Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
Chanakya Niti: സമ്പത്തും സൗന്ദര്യവും ഇല്ലാതാകും, പക്ഷേ എന്നും കൂടെയുണ്ടാകുക ഇത് മാത്രം
ചില അറിവുകള്‍ നമ്മുടെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കും. അതിലൂടെ അതുവരെ ഉണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ തന്നെ മാറിമറിയും. ജീവിതത്തെ മറ്റൊരു വീക്ഷണക്കോണിലൂടെ നോക്കാന്‍ തുടങ്ങും. അത്തരം അറിവുകള്‍ ചിലപ്പോള്‍ ഒരു അനുഭവത്തിലൂടെയോ സാഹചര്യത്തിലൂടെയോ വായനയിലൂടെയോ മറ്റുള്ളവരുടെ ജീവിതത്തിലൂടെയോ ആയിരിക്കും നമ്മളിലേക്ക് എത്തുക. ഒരു കാര്യത്തില്‍ സംശയമില്ല, അത്തരം അറിവുകള്‍ നമ്മുടെ ജീവിതത്തെ അടുത്ത തലത്തിലേക്ക് കൈപിടിച്ചുയര്‍ത്തും.

ഭാരതം കണ്ട പ്രഗത്ഭനായ തത്വചിന്തകനും ദാര്‍ശനികനുമായിരുന്ന ചാണക്യന്റെ ജീവിതദര്‍ശനങ്ങള്‍ എക്കാലത്തും പ്രസക്തമാണ്. ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും നേരിടുന്നതിനുള്ള ഉത്തരങ്ങള്‍ ചാണക്യന്റെ പക്കലുണ്ടായിരുന്നു. പില്ക്കാലത്ത് ചാണക്യനീതിയായും ചാണക്യതന്ത്രമായും അറിയപ്പെട്ട ചാണക്യന്റെ ജീവിതദര്‍ശനങ്ങള്‍ ഇന്നും നമുക്ക് ജീവിതത്തിലേക്ക് പകര്ത്താവുന്നവയാണ്.
നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ചാണക്യന്റെ ചില ജീവിത ദര്‍ശനങ്ങള്‍ പരിശോധിക്കാം.
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം
ജീവിതത്തില്‍ മറ്റെന്തൊക്കെ നേടാന്‍ കഴിഞ്ഞാലും അതൊന്നും വിദ്യാഭ്യാസത്തിന് പകരമാകില്ലെന്ന് ചാണക്യന് പറയുന്നു. സമ്പത്തും സൗന്ദര്യവും ബന്ധങ്ങളുമെല്ലാം എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം. പക്ഷേ നമ്മള് നേടിയ വിദ്യാഭ്യാസവും അറിവുകളും മരണം വരെ നമുക്കൊപ്പമുണ്ടാകും. ഏത് പ്രതിസന്ധികളിലും നമുക്ക് ഉപകാരപ്പെടുക അവ രണ്ടുമായിരിക്കും.
രഹസ്യങ്ങള്‍ പങ്കുവെക്കാനുള്ളതല്ല
രഹസ്യങ്ങള്‍ പങ്കുവെക്കാന്‍ ഉള്ളവയല്ലെന്നാണ് ചാണക്യന് പറയുന്നത്. നമ്മുടെ ദൗര്‍ബല്യങ്ങള്‍, രഹസ്യങ്ങള്‍, കഴിവുകള്‍, ശക്തികള്‍ എന്നിവയൊന്നും ആരോടും വെളിപ്പെടുത്തരുത്. കാരണം എപ്പോഴാണ് അവ നമുക്കെതിരെ പ്രയോഗിക്കപ്പെടുകയെന്ന് പറയാന്‍ സാധിക്കില്ല.
മറ്റുള്ളവരുടെ തെറ്റില്‍ നിന്നും പഠിക്കുക
തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നേറണമെന്ന് നമുക്കറിയാം. പക്ഷേ സ്വന്തം തെറ്റുകളില്‍ നിന്ന് മാത്രമല്ല, മറ്റുള്ളവരുടെ തെറ്റുകളും അനുഭവങ്ങളും പാഠമാക്കുക. അവയും നമുക്ക് വഴികാട്ടിയാകും. മറ്റുള്ളവരുടെ പരാജയങ്ങളും വിജയങ്ങളും പാഠമാക്കുക. ഭാവിയില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കാനും ജീവിതത്തില്‍ മുന്നേറാനും അവ സഹായകമാകും.
മൂന്ന് ചോദ്യങ്ങള്‍
എന്തുകാര്യവും ചെയ്യുന്നതിന് മുമ്പ് ഏതൊരാളും മൂന്ന് ചോദ്യങ്ങള്‍ സ്വയം ചോദിക്കണമെന്ന് ചാണക്യന് പറയുന്നു. എന്തിനാണ് ഞാനിത് ചെയ്യുന്നത്, ഇതിന്റെ ഫലങ്ങള്‍ എന്തായിരിക്കും, ഇതില്‍ ഞാന്‍ വിജയിക്കുമോ എന്നീ ചോദ്യങ്ങളാണവ.
ഉള്ളിലുള്ള പരമാത്മാവിനെ തിരിച്ചറിയുക
ദൈവം നമുക്കള്ളിലാണെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ടാകും. ഇവിടെ ദൈവത്തെ നന്മയുടെയും മൂല്യങ്ങളുടെയും പ്രതീകമായാണ് കരുതുന്നത്. നമ്മുടെ ഉള്ളിലുള്ള കഴിവുകളെയും മൂല്യങ്ങളും കണ്ടെത്തുകയും അവയെ പരിപോഷിപ്പിക്കുകയും ചെയ്യുക. ഉള്ളിലുള്ള ശക്തിയെ തിരിച്ചറിയുകയും അതിനെ വികസിപ്പിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് മാത്രമേ ആത്മീയമായും വ്യക്തിപരവുമായ വളര്‍ച്ച നേടാനാകൂ.
കടമാണ് ഏറ്റവും വലിയ ശത്രു
മനസമാധാനവും സാമ്പത്തിക വളര്‍ച്ചയും ആഗ്രഹിക്കുന്ന ഒരാള്‍ ഒരിക്കലും കടം വാങ്ങരുതെന്ന് ചാണക്യന് ഉപദേശിക്കുന്നു. കാരണം പിന്നീട് ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നമുക്ക് മുമ്പിലെ ഏറ്റവും വലിയ തടസ്സമായി അവ മാറുമെന്നാണ് ചാണക്യന് കരുതുന്നത്.
അമിത അടുപ്പം
ഒരാളോടും ഒരു വസ്തുവിനോടും അമിതമായ അടുപ്പമോ ഇഷ്ടമോ ഉണ്ടാകരുതെന്ന് ചാണക്യന് പറയുന്നു. അത്തരം ഇഷ്ടങ്ങള്‍ നമ്മളെ വൈകാരികമായി തകര്‍ക്കും, മുന്‍ഗണനകളില്‍ നിന്നും നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications