന്ന് ചാണക്യന് പറയുന്നു.
മറ്റുള്ളവരുടെ തെറ്റില്‍ നിന്ന് പഠിക്കുക
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, ഒരു വ്യക്തി മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുമ്പോള്‍ അവന് ഒരിക്കലും സ്വന്തം ജീവിതത്തില്‍ തോല്‍ക്കില്ല. നിങ്ങള്‍ക്ക് വിജയം നേടാന്‍ ആഗ്രഹമുണ്ടെങ്കില്‍, മറ്റുള്ളവരുടെ അനുഭവങ്ങള്‍ അറിഞ്ഞ് ജീവിക്കുക.
സൗഹൃദം
നിങ്ങളോട് ഒപ്പം നില്ക്കുന്ന ഒരു വ്യക്തിയുമായി എപ്പോഴും സൗഹൃദം സ്ഥാപിക്കണമെന്ന് ചാണക്യന് പറയുന്നു. നിങ്ങളേക്കാള്‍ പ്രശസ്തി കൂടുതലോ കുറവോ ഉള്ള ആളുകളുമായുള്ള സൗഹൃദം അധികകാലം നിലനില്‍ക്കില്ല. വിപരീത സ്വഭാവമുള്ളവരുമായി ഒരിക്കലും ചങ്ങാത്തം കൂടരുത്.
ഭക്ഷണം
നിങ്ങള്‍ക്ക് കിട്ടുന്ന ഭക്ഷണം സന്തോഷത്തോടെ കഴിക്കണം. ഒരു ഭക്ഷണത്തെയും ഒരിക്കലും കുറ്റം പറയരുത്. ഭക്ഷണം പ്ലേറ്റില്‍ ബാക്കിവയ്ക്കരുത്.
ചെലവ്
ഒരു വ്യക്തി എപ്പോഴും തന്റെ പക്കലുള്ള പണത്തില്‍ സന്തുഷ്ടനായിരിക്കണം. അതായത്, നിങ്ങള്‍ നിങ്ങളുടെ വരുമാനത്തില്‍ സന്തുഷ്ടനായിരിക്കണം. വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവഴിക്കുകയുമരുത്.
ദാനധര്‍മ്മം
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മടി കാണിക്കരുത്. നിങ്ങള്‍ ഈ കാര്യങ്ങള്‍ എത്രയധികം ചെയ്യുന്നുവോ അത്രയധികം നിങ്ങള്‍ക്ക് പുണ്യഫലം ലഭിക്കും. നിങ്ങളുടെ ദാനം മറ്റുള്ളവരെ സഹായിക്കുകയും പുണ്യം നല്‍കുകയും ചെയ്യുന്നു.



Click it and Unblock the Notifications
