Latest Updates
-
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്!
ഏതൊരു സ്ത്രീയും ആഗ്രഹിക്കും ഇങ്ങനെയൊരാളെ: പക്ഷേ പുരുഷനാഗ്രഹിക്കും സ്ത്രീ ഇതാണ് - ചാണക്യന്
ചാണക്യന്റെ നീതി ശാസ്ത്രത്തില്‍ ദാമ്പത്യത്തെക്കുറിച്ചും വൈവാഹിക ജീവിതത്തെക്കുറിച്ചും പല കാര്യങ്ങളും പറയുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ദാമ്പത്യ ജീവിതമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവര്‍ ചാണക്യന്റെ നീതി ശാസ്ത്രത്തിലെ ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. വിജയകരമായ ദാമ്പത്യ ജീവിതം നയിക്കണമെങ്കില്‍ ഒരു വ്യക്തിക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചില ഗുണങ്ങളെക്കുറിച്ച് ചാണക്യന് പറയുന്നു. സ്ത്രീക്കും പുരുഷനും നിര്‍ബന്ധമായും ഇത്തരം ഗുണങ്ങളുണ്ടെങ്കില്‍ അവര്‍ നല്ലൊരു ദാമ്പത്യത്തിലേക്കാണ് ചുവട് വെക്കുന്നത് എന്നതില്‍ സംശയം വേണ്ട.
ഭര്‍ത്താവിന് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട 5 ഗുണങ്ങളും ഭാര്യക്ക് ഉണ്ടായിരിക്കേണ്ട 3 ഗുണങ്ങളും ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോയാല്‍ ജീവിതം സ്വര്‍ഗ്ഗതുല്യമായിരിക്കും എന്നാണ് ചാണക്യന് പറയുന്നത്. മാത്രമല്ല അതിലൂടെ ജീവിതം വിജയത്തില്‍ എത്തുമെന്നും ചാണക്യന് വിലയിരുത്തുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഭാര്യക്കുണ്ടായിരിക്കേണ്ട ഗുണങ്ങള്‍
ഭാര്യക്കുണ്ടായിരിക്കേണ്ട ചില ഗുണങ്ങളെക്കുറിച്ച് ചാണക്യന് സൂചിപ്പിക്കുന്നുണ്ട്. അവിടെ ആദ്യം പ്രതിപാദിക്കുന്നത് ഭാര്യ വിശ്വാസിയായിരിക്കണം എന്നതാണ്. അത് മാത്രമല്ല അവരുടെ വിശ്വാസം അവരുടെ കുടുംബത്ത സംരക്ഷിച്ച് പോരും എന്നും ചാണക്യന് പറയുന്നു. പലപ്പോഴും സ്ത്രീകളാണ് ഏറ്റവും എളുപ്പത്തില്‍ നല്ലതിനേയും ചീത്തയേയും തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ വിശ്വാസികളായാല്‍ അവരുടെ കുടുംബ ജീവിതവും സന്തോഷകരമായി മുന്നോട്ട് പോവും എന്നാണ് ചാണക്യന് പറയുന്നത്.
മധുരമുള്ള വാക്കുകള്‍
ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നത് അനുസരിച്ച് മധുരമായി സംസാരിക്കുന്ന സ്ത്രീയാണെങ്കില്‍ അവരുടെ കുടുംബ ജീവിതവും വിജയകരമായി മുന്നോട്ട് പോവും എന്നാണ്. ഇത്തരത്തില്‍ ഉള്ള സ്ത്രീകള്‍ വീട്ടിലുണ്ടെങ്കില്‍ അവരുടെ കുടുംബത്തില്‍ അതിന്റേതായ ഐശ്വര്യവും സമൃദ്ധിയും നിലനില്ക്കും എന്നാണ് ചാണക്യന് പറയുന്നത്. ഇത്തരം സ്ത്രീകളുള്ള വീട്ടില്‍ എന്നും സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
സംരക്ഷിക്കാന്‍ കഴിവുള്ളവര്‍
തന്റെ കുടുംബത്തെ എല്ലാ ആപത്തുകളില്‍ നിന്നും സംരക്ഷിക്കാന്‍ കഴിവുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതം സന്തോഷകരമായി മു്ന്നോട്ട് പോവും എന്നാണ്. കൂടാതെ ഭര്‍ത്താവിനോ കുടുംബത്തിനോ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ അവര്‍ക്ക് നട്ടെല്ലായി മാറുന്നതിനും ഇവര്‍ക്ക് സാധിക്കും എന്നാണ് ചാണക്യന് പറയുന്നത്. ഏതൊരു പ്രശ്നത്തേയും വളരെ പെട്ടെന്ന് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന സ്ത്രീ ജീവിതത്തിലുണ്ടെങ്കില്‍ അവരുടെ ദാമ്പത്യം വിജയകരമായിരിക്കും.
