Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
Chanakya Niti: ചാണക്യന്റെ ഈ തന്ത്രങ്ങള്‍ അനുസരിച്ചാല്‍ നാള്‍ക്കുനാള്‍ സമ്പത്ത് വര്‍ധിക്കും
പുരാതന ഭാരതത്തിലെ തത്വചിന്തകനും സാമ്പത്തികവിദഗ്ധനും രാജാവിന്റെ ഉപദേഷ്ടകനുമായിരുന്നു ചാണക്യന്. ജീവിതത്തിന്റെ സമസ്ത മേഖലകളെയും കുറിച്ച് ആഴത്തിലുള്ള പാണ്ഡിത്യം ചാണക്യന് ഉണ്ടായിരുന്നു. ചാണക്യന്റെ തന്ത്രങ്ങള്‍ രാജാക്കന്മാരെ വിജയത്തിലെത്തിച്ചു. പുരോഗതിയുടെ ഇന്നത്തെ കാലത്തും പ്രായോഗികമായ ആശയങ്ങളായിരുന്നു ചാണക്യന്റേത്. അതിനാല്‍ തന്നെ ചാണക്യനീതിയും ചാണക്യ തന്ത്രങ്ങളും ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, ഭാരതമെമ്പാടുമുള്ള ആളുകള്‍ക്ക് ഉപകാരപ്പെട്ടിട്ടുണ്ട്.

സാമ്പത്തികസ്ഥിരത നേടുന്നതിന് ഏതുകാലത്തും പ്രായോഗികമായ നിരവധി തന്ത്രങ്ങള്‍ ചാണക്യന്റേതായിട്ടുണ്ട്. സാമ്പത്തിക അഭിവൃദ്ധിയും സ്ഥിരതയും തേടുന്നവര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ചാണകന്റെ ചില ഉപദേശങ്ങള്‍ നോക്കാം.
ഭാവിയിലേക്കായി കരുതിവെക്കുക
സാമ്പത്തിക സ്ഥിരത നേടുന്നതിന് ചാണക്യന് പറയുന്ന ഒന്നാമത്തെ കാര്യം ഭാവിയിലേക്കായി കരുതിവെക്കുക എന്നതാണ്. വരുമാനത്തിന്റെ ഒരു പങ്ക് അത്യാവശ്യകാര്യങ്ങള്‍ക്കും ഭാവി ലക്ഷ്യങ്ങള്‍ക്കുമായി നീക്കിവെക്കുക.
കടം ഒഴിവാക്കുക
കടം ഒരു വ്യക്തിയുടെ സമാധാനം നശിപ്പിക്കും. അതുകൊണ്ട് കടമില്ലാതെ ജീവിക്കാന്‍ പരമാവധി ശ്രമിക്കുക. ഇനി കടമോ വായ്പയോ എടുക്കാതെ പറ്റില്ലാത്ത സ്ഥിതിയാണെങ്കില്‍ കൃത്യമായ തിരിച്ചടവ് പദ്ധതി ഉണ്ടായിരിക്കുക, അത് നടപ്പിലാക്കുക.
സാമ്പത്തിക അച്ചടക്കം
സാമ്പത്തികസ്ഥിരത നേടുന്നതിന് സാമ്പത്തിക അച്ചടക്കം വളരെ പ്രധാനമാണ്. ഒരു ബഡ്ജറ്റില്‍ അധിഷ്ഠിതമായി പണം കൈകാര്യം ചെയ്യുക. തോന്നുന്നത് പോലെയുള്ള ചിലവിടല്‍ ഒഴിവാക്കുക. ചിലവുകള്‍ കൃത്യമായി വിലയിരുത്തുകയും ലഭ്യമായ വരവിനുള്ളില്‍ നിന്നുകൊണ്ടാണ് ചിലവുകള്‍ നടത്തുന്നതെന്നും ഭാവിയിലേക്കായി പണം കരുതിവെക്കുന്നുണ്ടെന്നും ഉറപ്പാക്കുക.
വിവേകത്തോടെയുള്ള നിക്ഷേപം
നിക്ഷേപത്തിലൂടെയേ ഒരു വ്യക്തിക്ക് സാമ്പത്തികമായ വളര്‍ച്ച നേടാന്‍ കഴിയൂ. മുഴുവന്‍ പണവും ഒരിടത്ത് നിക്ഷേപിക്കുന്നത് റിസ്ക് ആയതിനാല്‍ പലയിടത്തായി നിക്ഷേപിക്കുക. അത് റിസ്ക് സാധ്യത കുറയ്ക്കുന്നു. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് നിക്ഷേപങ്ങളെ കുറിച്ച് ആഴത്തില്‍ പഠിക്കുകയും. ഏറ്റവും ഉചിതമായ നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്യുക.
അറിയാത്ത കാര്യങ്ങളെ കുറിച്ച് പഠിക്കുക
സമ്പത്തിക സ്ഥിരതയും അഭിവൃദ്ധിയും നേടുന്നതിനും മുന്നേറുന്നതിനും ബുദ്ധിപരമായ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കണം. ഇതിനായി നമുക്കറിയാത്ത കാര്യങ്ങള്‍ പഠിച്ച് മനസ്സിലാക്കുക. പ്രത്യേകിച്ച് നിക്ഷേപങ്ങളെ കുറിച്ചും പണം കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
