Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പണമോ സൗന്ദര്യമോ അല്ല, ഭാര്യയാകാന്‍ സ്ത്രീയ്ക്ക് വേണ്ടത് ഈ അഞ്ച് ഗുണങ്ങള്‍. ചാണക്യന് പറയുന്നു
ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രാഷ്ട്ര തന്ത്രജ്ഞനും സാമ്പത്തികശാസ്ത്രജ്ഞനും ആയിരുന്നു ചാണക്യന്. അദ്ദേഹത്തിന്റെ അഗാധമായ പാണ്ഡിത്യത്തിന് തെളിവാണ് ചാണക്യനീതിയും അര്‍ഥശാസ്ത്രവും. ഒരു സ്ത്രീയ്ക്ക് വേണ്ട ഗുണങ്ങള്‍ എന്തെല്ലാമാണെന്നും ദാമ്പത്യത്തില്‍ ഒരു സ്ത്രീയെ ഉത്തമഭാര്യയാക്കുന്നത് അവരുടെ എന്തെല്ലാം ഗുണങ്ങള്‍ ആണെന്നും ചാണക്യന് തന്റെ പുസ്തകങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

ബുദ്ധിസാമര്‍ത്ഥ്യം
ബുദ്ധിസാമര്‍ത്ഥ്യമുള്ള ഭാര്യ വളരെ വിവേകപൂര്‍വ്വം തീരുമാനങ്ങള്‍ എടുക്കുന്നവരും കുടുംബത്തില്‍ സന്തോഷവും സമാധാനവും കൊണ്ടുവരുന്നവരും ആയിരിക്കും. ഇങ്ങനെയുള്ള ഭാര്യമാര്‍ ഭര്ത്താക്കന്മാര്ക്ക് സ്വര്‍ഗ്ഗതുല്യമായ ജീവിതം ഒരുക്കും.
കഴിവുകളും വൈദഗ്ധ്യവും
ഗൃഹഭരണം ആണെങ്കില്‍ പോലും ഭരണരംഗത്തും സാമ്പത്തികകാര്യങ്ങളിലും തീരുമാനമെടുക്കലിലും മിടുക്കരായ ഭാര്യമാര്‍ കുടുംബത്തിനും സമൂഹത്തിന് തന്നെയും നേട്ടമാണ്. അങ്ങനെയുള്ള ഭാര്യമാര്‍ ഉണ്ടെങ്കില്‍ ഭര്ത്താക്കന്മാര്ക്ക് വലിയ ആശ്വാസമാണ്.
മധുരഭാഷണം
ദയയോടെയും ബഹുമാനത്തോടെയും സംസാരിക്കുന്ന ഭാര്യമാര്‍ അവരുടെ ഭര്ത്താക്കന്മാര്ക്ക് സന്തോഷവും സംതൃപ്തിയും നല്‍കും. ഏതുവലിയ പ്രതിസന്ധിയിലും ഭാര്യമാരുടെ ആശ്വാസവാക്കുകള്‍ ഭര്‍ത്താവിന് തുണയാകും. ഇവര്‍ ഭര്ത്താവിന്രെ കുടുംബത്തിനും പ്രിയപ്പെട്ടവള്‍ ആയിരിക്കും.
വിശ്വസ്തത, പരിശുദ്ധി
ഉത്തമഗുണസമ്പന്നയായ ഭാര്യ ഒരിക്കലും തന്റെ ഭര്‍ത്താവിനെയോ കുടുംബത്തെയോ ചതിക്കുകയില്ല. ഇവര്‍ ഭര്‍ത്താവിനോട് എന്നും കൂറും വിധേയത്വവും ഉള്ളവരായിരിക്കും. മനസ്സ് കൊണ്ടും ശരീരം കൊണ്ടും പരിശുദ്ധി പുലര്‍ത്തുകയും സദാചാരമുള്ളവരും ആയിരിക്കും ഇവര്‍.
സത്യസന്ധത
ഉത്തമഭാര്യ ദാമ്പത്യത്തില്‍ എപ്പോഴും സത്യസന്ധത പുലര്‍ത്തും. ഇവര്‍ക്ക് ജീവിതത്തില്‍ വലിയ മൂല്യങ്ങളും നന്മയും പുലര്‍ത്തുന്നവര്‍ ആയിരിക്കും. അവരുടെ ഓരോ പ്രവൃത്തികളും നീതിയില്‍ അധിഷ്ഠിതമായിരിക്കും.
ഇവ കൂടാതെ ഒരു ഭാര്യ ഭര്‍ത്താവിനോടും കുടുംബത്തോടും അര്‍പ്പണബോധം ഉളളവരായിരിക്കണം എന്നും ചാണക്യന് അഭിപ്രായപ്പെടുന്നുണ്ട്. കൂടാതെ ക്ഷമാശീലവും ഇവരുടെ ഗുണങ്ങളില്‍ ഒന്നായിരിക്കണം. കുടുംബത്തില്‍ ഐക്യം നിലനിര്‍ത്തണമെങ്കില്‍ ഭാര്യ ക്ഷമയുള്ളവള്‍ ആകണം. പൊരുത്തക്കേടുകള്‍ നല്ലവണ്ണം മനസ്സിലാക്കാനും പരിഹരിക്കാനും ഭാര്യയുടെ ക്ഷമാശീലം നേട്ടമാകും. അതോടൊപ്പം മറ്റുള്ളവരോടുള്ള അനുകമ്പയും ഒരു ഭാര്യയുടെ എടുത്തുപറയേണ്ട ഗുണമാണ്. അനുകമ്പയുള്ള ഭാര്യ വളരെ കരുതലോടും സഹാനുഭൂതിയോടും കൂടി കുടുംബത്തെ പരിപാലിക്കുന്നു. വീട്ടില്‍ സ്നേഹനിര്‍ഭരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ ഈ ഗുണങ്ങള്‍ അത്യാവശ്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
