Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഒപ്പം നിന്ന് ചതിക്കുന്ന ശത്രുവിനെ നേരിടാന്‍ നാല് ചാണക്യതന്ത്രങ്ങള്‍
ജീവിതത്തില്‍ ശത്രുക്കളെ നേരിടുക എന്നത് എളുപ്പമുള്ള കാര്യമല്ല. ശത്രുക്കളെ തിരിച്ചറിയാന്‍ പോലും പലപ്പോഴും നമുക്ക് സാധിച്ചെന്നിരിക്കില്ല. എന്നാല്‍ അദൃശ്യനായ ശത്രു പോലും നമുക്ക് പരാജയങ്ങളും അഹിതങ്ങളും സമ്മാനിക്കും. കൂടെ നിന്ന് നമുക്കെതിരായ പ്രവര്‍ത്തിക്കുന്ന ചിലയാളുകള്‍ ഉണ്ട്. ചിരിച്ചുകൊണ്ട് നമ്മോടൊപ്പമാണെന്ന് ഭാവിക്കുകയും എന്നാല്‍ നമ്മുടെ നാശത്തിന് ആഗ്രഹിക്കുകയും ചെയ്യുന്ന അവര്‍ എതിരെ നില്ക്കുന്ന ശത്രുവിനേക്കാള്‍ അപകടകാരിയാണ്. അങ്ങനെയുള്ളവരെ കണ്ടുപിടിക്കുകയും യുദ്ധത്തിലൂടെ അല്ലാതെ അവരെ എതിരിടുകയും വേണം. അതിനായി ആചാര്യനായ ചാണക്യന് ഉപദേശിക്കുന്ന തന്ത്രങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

ശത്രുവിന്റെ മനസ്സ് കീഴ്പ്പെടുത്തുക
ഒപ്പം നിന്ന് ചതിക്കുന്ന ശത്രുവിനെതിരെ പ്രയോഗിക്കേണ്ട ആദ്യതന്ത്രം അവരുടെ മനസ്സ് കീഴ്പ്പെടുത്തുക എന്നതാണ്. ബപ്രയോഗത്തിലൂടെയല്ല ശത്രുവിനെ കീഴ്പ്പെടുത്തേണ്ടതെന്ന് ചാണക്യന് പറയുന്നു. അവരുടെ മനസ്സില്‍ കടന്നുകൂടുകയാണ് വേണ്ടത്. എത്ര ശക്തനാണെങ്കിലും എതിരാളിയുടെ ബലഹീനതകള്‍ മനസ്സിലാക്കി മനസ്സിലേക്ക് കടന്നുചെല്ലണം. ശത്രുവിന്റെ മനസ്സ് മനസ്സിലാക്കിയവര്‍ക്ക് അഭിപ്രായഭിന്നതകളുടെ കാരണം കണ്ടെത്താനും അതിന് പരിഹാരം കാണാനും ആകും. യോജിപ്പിന്റെ പാത അവിടെ തുറക്കപ്പെടും. അങ്ങനെ വളരെ ലളിതമായി, സുന്ദരമായി ശത്രുവിനെ മിത്രമാക്കി മാറ്റാനാകും.