ഭര്‍ത്താവിനുണ്ടായിരിക്കേണ്ട ഗുണങ്ങള്‍
ഇത് കൂടാതെ ഭര്‍ത്താവിനുണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ചും ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നു. കുറച്ച് പണം മാത്രമേ ഉള്ളൂവെങ്കില്‍ പോലും അതില്‍ തൃപ്തിപ്പെട്ട് തന്റെ കുടുംബത്തെ പരിപാലിക്കുന്ന പുരുഷനെയാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്. അത്തരക്കാരായ പുരുഷന്മാരെങ്കില് നിങ്ങളുടെ ദാമ്പത്യം സന്തോഷകരമായിരിക്കും.
വിശ്വസ്തന്
ഒരു പുരുഷന് എപ്പോഴും തന്റെ കുടുംബത്തോടും ഭാര്യയോടും വിശ്വാസവും കൂും ഉള്ള വ്യക്തിയായിരിക്കണം. ഒരു കാലത്തും വിശ്വാസ വഞ്ചന കാണിക്കാന്‍ പാടുകയില്ല. മറ്റൊരു സ്ത്രീയുമായി ബന്ധം തുടങ്ങുന്ന പുരുഷന് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് സ്വന്തം ജീവിതം സ്വന്തം കൈകൊണ്ട് തന്നെ ഇല്ലാതാക്കുന്നു എന്നാണ്. ഇതാണ് ചാണക്യന്റെ വാക്യം.
കടമകളും ഉത്തരവാദിത്വങ്ങളും
തന്റെ കടമകളും ഉത്തരവാദിത്വങ്ങളും കൃത്യമായി നിറവേറ്റുന്നതിന് ഒരു പുരുഷന് എപ്പോഴും സന്നദ്ധനായിരിക്കണം. അതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണം എന്നതാണ് പ്രധാന കാര്യം. കുടുംബത്തിനെക്കുറിച്ചോ അല്ലേങ്കില് അവരെ മറന്നോ തന്റെ കടമകളേയും ഉത്തരവാദിത്വങ്ങളേയും നിറവേറ്റാതെ നടക്കുന്നവനെങ്കില് അവരുടെ ജീവിതം അമ്പേ പരാജയം തന്നെയായിരിക്കും.
സംരക്ഷിക്കുന്നവന്
ഒരു പുരുഷന് തന്റെ ഭാര്യയേയും കുടുംബത്തേയും സംരക്ഷിക്കുന്നതിനും ജീവിതത്തില്‍ അവര്‍ക്കൊരാപത്തും വരാതെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്ന വ്യക്തിയായിരിക്കണം. ജീവന് കൊടുക്കേണ്ടി വന്നാല്‍ പോലും അതിന് തയ്യാറാവുന്ന വ്യക്തിയായിരിക്കണം എന്നാണ് ചാണക്യന് പറയുന്നത്. അത്തരം സാഹചര്യത്തില്‍ പോലും കുടുംബത്തെക്കുറിച്ചായിരിക്കണം അവരുടെ ചിന്ത.
തൃപ്തിപ്പെടുത്താനുള്ള കഴിവ്
ഭാര്യ ഭര്‍തൃ ബന്ധത്തില്‍ ശാരീരിക ബന്ധത്തിനുള്ള സ്ഥാനം നിസ്സാരമല്ല. അതുകൊണ്ട് തന്നെ ഭാര്യയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് നില്ക്കുന്ന വ്യക്തിയായിരിക്കണം നല്ല ഉത്തമനായ ഭര്‍ത്താവ്. ഇത്രയും ഗുണങ്ങളാണ് ചാണക്യ നീതിയില്‍ ചാണക്യന് ഭര്‍ത്താവിനും ഭാര്യക്കും ഉണ്ടായിരിക്കേണ്ടത് എന്ന് പറയുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications