Latest Updates
-
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു
ചാണക്യനീതി: പുത്രന്മാര് ഇങ്ങനെയെങ്കില്‍ മാതാപിതാക്കള്‍ ഭാഗ്യം ചെയ്തവര്‍, പക്ഷേ..
ഭാരതം കണ്ട എക്കാലത്തെയും മഹാനായ തത്വചിന്തകനും ദീര്‍ഘദര്‍ശിയുമായിരുന്നു ചാണക്യന്. ചാണക്യനീതിയിലൂടെ അദ്ദേഹം ലോകത്തിന് നല്കിയ അറിവുകള്‍ എക്കാലത്തും പ്രസക്തമാണ്. ജീവിതത്തില്‍ മുന്നേറുന്നതിനും വിജയം നേടുന്നതിനും വേണ്ട എല്ലാ തന്ത്രങ്ങളും ഉപദേശങ്ങളും ചാണക്യനീതിയില്‍ അടങ്ങിയിട്ടുണ്ട്. ധനം, പ്രശസ്തി, ബിസിനസ്, ഉദ്യോഗം, കുടുംബജീവിതം, വിവാഹജീവിതം എന്നിങ്ങനെ ജീവിതത്തിലെ സമസ്തമേഖലകളെ കുറിച്ചും ചാണക്യന് തന്റെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ഒരു പുത്രന് വേണ്ട ഗുണങ്ങളെ കുറിച്ചും ചാണക്യ നീതിയില്‍ പറയുന്നുണ്ട്. ചാണക്യനീതി പ്രകാരം സത്ഗുണ സമ്പന്നനായ ഒരു പുത്രന് എങ്ങനെ ആയിരിക്കുമെന്ന് നോക്കാം.
അറിവ്
ഒരു പുത്രന് വേണ്ട സത്ഗുണങ്ങളില്‍ ഏറ്റവും വലുത് അറിവ് ആണെന്നാണ് ചാണക്യന് പറയുന്നത്. അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും മഹത്വത്തെ കുറിച്ച് ചാണക്യനീതിയില്‍ വളരെ വിശദമായി അദ്ദേഹം എഴുതിയിട്ടുണ്ട്. നൂറ് ബുദ്ധിമാന്മാര്ക്ക് സമാനമാണ് അറിവുള്ള ഒരൊറ്റ പുത്രന് എന്ന് ചാണക്യനീതിയില്‍ പറയുന്നു. ഇങ്ങനെയുള്ള പുത്രന് മാതാപിതാക്കള്‍ക്ക് സുഖവും സമാധാനവും നല്‍കും. മാതാപിതാക്കളുടെ ദുഃഖം സ്വന്തം ദുഃഖമായാണ് ഇവര്‍ കാണുന്നത്.
ദുഃശ്ശീലം
ദുശ്ശീലം ഉള്ള പുത്രന് ബുദ്ധിമാന് ആണെങ്കിലും മരിച്ചുപോകുന്നതാണ് ഭേദമെന്ന് ചാണക്യന് പറയുന്നു. അങ്ങനയുള്ള പുത്രന്റെ മരണം മാതിപിതാക്കള്‍ക്ക് കുറച്ചുകാലം ദുഃഖം നല്‍കുമെങ്കിലും അവര്‍ ജീവിച്ചിരുന്നാല്‍ എപ്പോഴും ദുഃഖിക്കേണ്ടി വരുമെന്നാണ് ചാണക്യന് പറയുന്നത്.
ബഹുമാനം
ഒരു കാര്യത്തിനും ഉപകരിക്കാത്ത, പാലോ പശിക്കിടാവിനെയോ തരാത്ത പശുവിനെ പോലെ മാതാപിതാക്കളെ ബഹുമാനിക്കുകയോ അവരോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുകയോ ചെയ്യാത്ത സന്താനങ്ങളെ കൊണ്ട് മാതാപിതാക്കള്‍ക്ക് യാതൊു ഗുണവും ഇല്ലെന്നാണ് ചാണക്യന് പറയുന്നത്.
വിഡ്ഢി
വിഡ്ഢികളായ പുത്രന്മാര് മാതാപിതാക്കള്‍ക്ക് ശത്രുക്കള്‍ക്ക് സമാനമാണെന്ന് ചാണക്യന് പറയുന്നു. കാരണം മടയന്മാര് പുത്രന്മാര് മാതാപിതാക്കള്‍ക്ക് ജീവിതം മുഴുവന്‍ കഷ്ടകാലം നല്കുന്നു. അതുകൊണ്ട് പുത്രന്മാര് ബുദ്ധിയുള്ളവര്‍ ആയിരിക്കേണ്ടത് അത്യാവശ്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