തര്‍ക്കങ്ങള്‍ ഉപേക്ഷിക്കുക
എതിരാളിയുമായി ഒരിക്കലും തര്‍ക്കങ്ങളില്‍ ഇടപെടാതിരിക്കുക. എത്ര ചെറിയ രീതിയില്‍ തുടങ്ങിയാലും തര്ക്കത്തിനൊടുക്കും തര്‍ക്കിക്കുന്നവര്‍ മാനസികമായി കൂടുതല്‍ അകലും. തര്‍ക്കിക്കുന്നതിന് മുമ്പ് സ്വയം ചില കാര്യങ്ങള്‍ ചിന്തിക്കുക. എന്തിനാണ് തര്‍ക്കിക്കുന്നത്, അതുകൊണ്ടുള്ള ഗുണമെന്താണ്, നഷ്ടമെന്താണ് എന്ന് ആഴത്തില്‍ ചിന്തിക്കുക. ഓരോ തര്‍ക്കവും കൂടുതല്‍ വലിയ തര്ക്കത്തിലേക്കുള്ള വഴികളാണ്. തര്‍ക്കമുണ്ടാകുമ്പോള്‍ അവയോട് പ്രതികരിക്കുന്നതിന് മുമ്പ് വളരെ ശാന്തമായി ആലോചിക്കുക. ചെറിയ വിയോജിപ്പുകള്‍ മറക്കുക. ദേഷ്യത്തെയും മറ്റ് വികാരങ്ങളെയും നിയന്ത്രിക്കാന്‍ പഠിക്കുമ്പോള്‍ അത്ര വലിയ ശത്രുവും നമുക്ക് മുമ്പില്‍ തോറ്റ് പിന്മാറും.
ക്ഷമയോടെ സംസാരിക്കാന്‍ പഠിക്കുക
എതിരാളി ആണെങ്കില്‍ പോലും വ്യക്തമായി, ക്ഷമയോടെ കാര്യങ്ങള്‍ സംസാരിക്കുന്നത് അവര്‍ക്ക് മുമ്പില്‍ വിജയിക്കാനുള്ള ഏറ്റവും മികച്ച വഴിയാണ്. ഇവിടെ വാക്കുകളെയാണ് ആയുധമാക്കേണ്ടത്. ശത്രുവാണെന്ന് കരുതി അധിക്ഷേപിക്കാനോ കുറ്റപ്പെടുത്താനോ പോകരുത്. അത് അവരുടെ ഉള്ളില്‍ ശത്രുത വളര്‍ത്തുകയേ ഉള്ളു. പകരം അവരോട് സഹാനുഭൂതിയോടെ സംസാരിക്കാന്‍ ശ്രമിക്കുക. തമ്മില്‍ പരസ്പര ധാരണയുണ്ടാക്കാന്‍ മുന്‍കൈ എടുക്കുക. എതിരാളിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് അവയെ ആഴത്തില്‍ അവലോകനം ചെയ്യുക. അത് നമുക്ക് ദോഷമുണ്ടാക്കില്ലെന്ന് ഉറപ്പിക്കുക. ദൃഢമായും ശാന്തമായും സംസാരിക്കുക. ഈ സമീപനം ശത്രുവിനെ ദുര്‍ബലനാക്കും. അയാള്‍ നമുക്ക് മുമ്പില്‍ കീഴടങ്ങും.
ശത്രുവിന്റെ പാത കണ്ടെത്തുക
ശത്രുവിനെ കണ്ടെത്തിയാല്‍ അയാളുടെ വഴികള്‍ പിന്തുടരുക എന്നകാണ് മറ്റൊരു പ്രധാനതന്ത്രം. നമുക്ക് മേലുള്ള വിജയമായിരിക്കും അയാളുടെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് ശത്രു സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ അറിഞ്ഞിരിക്കുക. അതെക്കുറിച്ച് വ്യക്തമായ ബോധ്യങ്ങള്‍ ഉണ്ടായാല്‍ അവരുടെ അടുത്ത നീക്കങ്ങള്‍ മുന്‍കൂട്ടി അറിയാനാകും.
പറയുന്ന കാര്യങ്ങളില്‍ ഉറപ്പുണ്ടാകുക
വാശിയുടെയോ ദേഷ്യത്തിന്റെയോ പുറത്ത് വെറുതെ ഒന്നും വിളിച്ചുപറയാതിരിക്കുക. ചെയ്യുമെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ മാത്രം പറയുക. ചെയ്യേണ്ട കാര്യങ്ങള്‍ മാത്രം ചെയ്യുക. വാക്കുകളേക്കാള്‍ പ്രവൃത്തിക്ക് മുന്‍ഗണന നല്‍കുക. ഉത്തമവിശ്വാസം ഉള്ളവരോട് മാത്രം ഉള്ളിലുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
