Latest Updates
-
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം
ചാണക്യനീതി: ബുദ്ധിമാന്മാരെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം, ചാണക്യന് പറയുന്ന അഞ്ച് ലക്ഷണങ്ങള്‍
ബുദ്ധിയുണ്ടാകണമെന്ന് ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. ശക്തിയില്ലെങ്കിലും ബുദ്ധി കൊണ്ട് മാത്രം ജീവിതത്തില്‍ വിജയം നേടാനാകും. ബുദ്ധിയില്ലെങ്കില്‍ ശക്തി ഉണ്ടായിട്ടും കാര്യമില്ല. ബുദ്ധി ജന്മസിദ്ധമായ കഴിവാണെന്നാണ് പൊതുവെയുള്ള ധാരണ. ഒരു പരിധി വരെ അത് ശരിയാണുതാനും. ജനിതകപരമായ സവിശേഷതകളും പാരമ്പര്യവുമെല്ലാം ഒരാളുടെ ബുദ്ധിക്ഷമതയില് പ്രത്യേക പങ്ക് വഹിക്കുന്നുണ്ട്. അതേസമയം നമ്മള് വിചാരിച്ചാല്‍ നമുക്കുള്ള ബുദ്ധി മെച്ചപ്പെടുത്താന്‍ സാധിക്കും.

ബുദ്ധിശക്തി കൊണ്ടും കൗശലം കൊണ്ടും ചന്ദ്രഗുപ്ത മൗര്യന്റെ പ്രിയ ഉപദേഷ്ടാവായി മാറിയ, അദ്ദേഹത്തെ അധികാരസ്ഥാനത്ത് എത്തിക്കുന്നതിനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ കൗടില്യനെന്നും പേരുള്ള ചാണക്യന് ബുദ്ധിശാലി ആയിത്തീരുന്നതിന് ഒരാള്‍ക്ക് ഉണ്ടായിരിക്കേണ്ട അഞ്ച് ശീലങ്ങളെ കുറിച്ച് ചാണക്യനീതിയില്‍ പറയുന്നുണ്ട്. ആ ശീലങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
വീട്ടുകാര്യങ്ങള്‍ പുറത്തുപറയരുത്
ബുദ്ധിയുള്ള ആളുകള്‍ തന്റെ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തുപറയില്ല. അത് രഹസ്യമാക്കി വെക്കും. കാരണം അത്തരം കാര്യങ്ങള്‍ ശത്രുക്കള്‍ തങ്ങള്‍ക്കെതിരായ ആയുധമാക്കി മാറ്റുമെന്നാണ് ചാണക്യന് പറയുന്നത്.
പരദൂഷണം, കുറ്റംപറച്ചില്‍
വിവേകികളായ മനുഷ്യര്‍ പരദൂഷണം പറയാനോ കുറ്റം പറയാനോ നില്‍ക്കില്ല. അവര്‍ നെഗറ്റിവിറ്റിയില്‍ നിന്നും അപരനെ കുറിച്ചുള്ള കിംവന്തികളില് നിന്നും ഒഴിഞ്ഞുനില്ക്കാന് ശ്രമിക്കും.
മരുന്നുവിവരം പുറത്തുപറയില്ല
ബുദ്ധിയുള്ള ആളുകള്‍ തങ്ങള്‍ കഴിക്കുന്ന മരുന്നുകളെ കുറിച്ചുള്ള കാര്യങ്ങള്‍ ആരോടും പറയില്ലെന്നും ചാണക്യന് പറയുന്നു. അത്തരം കാര്യങ്ങള്‍ തങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന ചിന്തയാണ് ഇതിന് പിന്നില്‍.
ഭക്ഷണത്തെ കുറിച്ച് പരാതിയില്ല
ഭക്ഷണത്തെ കുറ്റം പറയാതിരിക്കുന്നത് ബുദ്ധിമതികളുടെ പ്രധാന ലക്ഷണമായി ചാണക്യന് കരുതുന്നു. അവര്‍ക്ക് ഭക്ഷണ കാര്യത്തില്‍ ഒരു പരാതിയും ഉണ്ടായിരിക്കില്ല. ലഭിച്ച ഭക്ഷണം കഴിച്ച് തൃപ്തിയടയുന്നവരായിരിക്കും അവര്‍.
പ്രണയം രഹസ്യമായിരിക്കും
വിവേകമതികള്‍ തന്റെ പ്രണയ ജീവിതം രഹസ്യമായി കൊണ്ടുനടക്കുമെന്നാണ് ചാണക്യന് പറയുന്നത്. കാരണം ഇത് പുറത്തറിഞ്ഞാല്‍ ആളുകള്‍ പങ്കാളിയെ കുറിച്ച് അനാവശ്യങ്ങളും കിംവദന്തികളും പറയാനും സംശയിക്കാനും ഇടയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications