Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചാണക്യനീതി: പെട്ടെന്ന് പ്രായമാകും, ആയുസ്സെത്താതെ കാലന് തേടിവരും; ഈ ശീലങ്ങള് ആപത്ത്
വാര്ദ്ധക്യം എന്നത് ആളുകള്ക്ക് അത്ര എളുപ്പത്തില് അംഗീകരിക്കാന് കഴിയാത്ത ഒരു ജീവിത സത്യമാണ്. പലപ്പോഴും ആളുകള് അവരുടെ പ്രായത്തെ മറയ്ക്കാന് ആഗ്രഹിക്കുന്നു. ഇന്നത്തെ ജീവിതശൈലിയില് ചെറുപ്പക്കാര് പോലും പെട്ടെന്ന് പ്രായമാകാന് തുടങ്ങുന്നു. മുടി നേരത്തെ നരയ്ക്കല്, ശാരീരിക ബലഹീനത, അടിക്കടിയുള്ള അസുഖം തുടങ്ങിയവയാണ് വാര്ദ്ധക്യത്തിന്റെ ലക്ഷണങ്ങളായി വരുന്നത്.
വാര്ദ്ധക്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള് ചാണക്യന് പങ്കുവെച്ചിട്ടുണ്ട്. ഒരു വ്യക്തി അകാലത്തില് വാര്ദ്ധക്യം പ്രാപിക്കുന്നത് എന്തുകൊണ്ടാണെന്നും അതിന്റെ കാരണങ്ങളാല് അവന് വൃദ്ധരുടെ വിഭാഗത്തില് പെടുന്നത് എന്തുകൊണ്ടാണെന്നും ചാണക്യന് തന്റെ ചാണക്യനീതിയില് വിശദീകരിക്കുന്നുണ്ട്. യുവത്വം നിലനിറുത്തണമെങ്കില് എന്തൊക്കെ കാര്യങ്ങള് പാലിക്കണം എന്നും ചാണക്യന് നിര്ദേശിക്കുന്നു.

പ്രായമാകാനുള്ള കാരണം
നീതിശാസ്ത്രം നാലാം അധ്യായത്തിലെ പതിനേഴാം ശ്ലോകത്തില് ഓരോ പ്രവൃത്തിക്കും ഒരു രീതിയും നിയമവും ഉണ്ടെന്ന് ചാണക്യന് പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തി എപ്പോഴും ജീവിതയാത്രയിലാണെന്ന് ചാണക്യന് അതില് പറയുന്നു. ആളുകള് അവരുടെ കഴിവിനപ്പുറം നീങ്ങുകയാണെങ്കില്, അവരുടെ പ്രായം ഉടന് കുറയാന് തുടങ്ങുന്നു. ഭക്ഷണ ശീലങ്ങള് പാലിക്കാത്തതും കൃത്യസമയത്ത് ഉറങ്ങാത്തതും ശരീരത്തെ ദോഷകരമായി ബാധിക്കുന്നു. യാത്രാക്ഷീണവും ക്രമം തെറ്റിയ ദിനചര്യയും കാരണം ആളുകള് പെട്ടെന്നുതന്നെ വാര്ദ്ധക്യത്തിന്റെ ഇരകളാകുന്നു. ഭര്ത്താവില് നിന്ന് ശാരീരിക സുഖം ലഭിക്കാത്ത സ്ത്രീകളും പെട്ടെന്ന് വാര്ദ്ധക്യം പ്രാപിക്കാന് തുടങ്ങുമെന്നും ചാണക്യന് ശ്ലോകത്തില് പറഞ്ഞിട്ടുണ്ട്.
കുതിര
മനുഷ്യരെക്കൂടാതെ, കെട്ടിയിട്ട് വളര്ത്തുന്ന കുതിരയും പെട്ടെന്ന് പ്രായമാകുമെന്ന് ചാണക്യന് ശ്ലോകത്തില് പറഞ്ഞിട്ടുണ്ട്. ഒരു കുതിരയുടെ അടിസ്ഥാന പ്രവര്ത്തനം ഓടുക എന്നതാണ്. അത് ചെറുപ്പമായി തുടരുന്നതിന് ഇത് ആവശ്യമാണ്. കുതിരയെ കെട്ടിയിട്ടിരിക്കുകയാണെങ്കില്, അത് അതിന്റെ ശാരീരിക സ്വഭാവത്തിന് എതിരായിരിക്കും. ഇതുമൂലം അതിന്റെ ശക്തി ദുര്ബലമാകാന് തുടങ്ങുകയും അതിന്റെ പ്രായം ഉടന് കുറയുകയും ചെയ്യും.
അധികമായി ഉറങ്ങുന്നത്
രാവിലെ മുതല് വൈകുന്നേരം വരെ ഉറങ്ങുന്നവര്ക്ക് ഒരിക്കലും ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടാകില്ല. സൂര്യോദയം വരെ ഉറങ്ങുന്ന ഒരാള് എപ്പോഴും ദാരിദ്ര്യത്തെ അഭിമുഖീകരിക്കുന്നു. ഇത്തരക്കാര്ക്ക് ഒരിക്കലും ജീവിതത്തില് ഉയര്ച്ച ഉണ്ടാകില്ലെന്ന് ചാണക്യനീതിയില് പറയുന്നു. ഇവരുടെ അനാരോഗ്യം ഇവരെ അധികകാലം ജീവിപ്പിക്കില്ലെന്നും ചാണക്യന് പറയുന്നു.
അമിതമായി ഭക്ഷണം കഴിക്കുന്നത്
ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്ന ആളുകള് ദരിദ്രരായിത്തീരുന്നു. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് ഒരു വ്യക്തിയെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു, അത്തരം ആളുകള് ഒരിക്കലും ജീവിതത്തില് ആരോഗ്യവാനുമായിരിക്കില്ല. അവര്ക്ക് ആയുസ്സ് അധികകാലം ഉണ്ടാകുകയില്ലെന്നും ചാണക്യന് പറയുന്നു.



Click it and Unblock the Notifications
